jump to navigation

മെസ്സും, ആന്റൊയും,പിന്നെ വറൈറ്റിയും.. സെപ്റ്റംബര്‍ 27, 2008

Posted by Arun Chullikkal in വീഴ്ചപ്പാട്.
trackback

മെസ്സ് കമ്മിറ്റീന്നു വെച്ചാല്‍ പ്രത്യേകിച്ച് ഒന്നുമില്ല. ചക്കയുള്ളിടതു ഈച്ച വരുന്നതു പോലെ, മെസ്സുള്ളിടത്തു ഇത്തരം കമ്മിറ്റികളാകാമെന്ന ശാസ്ത്രീയപരമായി തെളിഞ്ഞിട്ടുള്ളതാകുന്നു. അതില്‍ കയറിക്കൂടിയതില്‍ പിന്നെ ആന്റോയും അജയനും ഗഫൂര്‍ കാ ദോസ്ത് ആകുകയും രണ്ടു പേരുടെയും ഉറക്കം ഒരുമിച്ചു നഷ്ടപ്പെടുകയും ചെയ്തു. ആന്റൊയെ സംബന്ധിച്ചിടത്തോളം കമ്മിറ്റികളില്‍ കയറിപ്പറ്റുക എന്നതു ഒരു ഹരമാണു. ഒന്നുമില്ലെങ്കിലും സ്വന്തമായി ഒരു കമ്മറ്റി ഉണ്ടാക്കി, അതില്‍ മെംബറായിക്കളയും പഹയന്‍. അജയന്‍, പക്ഷെ കഷ്ടപ്പെട്ടു കോഡെഴുതി കഴിവു തെളിയിച്ചിട്ടാണു ഇങ്ങനെയൊരു നിലയില്‍ എത്തിപ്പെട്ടതു. (അജയന്റെ മൊബൈല്‍ ഫൂഡ് റിമൈന്ററെക്കുറിച്ചു അറിവില്ലത്തവര്‍ അടുത്തിരിക്കുന്നവരോട് ചോദിച്ചു മനസിലാക്കിയേക്കണം).

ഇതൊന്നുമല്ല, സംഗതി വറൈറ്റിയാണു വിഷയം. ഭോജനകല ഹോബിയായിട്ടുള്ളവരും അല്ലാത്തവരും ഒരു പോലെ ബോറടിച്ചിരിക്കെയാണ്, വറൈറ്റി എന്ന ഘടാഘടിയന്‍ ചിന്ത ആന്റൊ-അജയന്മാരെ കുഴക്കിയതു. ഇതു വരെ കപ്പല്ണ്ടി പൊതിയുന്ന ഇംഗ്ളീഷു പത്രം പൊലും വായിച്ചു നോക്കാത്ത അജയന്‍ ഹെല്‍ത്ത് മാസിക തലങ്ങും വിലങ്ങും വായിച്ചു ബൈഹാര്‍ട്ടാക്കി. സാമ്പാര്‍, ഉപ്പ്, കൊണ്ടാട്ടം തുടങ്ങിയ സകലമാന ഐറ്റംസിന്റെയും, ഫൈബര്‍, വിറ്റാമിന്‍, ഫാറ്റ് തുടങ്ങിയവ എണ്ണി നോക്കി, തിട്ടപ്പെടുത്തി, പണ്ടാരം ഉള്ള മുടീം പോയിക്കിട്ടി. ആന്റോ ഈ സമയത്തു കൂലങ്കഷമായിത്തന്നെ ചില ഗവേഷണങ്ങള്‍ നടത്തുവാരുന്നു.

അലുവയും മീന്‍കറിയും, ജിലേബിം അച്ചാരും തുടങ്ങിയ ക്ളീഷേകള്‍ മുതല്‍, പുട്ടും തലേ ദിവസത്തെ അയലക്കറിയുടെ ചാറും, കപ്പയും മത്തിക്കറിയും തുടങ്ങിയ അത്യന്താധുനിക കോംപിനേഷന്‍ വരെ ആന്റൊ ചിന്തിച്ചു കൂട്ടി. ഫാഷന്‍ ഷൊയും വെട്ടുഡാന്സും പോലെയല്ല ഇതെന്നു മനസ്സിലായി വിഷണ്ണരായി ഇരുക്കുമ്പൊ വെടിച്ചില്ലു പോലെ ഊക്കനൊരു കോമ്പിനേഷന്‍ രണ്ടുപേരുടെയും മണ്ടയില്‍ ഒരുപോലെ ക്ളിക്കടിച്ചതു.

