ബോ(ം)ബ് പുരാണം മീഡിയ
ആമയും മുയലും
ആമയും മുയലും പന്തയം വെച്ചു.
മുയല്‍ കിടന്നുറങ്ങി. ആമ മെല്ലെ ഇഴഞ്ഞു പന്തയത്തില്‍ വിജയിച്ചു.
ഇതു പഴയ കഥ.  ദിസ് ഈസ് ദ ഓള്‍ഡ് സ്റ്റോറി. ആന്‍ഡ് ദിസ് സ്റ്റോറി ഹാസ് ഗോട്ട് എ ന്യൂ വേര്‍ഷന്‍ നൗ..
പുതിയ കഥയില്‍ ആമയും മുയലും ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
ഇവിടെയും അവര്‍ തമ്മില്‍ മല്‍സരമാണ്‌. ആരാണ്‌ ഏറ്റവും നല്ല എമ്പ്ലോയി എന്ന  കാര്യത്തില്‍.
മുയല്‍ ഇവിടെയും മുന്‍പിലാണ്‌.
മുയലിന്റെ ക്ലയന്റിനു മുയലിനെ പറ്റി നല്ലതു മാത്രമെ പറയാനൊള്ളു. ഒടുക്കത്തെ കസ്റ്റമര്‍ ഡിലൈറ്റ്.
മുയലില്ലാത്ത കമ്മറ്റിയില്ല. ഇവന്റ് കോര്‍ഡിനേഷന്‍ ഇല്ല. കോമ്പറ്റീഷന്‍ ഇല്ല.
ആമയും ശ്രമിക്കുന്നുണ്ടെങ്കിലും മുയലിന്റെ അടുത്തെങ്ങും എത്താന്‍ ആമക്കായിട്ടില്ല..
ഒടുക്കം പെര്‍ഫോമന്‍സ് ഇവാലുവേഷന്‍ വന്നു. അതിലും മുയലിനു ഒടുക്കത്തെ മാര്‍ക്ക്. ഔട്ട്സ്റ്റാന്റിങ് പെര്‍ഫോമന്‍സ്.
മുയലിനു നല്ല പ്രതീക്ഷ. വന്‍ ഹൈക്കും ഒരുപാടു ഇന്‍‍സെന്റീവുകളും മുയല്‍ സ്വപ്നം കണ്ടു.
അങ്ങനെ കാത്തു കാത്തിരുന്ന സാലറി ഹൈക്ക് വന്നു.
പക്ഷേ അക്കൗണ്ടില്‍ വീണ എമൗണ്ട് കണ്ടപ്പോള്‍ മുയലിന്റെ ചങ്കു തകര്‍ന്നു. ഹൈക്കും ഇന്‍‍സെന്റീവും ഇല്ല എന്നു മാത്രമല്ല ഉള്ള സാലറി തന്നെ കട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ഇനി ഇപ്പോ നിങ്ങളു വിചാരിക്കുന്നുണ്ടാവും ആമ‌‌‌യ്‌ക്കാണു ഹൈക്കും ഇന്‍സെന്റീവുമെല്ലാം കിട്ടിയതു എന്നു.
വെറുതേ..  ആമ‌യ്‌ക്കും ഒരു കോപ്പും കിട്ടിയിട്ടില്ല…!!!
Moral :
കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
(അധികം പണിയെടുത്തിട്ടും വലിയ ഫലമൊന്നും കിട്ടാനില്ല.)
മൈന്‍ഡ് സ്നെയര്‍ പാഴ് – ഇടവേളക്കു ശേഷം
ഇടവേളക്കു മുന്‍പ് ഇവിടെ
സീന്‍ 17
വര്‍‌ക്കിച്ചായനും ലാലും കൂടി ധൃതിയില്‍ എങ്ങോട്ടോ പോകാനൊരുങ്ങുമ്പോഴാണു പയസ്സ് അങ്ങോട്ടു വന്നത്.
“വര്‍‌ക്കിച്ചായാ, വര്‍ക്കിച്ചായനിതെങ്ങോട്ടാ?”
“ഞാനേ നമ്മടെ സിസ്‌അഡ്മിന്‍സിനെ ഒന്നു കാണാന്‍ പോവ്വാ. അന്നു രാത്രി ആ സ്ക്രിപ്റ്റ് സംഭവത്തെ തുടര്‍ന്നു എന്റെ സിസ്റ്റത്തിനാകെ കുഴപ്പങ്ങളാ.. ലവരെ നേരിട്ടു കണ്ടു എല്ലാം അങ്ങു സെറ്റപ്പാക്കിയേക്കാം.  നീയും കൂടെ വേണെ വന്നോ”
“പിന്നെന്താ.. ഞാനും വരുന്നു.”
അപ്പോഴാണു പയസ്സ് പുറകില്‍ നിന്നയാളെ കാണുന്നതു.
“അല്ല ഇതാര്.. നമ്മുടെ ടെക്കിലേ വിപിന്‍ ലാലല്ലിയോ?”
“ന്ഹെ?  ” ലാലൊന്നു ഞെട്ടി.
“അല്ലല്ലോ.. ഇതു വെറും ലാലാണല്ലോ.. ഞാന്‍ പെട്ടെന്നങ്ങ്.. അല്ല ആരിതു.. കോറു ചക്കി അല്ലിയോ?”
ഇത്തവണ ലാലും വര്‍ക്കിച്ചായനും ഒരുമിച്ചാണു ഞെട്ടിയതു.
“ചക്കിയല്ല.. ഞാന്‍ വര്‍ക്കിയാ.. പയസ്സേ കറന്റടിച്ചു നിനക്കേതാണ്ടു കാര്യമായി പറ്റിയിട്ടുണ്ട്.  എത്രേം പെട്ടെന്നു ഒരു മറുഷോക്ക് കിട്ടിയാ ചെലപ്പോ മാറിയേക്കും. ഞങ്ങളുക്കു പോയിട്ടു കുറച്ച് അത്യാവശ്യമുണ്ട്. വിട്ടേ വിട്ടേ..”
വട്ടായ പയസ്സിനെ അവിടെത്തന്നെ വിട്ടിട്ട് വര്‍ക്കിചായനും ലാലും സിസ്‌അഡ്മിനെ തിരക്കി പോയി.
പയസ്സ് വെറുതേ കാരംസ് ബോര്‍ഡും ചാരി കുറെ നേരം ഇരുന്നു. ഇടക്കു ഒരു വൈറ്റ് കോയിന്‍ എടുത്തു വെറുതേ പുറത്തേക്കു എറിഞ്ഞു. അജയന്‍ വരുന്നതു കണ്ട് പയസ്സ് അജയനെ പിടിച്ചു നിര്‍ത്തി.
“എടാ അജയാ.. എന്റെ മുഖത്തേക്കു ഒന്നു സൂക്ഷിച്ചു നോക്കിയേ..”
“എന്താ.. എന്തോ പറ്റി?”
“അല്ലാ..  എന്റെ പെരുമാറ്റത്തില്‍ എന്തേലും വ്യത്യാസം കാണുന്നുണ്ടോ എന്നു പറഞ്ഞേ”
“പഴേ പോലേ തന്നേ .. നല്ല വൃത്തികെടായിട്ടുണ്ടു. എന്താ കാര്യം? ഡാ എന്താ കാര്യമെന്നു?”
മറുപടി  ഒന്നും പറയാതെ മിഴിച്ചിരിക്കുന്ന പയസ്സിനെ കണ്ടു എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ അജയന്‍ മെല്ലെ അവിടെ നിന്നു സ്കൂട്ടായി.
കട്ട്
സീന്‍ 18
അന്നു റ്റിന്റു ആകെ കലിപ്പിലായിരുന്നു. അപ്പോഴാണു ADR അങ്ങോട്ടു ചെന്നത്. ADR-നെ കണ്ട റ്റിന്റു കലിപ്പിച്ചു നോക്കി.
“ഞാന്‍ ഇവിടെ വന്നിട്ടു കുറേ നേരമായി.”
“മുന്‍പേ ഫുഡ്കോര്‍ട്ടില്‍ വെച്ചു കണ്ടിട്ടും റ്റിന്റു മൈന്‍ഡ് ചെയ്‌തില്ലല്ലോ..”
റ്റിന്റു ഇപ്പോഴും ഒന്നും മിണ്ടിയില്ല.
“ഇപ്പോ എന്തിനു വന്നൂന്നെങ്കിലും ചോദിച്ചൂടെ.”
“അറിയാം .. ചുമ്മാ ചൊറിയാന്‍ അല്ലാതെന്തിനാ.”
“ഹോ.. അപ്പൊ എല്ലാം അറിയാം അല്ലേ.. ശരി.. ഞാന്‍ റെഡി.ഇനി റ്റിന്റു കൂടി സമ്മതിച്ചാ മതി “
“അതിനല്ലേ എന്നേ ഇവിടിങ്ങനെ ഇരുത്തിയേക്കുന്നേ.. എല്ലാരും കൂടെ എന്റെമേലേക്കു കേറിക്കോ..” റ്റിന്റു ദേഷ്യപ്പെട്ടു പറഞ്ഞു
“സമ്മതിച്ചല്ലോ.. അതു മതി,  അതു മാത്രം മതി.. തല്‍ക്കാലം തല്ലു കിട്ടുന്നതിനു മുന്‍പു ഞാന്‍ പോട്ടേ..“
റ്റിന്റുവിന്റെ മൂഡ് തീരെ ശരിയല്ലെന്നു മനസ്സിലായ ADR പതുക്കെ സ്റ്റാന്റ് വിട്ടു.
കട്ട്
സീന്‍ 19
സിസ്റ്റത്തിനു മുന്‍പില്‍ വെറുതേ വായിനോക്കിയിരിക്കുന്ന ADR-ന്റെ അടുത്തേക്കു ഷിഫ്റ്റ് കഴിഞ്ഞു പോകാനിറങ്ങിയ ആന്റോ ചെന്നു.
“ADR പോകുന്നില്ലേ?”
“ഞാന്‍ എപ്പോ പോകുന്നു, എപ്പോ വരുന്നു എന്നൊന്നും എന്നൊന്നും എനിക്കു പോലും പറയാന്‍ പറ്റുമെന്നു തോന്നുന്നില്ല. ആന്റോ പൊയ്ക്കൊ.. എനിക്കു കുറച്ചൂ കാര്യങ്ങള്‍ കൂടി നോക്കാനുണ്ട്.  ഗുഡ്നൈറ്റ്.”
ആന്റോ പോയി അല്പം കഴിഞ്ഞതേ ഒള്ളു. ഒരനക്കം കേട്ടു ADR തിരിഞ്ഞു നോക്കി. ആരെയും കാണാനില്ല. പക്ഷേ സുമവല്ലിയുടെ സിസ്റ്റം ഇരിക്കുന്ന ഭാഗത്തുനിന്നു എന്തോ ശബ്ദം കേട്ടപോലെ.ധൈര്യം സംഭരിച്ച് ADR ആ സിസ്റ്റത്തിനടുത്തേക്കു ചെന്നു. ആരും സിസ്റ്റത്തിനടുത്തെങ്ങും ഇല്ല. ADR  ചുമ്മാ ആ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാന്‍ നോക്കി. Invalid Username/Password  എന്ന മെസ്സേജ് കണ്ട ADR അമ്പരന്നു. അതിലേക്കുള്ള ലോഗിനുകളെല്ലാംആരോ disable ചെ‌യ്‌തിരിക്കുന്നു!!
നിരാശനായി തിരികെ തന്റെ സിസ്റ്റത്തില്‍ വന്നിരുന്ന ADR ആ കാഴ്ച കണ്ടു തരിച്ചിരുന്നു. മെസ്സെഞ്ചറില്‍  ഓണ്‍ലൈന്‍ ലിസ്റ്റ്-ല്‍ അപ്രതീക്ഷിതമായി ആ ID കണ്ട ADR–നു തലകറങ്ങുന്ന പോലെ തോന്നി.
സുമവല്ലി !!
സുമവല്ലി online!!
എന്തു ചെയ്യണം എന്നറിയാതേ ഒരു നിമിഷം പകച്ചു നിന്ന ശേഷം രണ്ടും കല്പിച്ച് ADR സുമവല്ലിയുടെ IDയിലേക്കു ഒരു hai അടിച്ചു.
Sumavalli started typing..
സുമവല്ലി എന്തോ റിപ്ലൈ  type ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ADR  വിറയ്‌ക്കാന്‍ തുടങ്ങി. എന്തും സംഭവിച്ചേക്കാം..
പക്ഷേ  റിപ്ലൈ പ്രതീക്ഷിച്ചിരുന്ന ADR-നെ നിരാശപ്പെടുത്തിക്കൊണ്ട് പെട്ടെന്നു സുമവല്ലി ഓഫ് ലൈനായി.
കട്ട്
സീന്‍ 20
ലോഗ് ഔട്ട് ചെയ്‌തു തിരിഞ്ഞു നോക്കിയ ADR ഞെട്ടി. ഇരുട്ടില്‍ ഒരു രൂപം തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു. ഒന്നു പേടിച്ചെങ്കിലും ഉടന്‍ തന്നെ ADR  ധൈര്യം വീണ്ടെടുത്തു. ADR മുന്‍പോട്ടു നീങ്ങിയതും ആ രൂപം പെട്ടെന്നു പുറത്തേക്കു നടന്നു. പുറകില്‍ നിന്നു വിളിക്കുന്നതു കേള്‍ക്കാത്ത ഭാവത്തില്‍ പോകാന്‍ തുടങ്ങിയ അയാളുടെ പുറകെ പോയി ADR അയാളെ തടഞ്ഞു നിര്‍ത്തി.
നിധീഷ് ADR-നെ നോക്കി ഇളിച്ചു കാണിച്ചു.
“താനെന്താ ഈ നേരത്തിവിടെ. കുറേ മുന്‍പു ലോഗ് ഔട്ട് ചെയ്‌തു പോയതായിരുന്നല്ലോ.”
“ഞാന്‍ ചുമ്മാ.. എന്തെകിലും മറന്നോ എന്നു നോക്കാന്‍..”
“എന്തു മറക്കാന്‍..”
“എന്തെങ്കിലും മറന്നോ എന്നു വന്നു നോക്കിയാലല്ലാ അറിയൂ..”
“ങാഹാ.. എന്നിട്ടെന്തെങ്കിലും മറന്നോ..”
“മ്മ്ച്ഉം”
“എന്താ..??”
“ഒന്നും മറന്നില്ലെന്ന്..”
“ഓഹോ.. ഈ സമയത്തിവിടിങ്ങനെ കറങ്ങി നടക്കുന്നതത്ര ശരിയല്ലല്ലോ.. അതു പോട്ടേ..താനെന്താ ഞാന്‍ വിളിച്ചിട്ടു നിക്കാഞ്ഞേ..”
“എപ്പോ.. ??”
“ഇപ്പോ.. ഞാന്‍ പുറകീന്നു വിളിച്ചിട്ടു നിന്നില്ലല്ലോ..”
“അതു ഞാന്‍… പോകാന്‍ ധൃതിയുള്ള കൊണ്ട് കേട്ടില്ല..”
“ഓ.. എന്നിട്ടു പോകാത്തതെന്താ.. “
“പോവ്വാ..”
“എന്നാ പോകാല്ലോ…വാ.. ഞാനും വരാം..”
മനസ്സില്ലാ മനസ്സോടെ നിധീഷ് ADRനൊപ്പം പുറത്തേക്കിറങ്ങി
കട്ട്
സീന്‍ 21
പിറ്റേന്നു നാന്‍സി വരുമ്പൊ ADRസിസ്റ്റത്തിനു മുന്‍പില്‍ കൂനിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. പതിവില്ലാതേ നേരത്തേ എത്തിയ ADR-നെ കണ്ട് നാന്‍സി അത്ഭുതപ്പെട്ടു.
“ഇതെന്താ.. ഇന്നലെ ഇവിടെ ആണോ കിടന്നുറങ്ങിയെ..”
“അതല്ല.. ഇന്നലെ കുറേ പണി ബാക്കി ഉണ്ടായിരുന്നു. അതു ഇതു വരെ തീര്‍ന്നില്ല. നേരത്തേ വരാമെന്നു വെച്ചു.”
ഓര്‍ക്കുട്ട് ക്ലോസ് ചെ‌യ്‌തിട്ട് ADR നാന്‍സിയുടെ നേരെ തിരിഞ്ഞു
“അല്ലാ.. നമ്മടെ ആ പഴയ സിസ്റ്റത്തില്‍ നൈറ്റ് ഷിഫ്റ്റില്‍ ആരേലും വന്നിരിക്കാറുണ്ടോ?”
“ആ സിസ്റ്റത്തിലോ.. അതിലാരും ലോഗിന്‍ ചെയ്യാറില്ലല്ലോ.. അതിപ്പോ ഓണ്‍ ആക്കാറുതന്നെയില്ല.”
“ഏയ്..ഇന്നലെ അത് ഓണ്‍ ആരുന്നല്ലോ.  ഞാന്‍ ലോഗിന്‍ ചെയ്യാന്‍ നോക്കിയിട്ടു പക്ഷേ പറ്റിയില്ല. ലോഗിന്‍ എല്ലാം disabled ആണല്ലേ.?”
“പഴയ റ്റെസ്റ്റര്‍ സുമവല്ലിയുടെ സിസ്റ്റമാ അത്. അതിലാരും ഇപ്പോ വന്നിരിക്കാറില്ല. പക്ഷേ ലോഗിന്‍ ഒന്നും ബ്ലോക്ക് ചെയ്‌തിട്ടില്ലെന്നാ തോന്നുന്നേ..”
“ചിലപ്പോ എനിക്കു തോന്നിയതാരിക്കും.. എന്തായാലും നമ്മക്കൊന്നു പോയി നോക്കാം. വാ..”
അല്പം മടിച്ചിട്ടാണെങ്കിലും നാന്‍സി ADR-ന്റെ പുറകേ ചെന്നു.
“ഇത് ഇപ്പോഴും ഓണ്‍ ആക്കിയിട്ടിരിക്കുവാണല്ലോ.. “
നാന്‍സി അതില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചു.
“ദേ.. ഞാന്‍ ലോഗിന്‍ ആയല്ലോ.. ADR അല്ലേ പറഞ്ഞേ ലോഗിന്‍ disabled ആണെന്ന്..”
“അപ്പോ disabled അല്ലേ..അതു ശരി.. അപ്പോ ഇതാണ് വിവാദവിഷയമായ സുമവല്ലിയുടെ സിസ്റ്റം അല്ലേ.. കൊള്ളാം “
ADR മൗസെടുത്ത് കണ്ട ഫോള്‍ഡെറിലെല്ലാം ക്ലിക്കി. ചുമ്മാ ചില ഫയലുകള്‍ ഒക്കെ തുറന്നു നോക്കി. ഒരു image ഫയല്‍ തുറന്ന ADR  ഒന്നു ഞെട്ടി..
” യ്യോ..”
“ഓ.. അതു ശരി.. ഇതാണല്ലേ പഴയ ടോബി അഡ്മിന്‍ .. കണ്ടാല്‍ തന്നെ അറിയാം ആളു പെശകാണെന്നു.” “അപ്പോ മറ്റേ പാര്‍ട്ടി എവിടെ? നമ്മടെ സുമവല്ലി?”
നാന്‍സി  വേറൊരു image  ഓപ്പണ്‍ ചെയ്തു..
“ഇതാണല്ലേ സുമവല്ലി. അപ്പോ എനിക്കു തെറ്റി. ഇതാണു ആ റ്റോബി അഡ്മിന്‍ പുറത്താക്കിയ റ്റെസ്റ്റര്‍ സുമവല്ലി എങ്കില്‍ അതിനു ഞാന്‍ അങ്ങേരെ കുറ്റം പറയില്ല.. മുഖം കണ്ടാലെ അറിയാം ആളു കലിപ്പാണെന്ന്”
“ADR-നു പണ്ട് സുമവല്ലി റ്റെസ്റ്റ് ചെയ്തിരുന്ന പ്രോഗ്രാമുകളൊക്കെ കാണണ്ടേ? ദാ നോക്കിയേ സുമവല്ലി എഴുതി ഇട്ടിരുന്ന testcases… ധേ റിഗ്രഷന്‍ റ്റെസ്റ്റിന്റെ.. സ്മോക്ക് റ്റെസ്റ്റിന്റെ..”
നാന്‍സി ആവേശത്തോടെ ഫയലുകള്‍ ഒക്കെ ഒരുമിച്ചു ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങി.
“ഈ സിസ്റ്റം ഭയങ്കര സ്ലോ ആണല്ലോ.. 1 GB മെമ്മറി ഉണ്ടെന്നു പറഞ്ഞിട്ടു ഒരു കാര്യവുമില്ല.”
നാന്‍സി മെമ്മറി സ്റ്റാറ്റസ് എടുത്തു നോക്കി.
“യ്യോ.. ഇതില്‍ 512MBയേ കാണിക്കുന്നുള്ളല്ലേ.. ബാക്കി എവിടെ പോയി..”
“നല്ല പോലെ നോക്ക്.. അവിടെവിടേലും കാണും..”
“തമാശ കള ADR. സത്യമായിട്ടും ഇതിനു 1GB മെമ്മറി ഉണ്ടായിരുന്നതാ..”