“പുട്ടും പീസുകറിം” കൊള്ളാം രണ്ടിലും “പ” ഉണ്ട്. ഫസ്റ്റ്ക്ളാസ് കോമ്പിനേഷന്‍. അടിയന്തിരാടിസ്ഥാനത്തില്‍ മെസ്സ് മെനു എഡിറ്റ് ചെയ്തു അടുത്ത ദിവസം തന്നെ സംഗതി റിലീസ് ചെയ്യാന്‍ തീരുമാനിച്ചു രണ്ടുപേരും മടങ്ങി. ഈ ബുദ്ധി പണ്ടു തോന്നതിരുന്ന മെസ്സ് കമ്മറ്റികളെ രണ്ട് പേരും ചുമ്മാ പുച്ഛിക്കുകയും, തങ്ങളുടെ ബുദ്ധിയില്‍ സന്തോഷിക്കുമയും ചെയ്തു. മാത്രമല്ല, സന്തോഷം സഹിക്കാന്‍ പറ്റാതാക്കുമ്പോള്‍, പരസ്പരം ഫോണില്‍ വിളിച്ചു അഭിനന്ദിച്ചു നിര്‍വൃതി കൊള്ളുകയും ചെയ്തു. അന്നു രാത്രി അവര്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് പല പല സ്വപ്നങ്ങള്‍ കണ്ടു. സ്വപ്നത്തില്‌ പലതരത്തിലുള്ള പുട്ടുകള്‍ക്കിടയില്‍ ആവിപറത്തിയിരിക്കുന്ന പീസുകറികണ്ട് പുളകിതരാകുകയും വായിലൂറിവന്ന വെള്ളത്തില്‍ കപ്പലോടിച്ചു കളിക്കുകയും ചെയ്തു.

അതിരാവിലെ തന്നെ വന്നു ആറു കഷണം പുട്ടും പീസുകറിയും തട്ടി വിട്ട അജയന്‍ മറ്റുള്ളവരെത്തുന്നതിനു മുന്പേ തിരിച്ചുപോയതിനാല്‍ ഫീഡ്ബാകറിയാന്‍ പറ്റിയില്ല. അന്നും പതിവു പോലെ 9 മണിക്ക് ഫൂഡ്കോര്‍ട്ടില്‍ എത്തിയ ആന്റൊ, അത്ഭുതം കൊണ്ട് കോരിത്തരിച്ചു നിന്നു. പുട്ടും പീസുകറിയും ഇരുന്ന പാത്രത്തില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. “കര്‍ത്താവേ സക്സസ്”, “യുറേക്കാ”, “പ്രേയ്സ് ദ ലോര്‍ഡ്” അങ്ങിനെ വായില്‍ തോന്നിയതൊക്കെ വിളിച്ചു കൂവി, ഫൂഡ്കോര്‍ട്ടില്‍ ഒരു മൂന്നു നാലു റൌണ്ട് ഓടി, പരിപ്പിളകി നില്‍ക്കുമ്പോഴാണു ഭീകരമായ ആ കാഴ്ച ആന്റൊ കണ്ടതു. ബാക്ക്-അപ്പില്ലാത്ത ഹാര്‍ഡ് ഡിസ്കുപോലെ ആന്റൊ തകര്‍ന്നടിഞ്ഞു.

പുട്ടും പീസുകറിയും കൊണ്ട് വേസ്റ്റ് ബക്കറ്റ് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അതും ഒരു ബക്കറ്റല്ല, മൂന്നു ബക്കറ്റു നിറയെ. ആന്റോയുടെ സ്വപ്നങ്ങളില്‍ ആവിപറത്തിയ പീസുകറിയുടെ ബാക്കി എവിടെക്കൊണ്ടു കളയും എന്നലോചിക്കുവായിരുന്നു, അപ്പോള്‍ കിച്ചനില്‍ ഉണ്ടായിരുന്നവര്‍.

നൂല്‍ക്കഷണം: അജയനു സിക്സ് പാക്ക് ഉണ്ടായിരിക്കുന്നു. അന്നു കഴിച്ച ആറു കഷണം പുട്ട് ദഹിക്കാതെ കിടക്കുവാണെന്നു ചില പരദൂഷകര്‍ പറയുന്നുണ്ടെങ്കിലും അതു സിക്സ് പാക്ക് തന്നെയാണെന്നണു അജയന്റെ ആരാധകരുടെയും വിശ്വാസം.

അഭിപ്രായങ്ങള്‍»

1. VIPINDAS.CO.NR - സെപ്റ്റംബര്‍ 27, 2008

ഹ ,ഹ … ചിരിച്ചു ചിരിച്ചു കൂഴച്ചക്കപോലായി..ഹാവൂ..
കിടിലം എഴുത്താ ..:)

2. Divya Ramdas - സെപ്റ്റംബര്‍ 27, 2008

Kollam… ennittu variety mess menu ippolum nilavil undo?? :D
( appo ajayante six pack inte rahasyam athanalle… ha ha )

3. anoopadr - സെപ്റ്റംബര്‍ 27, 2008
4. Leena B.Mukkada - സെപ്റ്റംബര്‍ 28, 2008

ഹ ഹ ഹ !!!! സുപെര് ചുല്ളി :)

5. reeshma - ഒക്ടോബര്‍ 1, 2008

pavam mess committiye uzhirthezhunnelpicha ajayanem antoyem engene kalyiyakkandayirunnu..hehe

6. Sandeep - ഒക്ടോബര്‍ 2, 2008

paavam ajayanem.. six paacku pooyikaanum…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.