“കളഞ്ഞിട്ടു വരുന്നുണ്ടോ നാന്‍സി.. ഒരു മെമ്മറി.. അതൊക്കെ ആരെലും ഊരി വേറെവിടേലും പിടിപ്പിച്ചിട്ടുണ്ടാകും.  എനിക്കു വേറെ പണിയുണ്ട്.. വന്നേ..”
സംശയിച്ചു നില്‍ക്കുന്ന നാന്‍സിയെ അവിടെ നിര്‍ത്തിയിട്ട് ADR  ഫുഡ് കോര്‍ട്ടിലേക്കു നടന്നു.
കട്ട്
സീന്‍ 22
ഫുഡ് കോര്‍ട്ടിലേക്കു പോകാനിറങ്ങിയ ADR കണ്ടത് തന്റെ സിസ്റ്റത്തിനടുത്ത് കുനിഞ്ഞു നില്‍ക്കുന്ന നിധീഷിനെയാണ്.
“ഡോ…”നിധീഷ് ഞെട്ടിത്തിരിഞ്ഞു നോക്കി
“എന്താ..?”
“എന്താ തന്റെ കയ്യില്‍??”
“ഇതു മെമ്മറി”
“ഇതെവിടുന്നു കിട്ടി ?”
“ഇവിടെ താഴെ കിടക്കുവാരുന്നു..”
“താഴെ കിടന്നു കിട്ടാനോ.. അതു ശരി അപ്പോ താണാനിവിടെയുള്ള സിസ്റ്റത്തില്‍ നിന്നൊക്കെ മെമ്മറി അടിച്ചു മാറ്റുന്നതല്ലേ..ഞാന്‍ ഇതു റിപ്പോര്‍ട്ട് ചെയ്യും. എന്നിട്ടതു വെച്ചു താനെന്തോ ചെയ്യാന്‍ പോകുന്നു?”
“ഇതൂടെ വെച്ചാല്‍ എന്റെ സിസ്റ്റത്തിന്റെ സ്പീഡ് കൂടുമോ എന്നൊന്നു നോക്കാമെന്നു വെച്ചു.”
“ഓഹോ.. അടിച്ചു മാറ്റിയ മെമ്മറി വെച്ചാണല്ലേ സ്പീഡ് കൂട്ടുന്നേ.. ഇങ്ങോട്ടു തന്നേ.. ഇതു എന്റെ സിസ്റ്റത്തില്‍ വെച്ചാലും സ്പീഡു കൂടുമോ എന്നു നോക്കാമല്ലോ.”
“അതു പിന്നെ.. “
“എന്താ..”
“ഇല്ല ഒന്നുമില്ല.”
മെമ്മറിയുമായി ADR സ്വന്തം സിസ്റ്റത്തിലേക്കു പോകുന്നതും നോക്കി എന്തു ചെയ്യണമെന്നറിയാതെ നിധീഷ് നിന്നു.
കട്ട്
സീന്‍ 23
കുറേ നേരം വെറുതേ ഇരുന്നു  ADR മടുത്തപ്പോ മെല്ലെ ടിന്റുവിന്റെ അടുത്തേക്കു നടന്നു.
“എന്താ ADR?”
“ഏയ് ചുമ്മാ.. “
” ഇന്നും പണി ഒന്നുമില്ലാരിക്കും”
“അതല്ല.. ഒരു കാര്യം ചോദിക്കാനാരുന്നു”
“എന്താ?”
“അല്ലാ.. ഈ ടെസ്റ്റ് ചെയ്യുമ്പോഴും വേരിഫൈ ചെയ്യുമ്പോഴും പ്രോഗ്രാമില്‍ ബഗ്ഗില്ലെന്നു തോന്നിയാലും ഒന്നുകൂടി ടെസ്റ്റ് ചെയ്തു വേരിഫൈ ചെയ്യുന്നതു നല്ലതല്ലേ..”
“എന്തോന്നാ.. എന്തോന്നാ..”
“ങെസ്റ്റ് ഞെയ്യുമ്പഴും ങ്വേരിഫൈ ഞെയ്യുമ്പഴുംഫ്രോഗ്രാമില്‍ ബങ്ങില്ലെന്നു തോന്നിയാലും ഒന്നുകൂടി ങെസ്റ്റ് ഞെയ്‌തു ങ്വേരിഫൈ ചെയ്യുന്നതു നല്ലതല്ലേന്ന്…” ADR റ്റിന്റുവിനേ കൂടുതല്‍ കലിപ്പിക്കാന്‍ നോക്കി.
ദൂരെ നിന്നു സ്വപ്ന അങ്ങോട്ടു വരുന്നതു കണ്ട് ADR റ്റിന്റുവിന്റെ അടുത്തു നിന്നും മെല്ലെ സ്വന്തം സീറ്റിലേക്കു  മടങ്ങി.
കട്ട്
സീന്‍ 24
കാരംസ് കോര്‍ട്ടില്‍  ഒറ്റക്കിരുന്നു കാരംസ് കളിക്കുക്കുകയായിരുന്നു നാന്‍സി.
“എന്താ നാന്‍സി.. ഇന്നു കൂടെ കളിക്കാന്‍ ആരുമില്ലേ..” നാന്‍സിക്കെതിരെയുള്ള കസേരയില്‍ ഇരുന്നു കൊണ്ട് ADR തിരക്കി.
“ഇന്നു ആരും കളിക്കാന്‍  വന്നില്ലന്നേ..”
“ഹ്മ്മ്.. വേറെ പല കളികളും നടത്താനുള്ളതു കൊണ്ടാകും”
“ADR എന്താ അങ്ങനെ പറഞ്ഞേ.. വേറെ എന്തോ ഉദ്ദേശിച്ചു പറഞ്ഞപോലെ?”
“നമ്മടെ മൈന്‍ഡ് സ്നെയറില്‍ പല കള്ളക്കളികളും നടക്കുന്നില്ലേ എന്ന് എനിക്കൊരു സംശയം”
“കള്ളക്കളിയോ.. എന്തു കള്ളക്കളി?”
“നാന്‍സി ഇതു കണ്ടോ.. “ ADR ഒരു പോക്കറ്റില്‍ നിന്ന് ഒരു RAMഎടുത്തു നാന്‍സിയെ കാണിച്ചു.
“ങേ.. ഇതു സുമവല്ലിയുടെ സിസ്റ്റത്തില്‍ ഇരുന്ന മെമ്മറി അല്ലേ.. ഇതെങ്ങനെ ADR-നു കിട്ടി?”
“എന്നു വെച്ചാല്‍ 512 MB  ഉണ്ടെന്നു നാന്‍സി പറയുന്ന സുമവല്ലിയുടെ മെമ്മറി അല്ലേ.. എന്നാല്‍ നാന്‍സിക്കു തെറ്റി.. ഇതു ആ മെമ്മറി അല്ല. ഇതു വെറും 128 MBയേ ഒള്ളൂ,എന്നു വെച്ചാല്‍ സുമവല്ലിയുടെ  ഒര്‍ജിനല്‍ 512 MB RAM  ആരോ അടിച്ചു മാറ്റിയിരിക്കുന്നൂ എന്നര്‍ത്ഥം”
“അടിച്ചു മാറ്റാനോ ആരടിച്ചു മാറ്റാന്‍.. ഒന്നു പോ ADR.. ഇതു സുമവല്ലിയുടെ സിസ്റ്റത്തില്‍ ഇരുന്ന മെമ്മറി തന്നെയാ..”
“അല്ലെന്നു ഞാന്‍ പറഞ്ഞാലോ..”
“അതെ അതെ അതെ”
“അല്ലാ അല്ലാ അല്ലാ..”
“ഞാനും B.Techന്നും പറഞ്ഞു നാലു കൊല്ലം പഠിച്ചതാ ADR . ആ എന്നെയാണോ പറ്റിക്കാന്‍ നോക്കുന്നേ..”
“എന്നാല്‍ അതിനപ്പുറത്തു പോയി പഠിച്ചിട്ടുതന്നെയാ ഞാന്‍ പറയുന്നേ.. ഇതാ മെമ്മറി അല്ല.. നാന്‍സിക്ക് ഒരു ചുക്കും അറിയില്ല”.
“ആര്‍ക്കാ.. എനിക്കോ.. എനിക്കോ..എനിക്കോ..“ നാന്‍സി പെട്ടെന്നു ചൂടായി.
“നമ്മളു തമ്മില്‍ വെറുതേ തര്‍ക്കം വേണ്ടാ.. പോയി പണി നോക്ക്.. പോ..” ഒരു തര്‍ക്കത്തിനു താല്പര്യമില്ലാതെ ADR ഒഴിഞ്ഞുമാറി.
“എന്താ ADR പ്രശ്നം?” ബഹളം കേട്ട് ആന്റോ  അങ്ങോട്ടെത്തി,
“ചുമ്മാ.. ഈ നാന്‍സി വെറുതേ തര്‍ക്കിക്കാന്‍ വരുവാന്നേ.. വല്ലതും അറിഞ്ഞിട്ടാണേ വേണ്ടുകില്ല..ഇതു ചുമ്മാ.”
“സാരമില്ല .. ക്ഷമിക്ക് ADR.. നമ്മടെ നാന്‍സിയല്ലേ..”
“കാര്യമൊക്കെ ശരിയാ.. പക്ഷേ ഇതല്പം കൂടിപ്പോയി..”
“പോട്ടെന്നേ..”
“ആ പോട്ട്… ആന്റോ പൊക്കൊ.. ഞാന്‍ പുറകേ വന്നേക്കാം”
കട്ട്
സീന്‍ 25
അന്നു രാത്രി. സമയം 12നോടു അടുക്കുന്നു. മൈന്‍ഡ് സ്നെയറില്‍ നിന്നു എല്ലാവരും പോയിക്കഴിഞ്ഞിട്ടും ADR മാത്രം പോകാതെ തന്റെ സിസ്റ്റത്തിനു മുന്‍പില്‍ തന്നെ ഇരുന്നു. കഴിഞ്ഞ ദിവസത്തേപ്പോലെ സുമവല്ലി ഓണ്‍ലൈന്‍ എത്താതിരിക്കില്ല എന്നു ADR കണക്കു കൂട്ടി. പ്രതീക്ഷ തെറ്റിയില്ല. 12 മണി കഴിഞ്ഞതും സുമവല്ലി ഓണ്‍ലൈന്‍!!
തന്റെ IDയില്‍ നിന്നു എന്തായാലും  സുമവല്ലിയുമായി ചാറ്റ് ചെയ്യാന്‍ പറ്റില്ല എന്നു ADR-നു ഉറപ്പായിരുന്നു. അതു കൊണ്ടു തന്നെ പഴയ ടോബി അഡ്മിന്റെ   ടോബി-ഇഡി-കൊള്ള് എന്ന IDയോടു സാമ്യ‌മുള്ള ടോബി-ഇഡി-കൊള്ളും ( tobbydkollm) എന്നൊരു ഐഡി ഉണ്ടാക്കി മെസ്സഞ്ചറില്‍ ലോഗിന്‍ ചെയ്‌തു. അതിനു ശേഷം സുമവല്ലിയുടെ IDയിലേക്ക് ഒരു മെസ്സേജ് അയച്ചു.
നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു. സുമവല്ലി റിപ്ലെ ചെയ്യാതിരുന്നാല്‍.. ഇന്നലത്തേ പോലെ ഒന്നും പറയാതെ  ഓഫ് ലൈനായാല്‍..!! ഇതിനു പിന്നില്‍  ആരാണെന്നു കണ്ടു പിടിക്കാനുള്ള അവസാനത്തേ അവസരം ആകും നഷ്ടപ്പെടുക. ADR ടെന്‍ഷനോടെ ചിന്തിച്ചു.
പക്ഷേ  പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ അതു സംഭവിച്ചു. സുമവല്ലിയുടെ റിപ്ലൈ വന്നു.
സുമവല്ലി :  പന്ന ഡാഷേ…ആരാടാ നീ?
ADR : ഞാന്‍ പഴയ ടോബി അഡ്മിന്‍. നീ ആര്‌?
സുമവല്ലി :  ഞാന്‍ ആരാന്നോ.. എന്നെ തനിക്കു മനസ്സിലായില്ല അല്ലേടോ? മനസ്സിലാക്കി തരാമെടാ…$#$%@@!!!
ADR : നിനക്കെന്താ വേണ്ടേ? എന്തിനാ നീ ഇവിടെക്കിടന്നു കറങ്ങുന്നേ?
സുമവല്ലി : പന്ന $&@##%!!, നിനക്കറിയില്ല അല്ലേ..%@#! നിന്റെ പണി ഞാന്‍ കളയിക്കുമെടാ.. നിന്റെ സിസ്റ്റം ഞാന്‍ നശിപ്പിക്കും.. ഈ സുമവല്ലി ആരാന്നു നിനക്കറിയില്ല…
ADR : പിന്നേ… നീ ഞൊട്ടും..  നീ ഒരു പുല്ലും ചെയ്യൂല്ലാ..
സുമവല്ലി : കാണിച്ചു തരാമെടാ.. കൂടി പോയാ അടുത്ത റിലീസു വരേ നീയിവിടെ കാണു.. അതിനകം നിന്റെ പണി ഞാന്‍ തീര്‍ക്കും
ADR : ഓഹോ.. എന്നാ റിലീസു സമയത്തു വാ.. ഇപ്പൊ നീ പോ..
സുമവല്ലി : പോവ്വാടാ.. പക്ഷേ ഞാന്‍ തിരിച്ചു വരും.. പിന്നെ നിന്നേം കൊണ്ടേ പോകു.. ഇതു സത്യം പൃത്ഥ്വീരാജാണെ സത്യം.
അതും പറഞ്ഞ് സുമവല്ലി ഓഫ് ലൈന്‍ ആയി.
കട്ട്
സീന്‍ 26
ആന്റോ.. ആന്റോ..
വര്‍ക്കിച്ചായന്‍ അന്നു വന്നപ്പോ തന്നെ ആന്റോയെ വിളിച്ചു.
“ഇനി ഭയപ്പെടാന്‍ ഒന്നും ഇല്ല. നമ്മടെ സിസ്റ്റത്തിന്റെ പ്രശ്നങ്ങള്‍ എല്ലാം സിസ് അഡ്മിന്‍സിനോട് പറഞ്ഞിട്ടുണ്ട്. അവരു എത്രയും പെട്ടെന്നു ശരിയാക്കിത്തരാം എന്നാണു പറഞ്ഞിരിക്കുന്നത്. പക്ഷേ അതിലൊരു പണികിട്ടി എന്നു പറഞ്ഞാ മതിയല്ലോ.സിസ്റ്റം ശരിയാക്കാന്‍ വൈശാഖന്‍ തന്നെ നേരിട്ടു വരാമെന്നാ  പറഞ്ഞിരിക്കുന്നേ. അങ്ങേരു വന്നാ പിന്നെ പോകുന്ന വരെ മനുഷ്യനു സ്വൈര്യം തരില്ല. അഥവാ വല്ല സിസ്റ്റത്തിനും ഫോര്‍മാറ്റിങ്ങോ റീഇന്‍സ്റ്റലേഷനോ മറ്റോ വേണ്ടി വരികയാണെങ്കില്‍ അങ്ങേരു തന്നെ വന്നു ചെയ്‌തു തരുമത്രേ..” വര്‍ക്കിച്ചായന്‍ ഒന്നു നിര്‍ത്തി. “ങ്ങാ, പിന്നെ വേറെ ഒരു കാര്യം.
ഈയാഴ്ച തന്നെ പ്രോജെറ്റിന്റെ റിലീസ് ഉണ്ടാവുമെന്ന് ക്ലയന്റ് മെയില്‍ അയച്ചിട്ടുണ്ട്.  കൂടുതല്‍ വിവരം ഒക്കെ ഞാന്‍ റ്റീം മീറ്റിംഗില്‍ പറയാം. അതിനു പ്രശ്നം ഒന്നും ഇല്ലല്ലോ?“
“റിലീസു നടത്തുന്നതിനൊന്നും എനിക്കൊരു പ്രശ്നവുമില്ല. പക്ഷേ വര്‍ക്കിചായന്‍ റ്റിന്റുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറുന്നതു ശരിയല്ല.”
“താനെന്തുവാടോ ഈ പറയുന്നേ.. റ്റിന്റു എന്തോ ചെയ്‌തെന്നാ.. ഇവിടെ പണിയൊന്നുമില്ലാതെ നടക്കുന്ന വേറെയും ഇഷ്ടം പോലെ പേരുണ്ടല്ലോ.. ങാ..ദോ ഒരുത്തന്‍.. “
ആരോടോ ചാറ്റ് ചെയ്‌തുകൊണ്ടിരുന്ന ADR-നെ ചൂണ്ടി വര്‍ക്കിച്ചായന്‍ പറഞ്ഞു.
“ഇവരെ ഒക്കെ നേരേ ആക്കിയിട്ടു മതി റ്റിന്റുവിന്റെ കാര്യം”
ആന്റോക്കു മറുപടി നല്‍കാന്‍ അവസരം കൊടുക്കാതെ വര്‍ക്കിച്ചായന്‍ തന്റെ സീറ്റിലേക്കു പോയി
കട്ട്
സീന്‍ 27
വര്‍ക്കിച്ചായന്‍ സീറ്റിലിരുന്നു അധിക സമയമായില്ല. ഒരു സിസ് അഡ്മിന്‍ ഓടിയെത്തി.
“വൈശാഖന്‍ പറഞ്ഞിട്ട് വരുവാ.. ഒരു ലിസ്റ്റ് തന്നു വിട്ടിട്ടുണ്ട്.  ഇവിടുത്തേ സിസ്റ്റത്തിന്റെയൊക്കെ IPകളും അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റുകളുടെയും ലിസ്റ്റാ. വൈശാഖന്‍ നാളെ രാവിലത്തേ ഷിഫ്റ്റില്‍ എത്താമെന്നു പറഞ്ഞിട്ടുണ്ട്. “
“അത്.. പിന്നെ “ വര്‍ക്കിച്ചായന്‍ വിക്കി.
“എല്ലാം വൈശാഖന്‍ നേരിട്ടു വന്നു പറയാം എന്നു പറഞ്ഞിട്ടുണ്ട്. പിന്നെ ഇവിടുത്തെ റ്റീം മെംബേര്‍‌സിന്റെ സിസ്റ്റം അക്‌സെസ്സ് ഒക്കെ ഒന്നു റീസെറ്റ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.  ഏതേലും സിസ്റ്റത്തിനു വല്ല ഇഷ്യുവും ഉണ്ടെങ്കില്‍ അതൊന്നു പ്രത്യേകം നോട്ട് ചെയ്യാനും പറഞ്ഞിട്ടുണ്ട്. ഞാന്‍ പോണ്.”
“ഞാന്‍ ഇനി വല്ല ബഗും..”
“വേണ്ടാ.. ഇവിടുന്നാരും ഇനി ഈ കാര്യവും പറഞ്ഞ് സിസ് അഡ്മിന്‍സിനു ബഗ് ഇടെണ്ടാ എന്നു പറയാന്‍ പ്രത്യേകം പറയാന്‍ പറഞ്ഞിട്ടുണ്ട്. “
സിസ് അഡ്മിന്‍ പോയി. വര്‍ക്കിച്ചായന്‍ ആധിയോടെ തിരിഞ്ഞു റ്റീം മെംബേര്‍സിനെ നോക്കി.
“കേട്ടില്ലേ. റിലീസു കഴിയുന്ന വരെയെങ്കിലും എല്ലാരും സൂക്ഷിക്കണം”.
“സൂക്ഷിക്കണമെന്നൊക്കെ പറഞ്ഞാ.. അതിപ്പോ…” ലാല്‍ പകുതിക്കു നിര്‍ത്തി റ്റിന്റുവിനെ അര്‍ത്ഥം വെച്ചൊന്നു നോക്കി.
“അക്‌സെസ്സ് ബ്ലോക്ക് ചെയ്യണം”. ADR  എടുത്തടിച്ച പോലെ പറഞ്ഞു.
“ആര്‍ക്ക് എന്ത് അക്‌സെസ്സ് കൊടുക്കെണമെന്നും ബ്ലോക്ക് ചെയ്യണമെന്നുമൊക്കെ എനിക്കറിയാം.. താന്‍ പഠിപ്പിക്കാന്‍ വരെണ്ടാ”.  വര്‍ക്കിച്ചായന്‍ ദേഷ്യപ്പെട്ടു.
ADR  പിന്നെ ഒന്നും മിണ്ടിയില്ല.
കട്ട്
സീന്‍ 28
നിധീഷ് തന്റെ സിസ്റ്റത്തിന്റെ ഫയല്‍ പെര്‍മിഷനും അക്‌സ്സെസ് റൈറ്റ്സും ചെക്ക് ചെ‌യ്യാന്‍ തുടങ്ങി.
“ഷെല്‍ സ്ക്രിപ്റ്റ്, പേള്‍ സ്ക്രിപ്റ്റ് അങ്ങനെ എല്ലാ സ്ക്രിപ്റ്റുകളും നന്നായി നോക്കണം. എവിടുന്നാ പണികിട്ടുന്നേ എന്നു പറയാന്‍ പറ്റില്ല”.
“ദേ നിധീഷേ ഒരു കുഞ്ഞു സ്ക്രിപ്റ്റ്. ഇതൂടെ നോക്കിക്കേ”.
“ഓ.. ഇതു ആന്റോ എഴുതിയതല്ലേ ..കാര്യമായി ഒന്നുമില്ല. അല്ലേ? ആന്റോ അതു റണ്‍ ചെയ്യുന്നുണ്ടല്ലോ?”
സ്ക്രിപ്റ്റ് നോക്കിയ ADR ഞെട്ടി. തിരിഞ്ഞു ആന്റോയെ നോക്കി ADR ഒന്നൂടെ ഞെട്ടി. ആന്റോ ആ സ്ക്രിപ്റ്റ് റണ്‍ ചെയ്യാന്‍ പോകുന്നു. ADR ചാടി ആന്റോയുടെ കീബോര്‍‌ഡ് തട്ടി മാറ്റി. കീബോര്‍ഡ് വീണ ശബ്ദം കേട്ട് എല്ലാവരും ഓടിയെത്തി.
“എന്താ .. എന്താ ADR?”
ADR ആ ഫയല്‍ ഓപ്പണ്‍ ചെയ്‌ത് അതില്‍ എഴുതിയിട്ടേക്കുന്നത് ആന്റോയെ കാണിച്ചു. അതില്‍ നേരത്തേ ഇല്ലാതിരുന്ന കമാന്‍ഡ്സ് പുതിയതായി ആരോ എഡിറ്റ് ചെയ്തു കേറ്റിയിരിന്നു. അത്  കണ്ട് എല്ലാവരും പകച്ച് നിന്നു. ഒരു നിമിഷം താമസിച്ചിരുന്നെങ്കില്‍..!!
ആരാണിതു ചെയ്‌തത് എന്നറിയാന്‍ ADR സിസ്റ്റം ലോഗ് എടുത്തു നോക്കി. ഒരു നിമിഷം ADR മിണ്ടാതെ നിന്നു.
“ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ അക്സ്സസ് ബ്ലോക്ക് ചെയ്യണമെന്ന്. റ്റിന്റുവിന്റെ അക്സെസ്സ് ബ്ലോക്ക് ചെയ്യണം.” ആരുടെയും മറുപടിക്കു കാത്തു നില്‍ക്കാതെ ADR റ്റിന്റുവിന്റെ സിസ്റ്റത്തില്‍ നിന്നും മറ്റു സിസ്റ്റത്തിലേക്കുള്ള എല്ല്ലാ അക്സെസ്സും ബ്ലോക്ക് ചെയ്‌തു.
എല്ലാവര്‍ക്കും അതൊരു ഷോക്കായി. താനല്ല അതു ചെയ്‌തത് എന്ന റ്റിന്റുവിന്റെ വാദത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഉണ്ടായില്ല. കരച്ചിലിന്റെ വക്കോളമെത്തിയ റ്റിന്റു ഷിഫ്റ്റില്‍ നിന്നും ഇറങ്ങിപ്പോയി.
കട്ട്
സീന്‍ 29
ADR മോണിറ്ററിലെ പൊടിയും തുടച്ചുകൊണ്ടിരിക്കുമ്പോഴാണു പുറകില്‍ നിന്നും പയസ്സ് ഞോണ്ടിയത്.
“എന്താ പയസേ?”
“അല്ലാ.. നമ്മുടെ അജയനും ലാലും  ഒക്കെ പറയുന്നു എന്റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന്. ADR ഒന്നു നോക്കിയേ”
പയസ്സ് ADRനെ നോക്കി ചിരിച്ചു കൊണ്ടു അനങ്ങാതെ നിന്നു. ഷോക്കടിച്ചു പയസ്സിനു കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്നു ഒറ്റ നോട്ടത്തില്‍ തന്നെ  ADR-നു മനസ്സിലായി.
“പയസേ.. എന്തോ കുഴപ്പമുണ്ടെന്നു തന്നെയാ എനിക്കും തോന്നുന്നെ. പയസൊരു കാര്യം ചെയ്. കുറച്ചു നാളത്തേക്കു സിസ്റ്റത്തിനടുത്തൊന്നും പോകെണ്ടാ. ഏതു സിസ്റ്റത്തില്‍ നിന്നു എപ്പോഴാ ഷോക്കടിക്കുന്നേ എന്നു പറയാന്‍ പറ്റില്ല. അല്ലേലെ ഈ സിസ്റ്റത്തില്‍ ഒക്കെ തൊട്ടാല്‍ തന്നെ അപകടമാ..”
“മ്മ്.. “ പയസ്സ് സീരിയസ്സായി തിരിച്ചു നടന്നു.
“ദേ .. സിസ്റ്റം..” ADR പുറകില്‍ നിന്നും വിളിച്ചു.
“എന്താ..“
“അല്ലാ..  വര്‍ക്കിച്ചായന്റെ സിസ്റ്റം. അതില്‍ തട്ടാതെ പോകാന്‍ പറഞ്ഞതാ..”
“ഓ.. “ പയസ്സ് ഇടത്തോട്ടു മാറി ..
“ദേ സിസ്റ്റം”. പയസ്സ് ഇത്തവണ വലത്തോട്ടു ചാടി.
പയസ്സ് സിസ്റ്റത്തില്‍ ഒന്നും തട്ടാതെ സൂക്ഷിച്ചു ഫുഡ്കോര്‍ട്ടിലേക്കു പോയി.
കട്ട്
സീന്‍ 30
“5-6 തവണ മാറ്റി വെച്ച റിലീസാണ്‌.  ഉടനെ തന്നെ റിലീസ് നടത്തണമെന്നു ക്‍ലയെന്റ് പറഞ്ഞാ പിന്നെ മറുവാക്കില്ലാ. ആകെ ഇനി ഒന്നു രണ്ടു ദിവസം കൂടിയേ ഒള്ളു. എല്ലാരും കൂടി ഒന്നു സഹായിച്ചു ഇത്തവണ എങ്കിലും ഇതൊന്നു മര്യാദക്കു റിലീസ് ചെയ്യിക്കണം. “
റ്റീം മീറ്റിങ്ങില്‍ ഇത്രയും പറഞ്ഞിട്ട് വര്‍ക്കിച്ചായന്‍ എല്ലാവരെയുമായി ഒന്നു നോക്കി.  തലകുലുക്കി വര്‍ക്കിച്ചായന്റെ ആഹ്വാനം സ്വീകരിച്ച ശേഷം എല്ലാവരും വീണ്ടും ഓര്‍ക്കുട്ടിലേക്കു മടങ്ങി.
കട്ട്
സീന്‍ 31
“ആന്റോ ഇന്നു റിലീസ് അല്ലേ..?”
“മ്മ്.. കുറച്ചു മിനുക്കു പണികൾ കൂടി ബാക്കി ഉണ്ട്. എല്ലാരും കൂടി കുത്തി ഇരിപ്പുണ്ട്. റിലീസ് ആയതു കൊണ്ട് റ്റിന്റുവും ഇന്ന് റ്റെസ്റ്റിങ്ങിൽ ഉണ്ട്. വർകിച്ചായൻ പറഞ്ഞിട്ടാ”
“അതെന്തു പണിയാ വർകിച്ചായൻ കാണിച്ചത്.”
“ഹ്മ്.. സാരമില്ലാ.. എങ്ങനെ വരുമെന്നു നോക്കാം..”
ADR തിരിഞ്ഞു നാന്‍സിയെ നോക്കി. നാന്‍സി തന്റെ പ്രൊജെക്റ്റിന്റെ അവസാനവട്ട ചെക്കിങ്ങില്‍ തന്നെ കോണ്‍സന്റ്ട്രേറ്റ് ചെയ്തിരിക്കുകയാണ്‍. നേരത്തെ കുറച്ചു തവണ റിലീസ് മാറ്റി വെക്കെണ്ടി വന്നിട്ടുള്ളതു കൊണ്ട് നല്ല ടെന്‍ഷനിലായിരുന്നു നാന്‍സി.
അല്പനേരം കഴിഞ്ഞു ഒന്നു കൂടി തിരിഞ്ഞു നാന്‍സിയെ നോക്കിയ ADR ഞെട്ടി.  നാന്‍സി സീറ്റില്‍ ഉണ്ടായിരുന്നില്ല.
ചുറ്റും നോക്കിയ ADR കണ്ടത് അവിനാശിനെ അക്രമിക്കാന്‍ ശ്രമിക്കുന്ന നാന്‍സിയെ ആണ്‍.
“ഇവന്‍ എന്റെ പ്രോജെക്‍റ്റില്‍ എറര്‍ ഉള്ള കോഡ് അപ്‌ലോഡ് ചെയ്തു.. ആപ്ലിക്കേഷനില്‍ ഇപ്പം  എറര്‍ അടിക്കുന്നു. ഇന്നും റിലീസ് നടന്നില്ലെ കൊല്ലും ഞാൻ.”
നാന്‍സി അവിനാശിന്റെ കഴുത്തില്‍ കേറി പിടിച്ചുകൊണ്ടു പറഞ്ഞു.
ആന്റോയും ADR-ഉം ഓടിയെത്തി ഇരുവരെയും പിടിച്ചു മാറ്റി.  ആന്റോ അവിനാശിനെ സംശയത്തോടെ നോക്കി.
“ഞാനല്ല. നാന്‍സി തന്നെയാ.. ഞാന്‍ ഒന്നും ചെയ്തില്ല”
“I know.. I know.. I am  help.”
ADR അവിനാശിനെ ആശ്വസിപ്പിച്ചു.
ഒരു വിധത്തില്‍ നാന്‍സിയെ സീറ്റില്‍ കൊണ്ടിരുത്തിയിട്ട് ADR, ആന്റോയോടും അവിനാശിനോടും തന്റെ ഒപ്പം വരാന്‍ ആംഗ്യം കാട്ടി.
കട്ട്
സീന്‍ 32
“ആന്റോ.. ഞാൻ കരുതിയിരുന്നതിലും വളരെ മുൻപു തന്നെ വേദനിപ്പിക്കുന്ന കുറെ കാര്യങ്ങൾ നീയിപ്പോ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നീയതു കേൾക്കണം.  ആൻസിയുടെ സിസ്റ്റം അടിച്ചു കളയാൻ ശ്രമിക്കുന്ന.. നിന്റെ കോഡിൽ ബഗ് ഇടാൻ ശ്രമിക്കുന്ന.. മൈൻഡ് സ്നെയറിലെ ആ റ്റെസ്റ്റർ നീ കരുതും പോലെ റ്റിന്റു അല്ല.. അത് നാൻസിയാണ്.
ഇന്നത്തെ  ഷിഫ്റ്റ് കഴിയുന്നതോടെ നാൻസിയുടെ വ്യക്തിബോധം എന്നെന്നേക്കുമായി  സുമവല്ലിയുടേതായി മാറും. പഴയ നാൻസിക്ക് ഇനി ഒരിക്കലും തിരിച്ചു വരാൻ  പറ്റില്ല. ആ രോഗഭാഷയിലൂടെ   പുറത്തു വരാനിനി രണ്ടു കാര്യങ്ങളെ ഒള്ളു.  ഒന്നുകിൽ നാൻസി ആന്റോയുടെ യൂസർ അക്കൌണ്ട് ഡില്ലീറ്റ് ചെയും , അല്ലെങ്കിൽ  നാൻസി സ്വയം തന്റ്റെ അക്കൌന്റ് ഡിലീറ്റ് ചെയ്യും.  എങ്ങനെ ആണെങ്കിലും ഒരു  അക്കൌന്റിന്റ് കാര്യം പോക്കാ..
അല്ലെങ്കിൽ പിന്നെ.. എന്തെകിലും മിറാക്കിൾ സംഭവിക്കണം.
കട്ട്
മൈന്‍ഡ്  ‌സ്നെയറിലെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ സിസ്‌അഡ്മിന്‍സിന്റെ അഡ്മിന്‍  ആയ വൈശാഖന്‍  തന്നെ നേരിട്ടു വരുന്നു എന്നറിഞ്ഞപ്പോഴാണു വര്‍ക്കിച്ചായനു  അല്പമെങ്കിലും സമാധാനമായത്. എന്തൊക്കെ സഹിച്ചിട്ടാണെങ്കിലും റ്റീമിലെ  പ്രശ്നങ്ങള്‍ തീര്‍ന്നാ മതി എന്ന നിലയില്‍ ആയിരുന്നു കാര്യങ്ങള്‍‌‌‌ .
വര്‍ക്കി : ദോ .. അതാ സിസ്റ്റം.
വൈശാഖന്‍ : ഓ. അതാണോ.. എന്ന നമ്മക്കു ഇവിടെ മാറി വടക്കു ഭാഗത്ത് എവിടേലും  ഇരിക്കാം. വര്‍ക്കിച്ചായനോടു അത്യാവശ്യമായി ചിലതു പറയാനുണ്ട്. അതാ ഞാന്‍  തന്നെ തിടുക്കത്തില്‍ വന്നതു്‌. വര്‍ക്കിചായന്റെ സ്ക്രിപ്റ്റ് ഞാന്‍  നോക്കി. അതില്‍ ചില ബഗ് ഉണ്ടെന്നു തന്നെയാ കണ്ടെ. അതു എളുപ്പം ഫിക്സ്  ചെയ്യാവുന്നതെ ഒള്ളു.
പക്ഷെ മൈന്‍ഡ് സ്നെയറിലെ സിസ്റ്റത്തിന്റെ സ്റ്റാറ്റസ് ഒക്കെ ഞങ്ങളുടെ പുതിയ  സോഫ്റ്റ്‌വെയര്‍ വെച്ചു  നോക്കിയപ്പോ ഇത്തിരി ഒന്നു അന്ധാളിച്ചു. ഇവിടെ  സിസ്റ്റംസ് അടിച്ചു പോകാന്‍ വരെ ചാന്‍സ് ഉണ്ടെന്ന് അറിയാം. അത്ഭുതം അതല്ല.  ഒരു സിസ്റ്റം അടിച്ചു പോയി എന്നു തന്നെയാ സോഫ്റ്റ്‌വെയറ് കാണിക്കുന്നേ.
വര്‍ക്കി: എന്നു വെച്ചാ.. പരിഭ്രമിക്കാന്‍ ഉണ്ട് എന്നു തന്നേ അല്ലെ?
വൈശാഖന്‍ : അതെ. ആ സോഫ്റ്റ്‌വെയറിലും ബഗ് ഉണ്ട് എന്ന്‍ ഉറപ്പായി.
തൊട്ടപ്പുറത്ത് ADR വൈശാഖനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ADR-നെ കണ്ട വൈശാഖന്‍ സംശയത്തോടെ വര്‍ക്കിച്ചായനെ നോക്കി.
വൈശാഖന്‍ : ഇവനിവിടെ ഉണ്ടായിരുന്നോ..
വര്‍ക്കി : ഓ.. ഇത് .. ഒരു പണിയും എടുക്കാതേ  ഇങ്ങനെ നടക്കുവല്ലെ.
വൈശാഖന്‍ :  പണിയായല്ലോ.. ഇവിടെ ഉണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.  ഇവനിവിടെ ഉള്ളപ്പോ തന്നെ സിസ്റ്റത്തിന്റെ കാര്യം പറഞ്ഞോണ്ട് വരാന്‍  വര്‍ക്കിച്ചായനു തോന്നിയല്ലോ? പാര പണിയാന്‍ മിടുക്കനാ. തനി ചെറ്റ.
പ്രശസ്തനായ ബ്ലോഗറ് അരുണ്‍ ചുള്ളി ഇവന്റെ ഗുരുവായിരുന്നു. പണ്ട് എന്നെ  പാരവെച്ച് ഒരു പോസ്റ്റ് ചുള്ളി എഴുതി തുടങ്ങിയിരുന്നു. അന്ന് ചുള്ളീടെ  കൂടിരുന്നു ബ്ലോഗിങ് പഠിക്കുവായിരുന്നു ഇവന്‍.
അറിയ്യോ. ബോബ് പുരാണത്തിലെ പ്രശസ്തമായ മൂന്ന് പോസ്റ്റുകള്‍ ഇവന്റെ വകയാ. ഈ നിക്കുന്ന നാറിയുടെ.”
ADR അവരുടെ അടുത്തേക്ക് ചെന്നു.
ADR : എനിക്ക്  വൈശാഖനോട് മാത്രമായി ചിലത് പറയാനുണ്ട്.
വൈശാഖന്‍ : ഓ.. ആയിക്കോട്ടെ.
ഒരല്പം മാറി  നിന്നു ADR വൈശാഖനോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു. സംഗതി കോപ്ലെക്സ്  ആണെന്നു തോന്നിയ വൈശാഖന്‍  മെല്ലെ ഊരാൻ ശ്രമിച്ചു.
വൈശാഖന്‍ : പല സിസ്റ്റം ഇഷ്യൂസും കണ്ടിട്ടുണ്ട്. ഇത്ര കോമ്പ്ലെക്സ് ഒരെണ്ണം ഇതാദ്യമാ. ഞാൻ പോയിട്ട് പിന്നെ വന്നിട്ട്..
ADR : നാൻസി സ്വബോധത്തോടെ കൂടിയാൻ ഈ ഷിഫ്റ്റിലൂടെ മാത്രമെ ഉണ്ടാകു. എനിക്കിനിയും മണികൂറുകൾ ബാക്കിയുണ്ട്.
വൈശാഖന്‍ :  അനുഭവജ്ഞാനം കൊണ്ടും തന്നേ കൊണ്ടിതിനൊന്നും കൊള്ളത്തില്ല എന്നറിയാവുന്നതു  കൊണ്ടും പറയുവാണ്. ഇതിനു പരിഹാരമില്ല. ദിസ് ഈസ് ഇൻ ഫിക്സബിൾ!!
ADR : സിസ്  അഡ്മിൻസിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നെ എനിക്കറിയാവുന്നതാണ്. പക്ഷെ  എനിക്കിവിടെ നിങ്ങളെ എല്ലാം നിഷേധിച്ചേ പറ്റു.  ISMS-ന്റെ പല നിബന്ധനകളും  നിഷേധിച്ചേ പറ്റൂ. ഒരു സോഫ്റ്റ്‌വെയര്‍ എന്‍‍ജിനീയറും  സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാന്‍ അലമ്പൊണ്ടാക്കി അലഞ്ഞു  എന്നിരിക്കും. ഒരു പ്‌രാന്തനെ പോലെ. ആന്റോക്കു വേണ്ടി.. നാന്‍സിക്കു  വേണ്ടി. ഐ ആം ഗോയിങ് ടു ബ്രേക്ക് ആള്‍ ദ കണ്ടിന്യുവൽ കമ്പ്യൂട്ടര്‍  സിസ്റ്റംസ് ഒഫ് ദ ഫുഡ്കോര്‍ട്ട്..
വൈശാഖന്‍ : കൊള്ളാം  പഷ്ട്.. ഏതായാലും ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല. അല്ല നീ എന്തെരു കാണിക്കാൻ പോണ്?
ADR : ഈ ഇഷ്യൂ  ഫിക്സ് ചെയ്യാൻ പല വഴികളുണ്ട്. പക്ഷെ അവയെല്ലാം എത്തിച്ചേരുന്നതു ഒരിടത്തു  തന്നെയാണ്. അതിനു ഞാൻ വേണമെന്നില്ല.   ബിടെക്കിനു സപ്ലികളടിച്ച് ഇയർ  ഔട്ടായി, അങ്ങനെ കഷ്ടിച്ചു കടന്നു കൂടിയതാണ് നാൻസിയുടെ കരിയർ. അവിടെ  തൂകിപ്പോയ കടും ചായങ്ങൾ ഒപ്പിയെടുക്കാൻ നിങ്ങടെ ഉപകരണങ്ങൾ എനിക്കു വേണം.  പിന്നെ വൈശാഖന്‍ എനിക്കു വേണ്ടി ഒരുക്കി തരുന്ന ഒരു അറ്റ്മോസ്ഫിയർ.  ആ  ഒരു  അന്തരീഷം.
വൈശാഖന്‍  :നീ ധൈര്യമായി മുൻപോട്ടു  പൊയ്ക്കോ. ഞാൻ പുറകിൽ ഉണ്ട്.
ADR : വളരെ  അപകടം പിടിച്ച ഒരു ഘട്ടത്തില്‍ നിന്നാണ് എനിക്കു തുടങ്ങാനുള്ളത്. ഇന്നത്തേ  ഷിഫ്റ്റ് തീരുന്നതിനു മുന്‍പ് നാന്‍സി മനസിലാക്കണം, താനൊരു രോഗിയാണെന്ന്.  അതറിയുന്ന നിമിഷം നാന്‍സി അതിജീവിക്കില്ല. പക്ഷെ ഞാന്‍ തീരുമാനിച്ചു  കഴിഞ്ഞു. ആന്റോയില്‍ നിന്നു തന്നേ നാന്‍സി അത് അറിയണം. ആ നിമിഷം നാന്‍സി  അതിജീവിച്ചാല്‍ പ്രതീക്ഷയുടെ ഒരു നേര്‍ത്ത വഴി എനിക്കു തുറന്നു കിട്ടും ആ  വഴിയിലൂടെ എനിക്കു പോകാം.
വൈശാഖന്‍ എന്റെ കൂടെ നിക്കണം. എന്നെ സഹായിക്കണം.
കട്ട്
ADR ആന്റോയെ അടുത്തു വിളിച്ചു.
ADR : നാന്‍സി ആന്‍സിയുടെ കൂടെ ഇരുന്ന് കോഡിങ്ങ് ചെയ്യാന്‍ പോവാണ്‌. ആന്റോ ചെന്ന് നാന്‍സിയോടു കോഡ് എഴുതെണ്ടാ എന്നു പറയണം.
ആന്റോ : ഞാന്‍ ഇന്നു വരെ അരുത് എന്നു പറഞ്ഞതൊന്നും നാന്‍സി ചെയ്യാതിരുന്നിട്ടില്ല ADR.
ADR: ഇന്നും പറയണം. ഒരു ദാക്ഷിണ്യവുമില്ലാതെ പറയണം ചെയ്യരുത് എന്ന്.  എത്ര തെറി വിളിച്ചാലും നീ സമ്മതിക്കരുത്. പെട്ടെന്നെന്തെകിലും ഭാവ  വ്യെത്യാസം നാന്‍സിയില്‍ കണ്ടാല്‍ ആന്റോ പതറരുത്.  നാന്‍സിയോടുള്ള എല്ലാ  കലിപ്പും മറന്ന്‍ ആന്റോ നാന്‍സിയെ തിരിച്ചു വിളിക്കണം.
മ്മ്.. ചെല്ല്..
ആന്റോ ആധിയോടെ നാൻസിയുടെ അടുത്തെക്കു ചെന്നു.
ആന്റോ : നാൻസി എന്തു ചെയ്യാൻ പോകുന്നു?
നാൻസി :  അതു കൊള്ളാം, ഞാൻ പറഞ്ഞില്ലെ.. ആൻസിയുടെ കൂടെ  ഇരുന്നു കുറച്ച് കോഡ് എഴുതി തീർക്കാനുണ്ടെന്ന്.
ആന്റോ : നാൻസി .. ഇപ്പൊ കോഡെഴുതെണ്ടാ.
നാൻസി : ങെ. ഞാൻ കോഡെഴുതെണ്ടെ. ഞാനിന്നു രാവിലേം  പറഞ്ഞതാണല്ലോ കോഡെഴുതുമെന്ന്. പിന്നെന്താ ഇപ്പോഴൊരു മനം‌മാറ്റം?
ആന്റോ :  മ്.. നാൻസി ഇപ്പൊ കോഡെഴുതെണ്ടാ.
നാൻസി :  അതെന്താ ഞാൻ കോഡെഴുതിയാൽ..
ആന്റോ : കോഡെഴുതെണ്ടെന്നു പറഞ്ഞില്ലേ..
നാൻസി : എന്താ.. എന്താ ഞാൻ കൂടെ കോഡെഴുതിയാൽ..
ആന്റോ : എഴുതെണ്ടാ…
നാൻസി :   വിടമാട്ടെ..  വിടമാട്ടെ..?? അപ്പോ നീ   എന്നെ ഇങ്കെ ഇരുന്നു  കോഡെഴുതവിടമാട്ടേ?? അയോഗ്യ നായെ.. പന്ന പരട്ട ചെറ്റ നാറി. ഇന്നു ഞാൻ നിന്റെ  സിസ്റ്റത്തിൽ കേറി നിന്റെ അക്കൌണ്ട് ഡിലീറ്റ് ചെയ്ത് , സിസ്റ്റവും  തല്ലിപ്പൊളിച്ചിട്ട് ഇവിടെ കിടന്നു ഡിസ്കോ ഡാൻസ് കളിക്കുമെടാ..
ഡയലോഗ് ഫിനിഷ് ചെയ്തതും നാൻസി വെറും ഒരു കൈകൊണ്ടു കീബോർഡ് എടുത്തുയർത്തി. പകച്ചു പോയ ആന്റോ ഉറക്കെ വിളിച്ചു.
ആന്റോ : നാൻസീ‍ീ…..
നാൻസി പെട്ടെന്നു സുബോധത്തിലെക്കു തിരിച്ചു വന്നു.
നാൻസി : ആന്റോ .. ഞാനിപ്പോ എന്താ പറഞ്ഞത്.. ഞാനിപ്പോ എന്താ പറഞ്ഞത്..ഞാനിപ്പോ എന്താ പറഞ്ഞത്
ആന്റോ : നാൻസി.. ഒന്നും പറഞ്ഞില്ല. നാൻസി ഒന്നും പറഞ്ഞില്ല.
നാൻസി : അല്ല ., ഞാൻ എന്തോ ഞാൻ പറഞ്ഞു. എനിക്കെന്താ.. എനിക്കെന്താ പറ്റിയത്.
ആന്റോ :  നാൻസിക്കൊന്നുമില്ല.
നാൻസി : അല്ല.. എനിക്കെന്തോ ഉണ്ട്.  എനിക്കെന്തോ ഉണ്ട്.
ആന്റോയുടെ കൈകളിലേക്ക് നാൻസി തളർന്നു വീണു.
കട്ട്
നാൻസിയെ അവിടെ ഇരുത്തിയിട്ട് ആന്റോ ADR-നു മുൻപിലെത്തി.
ആന്റോ: ADR,  നമ്മളെന്തു ചെയ്യാൻ പോവ്വാ.. നാൻസിയെ ഈ സ്ഥിതിയിൽ ഇവിടെ നിർത്താനാണോ.  പറ്റില്ല. ഞാൻ കണ്ടെടാ..കണ്ടു. നാൻസിക്കു മുഴുവട്ടാ.. ഇവിടെ ഇനീം നിർത്താൻ  പറ്റില്ല.
ADR: ആന്റോ ഞാൻ പറയുന്നത് കേൾക്കാൻ..
ആന്റോ : നീ ഒന്നും പറയെണ്ടാ.. വിടാൻ..
ADR:  ആന്റോ..ഞാനാ പറയുന്നത്.. എന്നാ കൊണ്ടു പൊക്കൊ. അതിനു മുൻപു ഒരു  കാര്യമറിഞ്ഞോ. ലോകത്തുള്ള ഒരു മരുന്നിനും സൈക്യാട്രിസ്റ്റിനും നാൻസിയേ  തിരിചു കൊണ്ടുവരാൻ പറ്റില്ല.  പറ്റിയാൽ തന്നെ അതൊന്നും നമ്മുടെ പഴയ നാൻസി  ആയിരിക്കില്ല.
എനിക്കും  നിനക്കും പരിചയമുള്ള ആ നാൻസിയെ തിരിച്ചു കൊണ്ടുവരാൻ ആണു ഞാൻ ആഗ്രഹിച്ചതു.  അതിന് ഈ ഒരു രാത്രി കൂടി എനിക്കു വേണം. ഈ ഒരൊറ്റ രാത്രി കൂടി ഒരു പരീക്ഷണം  കൂടി  . ഞാൻ അതിനു പുറപ്പെടുകയാണ്.
കട്ട്
നാൻസി  അപ്പോഴും തന്റെ ടേബിളിൽ തല ചായ്ചു മയങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.  കുറച്ചപ്പുറത്ത്  സിസ്‌അഡ്മിൻസ് വൈശാഖന്റെ നേത്ര്‌ത്തത്തിൽ   സിസ്റ്റത്തിൽ  തങ്ങൾക്കറിയാവുന്ന കാമാൻഡുകൾ ഒക്കെ അടിച്ചു കഴിവു തെളിയിച്ചു.
ls
cd ..
ls
ADR :  സുമവല്ലിയുടെ ആ പഴയ സിസ്റ്റത്തിലേക്കാണ് നാൻസിയേ നമ്മുക്കു കൊണ്ടിരുത്തെണ്ടതു. അതു അവിനാശിനെ കൊണ്ടെ സാധിക്കു.
അവിനാശ്  തലകുലുക്കി. താൻ പണ്ടെഴുതിയിട്ട ഒരു പ്രോഗ്രാം ആ സിസ്റ്റത്തിലേക്കു കോപ്പി  ചെയ്തു. എന്നിട്ടു സുമവല്ലിയുടെ മെയിൽ ഐഡിയിലേക്ക് റ്റെസ്റ്റ് ചെയ്യാൻ ഒരു  റിക്വസ്റ്റ് ഇട്ടു.  അതിനു ശേഷം അവർ കാത്തിരുന്നു. നിമിഷങ്ങൾ കൊഴിഞ്ഞു  വീണു.
റ്റിക്.. ടിറ്റിക്. ടിക്..
ആരോ കീബോർഡിൽ  റ്റൈപ്പ് ചെയ്യുന്ന ശബ്ദം അവർ കേട്ടു. അതേ.. നാൻസി ആ പഴയ സിസ്റ്റത്തിൽ  ലോഗിൻ ചെയ്തു കഴിഞ്ഞു. ഭ്രാന്തമായ ആവേശത്തോടെ നാൻസി കോഡുകൾ ഒന്നൊന്നായി  റ്റെസ്റ്റ് ചെയ്യുകയാണ്.  റ്റെസ്റ്റ് ചെയ്യെണ്ട കോഡുകളുടെ കൂട്ടത്തിൽ  അവിനാശിന്റെ പ്രോഗ്രാം കണ്ട നാൻസിയുടെ മുഖത്ത് അനതിസാധാരണമായ ഒരു ഭാവം  വിടർന്നു.
കട്ട്
ലേസ്റ്റ് സീന്‍നു മുന്‍പ്
വൈശാഖന്‍  സുമവല്ലിയുടെ സിസ്റ്റത്തിനടുത്തെത്തി. എന്നാല്‍ നാന്‍സി  ആരെയും ആ സിസ്റ്റത്തിലേക്കടുപ്പിക്കാന്‍ സമ്മതിക്കുന്നുണ്ടയിരുന്നില്ല.
വൈശാഖന്‍  : നാന്‍സി ഈ സിസ്റ്റത്തില്‍ നിന്നു മാറണം.. യൂ ഷുഡ് സിറ്റ് ഔട്ട് ഫ്രം ദിസ് സിസ്റ്റം
നാന്‍സി : ഇല്ല.. താന്‍ തന്റെ പണി നോക്കി പോടോ…
വൈശാഖന്‍  : സീ.. മര്യാദക്കു മാറിയാ നാന്‍സിക്കു കൊള്ളാം.. അല്ലേല്‍ എനിക്കിട്ടു കൊള്ളും.. ഞാൻ വേറേ വഴി നോക്കെണ്ടി വരും.
നാന്‍സി : “പോടോ.. താനേതു വഴി നോക്കിയാലും എനിക്കു കോപ്പാ..”
വൈശാഖന്‍ : അക്‌ച്വലി.. നാന്‍സിക്കെന്താ വേണ്ടെ..
നാന്‍സി : ഡിലീറ്റ് ചെയ്യണം.. യൂസെര്‍  അക്കൗണ്ട് ഡിലീറ്റ് ചെയ്യണം..
വൈശാഖന്‍ : തള്ളേ.. ആരടെ?
നാന്‍സി : ഇന്ന്  എന്റെ നോട്ടീസ് പിരീഡ് തീരും. പോകുന്നതിനു മുന്‍പ്  ആന്റോയുടെ യൂസര്‍ അക്കൗണ്ട് ഞാന്‍ ഡിലീറ്റ് ചെയ്യും. കമ്പ്ലീറ്റ് ഫയലും  ഞാന്‍ നശിപ്പിക്കും.
വൈശാഖന്‍ : ആന്റോയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ നിന്നേ ഞാന്‍ സഹായിക്കാം. പകരം ഈ സിസ്റ്റത്തില്‍ നിന്നു ഒന്നു മാറി തരുമോ?
നാന്‍സി : ഹമ്മ്….
വൈശാഖന്‍ : ഈ സിസ്റ്റത്തിനേ റൂട്ട് പാസ് വേര്‍ഡ് ഞാന്‍ നിനക്കു തരാം.  യൂസര്‍നേ ഡിലീറ്റ് ചെയ്തു പണ്ടാരമടക്കി കഴിഞ്ഞാല്‍ ഉടന്‍ ഈ സിസ്റ്റത്തില്‍  നിന്നു മാറി പൊയ്ക്കോണം.  പോവ്വോ?
നാന്‍സി : പോവ്വാം…
വൈശാഖന്‍  ADR-നെ നോക്കി. ADR തിരിച്ചു കണ്ണുരുട്ടി കാണിച്ചു. ആന്റോ  ഭീതിയോടെ ADR-നെ നോക്കി. ADR ആന്റോയുടെ തോളത്തു തട്ടി ആശ്വസിപ്പിചു.  എന്നിട്ടു തന്റെ സിസ്റ്റത്തില്‍ നിന്നു സുമവല്ലിയുടെ സിസ്റ്റത്തിലെക്കു  റിമോട്ട് ലോഗിന്‍ ചെയ്തു. ആന്റൊയുടെ ഹോം ഫോള്‍ഡെറിലേ ഫയലുകള്‍ കോപ്പി  ചെയ്യ്തു പുതിയൊരു
ഡമ്മി ഫോള്‍ഡെറില്‍ ആക്കി. എല്ലാം റെഡി ആയപ്പോള്‍ ADR വൈശാഖനു സിഗ്നല്‍ കൊടുത്തു..
വൈശാഖന്‍ : മ്മ്.. ഇന്നാ പാസ്വേഡ്..
ചുറ്റും നില്‍ക്കുന്നവര്‍ കേള്‍ക്കുന്നില്ല എന്നു ഉറപ്പു വരുത്തിയ ശേഷം  വൈശാഖന്‍ നാന്‍സിയുടെ ചെവിയില്‍ അതീവരഹസ്യമായി റൂട്ട്പാസ്‌വേര്‍ഡ്  പറഞ്ഞു  കൊടുത്തു.
root123
റൂട്ട്പാസ്‌വേര്‍ഡ് കിട്ടിയ നാന്‍സി പൊട്ടിച്ചിരിച്ചു. റൂട്ട് ലോഗിനും പാസ്‌വേര്‍‌ഡും കൊടുത്തു എന്റര്‍‌ കീ അമര്‍ത്തി.
അതേ നിമിഷം…
ADR ഞൊടിയിടയില്‍ NFS  unmount ചെയ്ത ശേഷം , ആന്റോ എന്ന പേരില്‍ പുതിയ ഒരു  യൂസറെ ഉണ്ടാക്കി അതിന്റെ ഹോം ഫോള്‍ഡെര്‍ നേരത്തേ കോപ്പി ചെയ്ത ഡമ്മി  ഫോള്‍ഡെറിലെക്കു സെറ്റ് ചെയ്തു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ എല്ലാം  കഴിഞ്ഞു.  നാന്‍സി റൂട്ട് ലോഗിന്‍ ആയ അതേ നിമിഷം സുമവല്ലിയുടെ  സിസ്റ്റത്തിനു പിന്നില്‍ നിന്നും ADR  നെറ്റ്‌വര്‍‌ക്ക് കേബിള്‍ വലിച്ചൂരി.
റൂട്ട് ലോഗിന്‍ കിട്ടിയ നാന്‍സി ആന്റോയുടെ ഹോം ഫോള്‍ഡെര്‍ തുറന്നു.  അതിലെ ഫയലുകള്‍ ഒന്നൊന്നായി ഡിലീറ്റ് ചെയ്തു. സെറ്റിങ്നുകള്‍ ഒന്നൊഴിയാതേ  എല്ലാം നശിപ്പിച്ചു. ചാറ്റ് ലോഗും മെയിലുകളും ഡിലീറ്റ് ചെയ്തു, ഒടുവില്‍  ഡിലീറ്റ് കീയില്‍ ആഞ്ഞാഞ്ഞിടിച്ചു കൊണ്ട് നാന്‍സി മയങ്ങി വീണു.
കട്ട്
ലേസ്റ്റ് സീന്‍
Mindsnare-ല്‍ കൊണ്ടു വന്നു വെച്ച പുതിയ സിസ്റ്റത്തിനു ചുറ്റും  ആന്റോക്കും നാന്‍സിക്കും ഒപ്പം ADR ഇരുന്നു.
“ഈ പുതിയ ഡെല്‍ സിസ്റ്റം ഇനി മുതല്‍ Mindsnare-ന്റെയാണു്‌. ഇത് യൂസ്  ചെയ്യാന്‍ പോകുന്നതു്‌ നാന്‍സിയും. മൂന്ന് സെക്കണ്ടിനകം നാന്‍സി ഇതില്‍  ലോഗിന്‍ ആകും. റിലാക്സ്. .
കമോണ്‍ ലോഗിന്‍.. സ്ലോലി.. ലോഗിന്‍..”
ലോഗിന്‍ ആയ നാന്‍സിയുടെ മെസ്സഞ്ചറില്‍ ഒരു ചാറ്റ് ഇന്‍‌വിറ്റേഷന്‍ വന്നു, അതില്‍ Mindsnare-ലെ ടീം മേറ്റ്സ് എല്ലാവരും ഉണ്ടായിരുന്നു.
“നാന്‍സി , എല്ലാരും വിസിബിള്‍ അല്ലേ..”
“അതെന്താ ADR അങ്ങനെ ചോദിച്ചത്, എനിക്കെല്ലാരെയും കാണാം..”
“നാന്‍സിയുടെ സിസ്റ്റത്തിനു ഒരു പ്രശ്നമുണ്ടായിരുന്നു.. രസകരമായ ഒരു പ്രശ്നം. ഞങ്ങളെല്ലാരും കൂടെ ചേര്‍ന്നതങ്ങു ശരിയാക്കി.”
“എനിക്കു ADRനെ വിശ്വാസമാണ്. താങ്ക്സ് ADR”
“കഴിഞ്ഞതൊക്കെ അറിയണമെന്നു തോന്നുന്നു അല്ലേ. നിങ്ങള്‍ രണ്ടു പേരും  മാത്രമുള്ള ഏതെങ്കിലും ഒരു ഷിഫ്റ്റില്‍, ഒരു തമാശക്കഥ പോലെ ആന്റോ എല്ലാം  പറഞ്ഞു തരും, കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള നാന്‍സിക്ക്..”
“വേണമെന്നില്ല ADR, എല്ലാരോടും എനിക്കൊരുപാട് നന്ദിയുണ്ട്.  ADR-നോടും റ്റിന്റുവിനോടും എല്ലാം.. “
“നോക്കെടാ നോക്ക്.. ഈ നിക്കുന്ന നാന്‍സിയേ.. എല്ലാ സെറ്റിങ്ങുകളും അതേ  പോലെ ഉള്ള നാന്‍സിയുടെ ഈ യൂസെര്‍ അക്കൗണ്ടിനെ പഴയ പോലെ ശരിയാക്കി തരാം  എന്നാടാ ഞാന്‍ വാക്കു തന്നെ ഇന്നാ. പിടി.. ഇനി എവിടാന്നു വെച്ചാ പോയി  ലോഗിന്‍ ചെയ്തോ.. ഏതു  ഫോള്‍ഡെറില്‍ വേണെലും കേറിക്കൊ.. ടെക്ക് ഹോമിലോ..  കുക്ക് ഹോമിലോ..ആന്‍സിയുടെ കൂടെ പ്രോഗ്രാം ചെയ്യാനോ.. എവിടെ വേണേലും..
എനിക്കേ ചില്ലറ പണി കൂടി ഉണ്ട്..  “
ഒരല്പം മാറി നിക്കുകയായിരുന്ന് റ്റിന്റു. ADR റ്റിന്റുവിന്റെ അടുത്തു ചെന്നു.
റ്റിന്റുന്റെ ആക്സസ്സ് ഞാന്‍ റീസ്റ്റോര്‍ ചെയ്തിട്ടുണ്ട്. റ്റിന്റുനു ഇനി  പഴയ പോലെ ലോഗിന്‍ ചെയ്യാം.. നമ്മടെ റ്റീമിലെ പ്രശ്നങ്ങള്‍ ഒക്കെ  സോള്‍‌വായി.. പിന്നേ..ഇതിനൊക്കെ ചെലവുണ്ട്. .എന്റെ വകയല്ല.  നമ്മക്കിന്ന്  വര്‍ക്കിച്ചായനെ കൊണ്ടു ചെലവു ചെയ്യിക്കാം..
വര്‍ക്കിച്ചായനെ കൊണ്ട് … ങ്ഹെ..
റ്റിന്റുവിനെ കണ്ണിറുക്കി കാണിച്ചു കൊണ്ട് ADR  വര്‍‌ക്കിച്ചായന്റെ അടുത്തെത്തി.
“വര്‍‌ക്കിച്ചായാ.. ഇനി നമ്മക്കാഘോഷിക്കെണ്ടെ. വാ.. ഫുഡ്  കോര്‍‌ട്ടിലേക്കു പോകാം.. അതേ വര്‍‌ക്കിച്ചായാ.. ഞങ്ങക്കൊരാഗ്രഹമുണ്ട്. അതു  ഞങ്ങള്‍ പറഞ്ഞു ശരിയാക്കിയിട്ടുമുണ്ട്. എല്ലാം അറിയുമ്പോ  വര്‍‌ക്കിച്ചായന്‍ പറ്റില്ലായെന്നു പറയരുത്.”
ADR പറയുന്നതെന്തിനെ പറ്റി ആണെന്നു മനസിലായില്ലേലും വര്‍‌ക്കിച്ചായന്‍  സന്തോഷത്തോടെ തല കുലുക്കി. എല്ലാരോടും ഫുഡ് കോര്‍ട്ടിലേക്കു പോകാന്‍  പറഞ്ഞു.
അപ്പോഴും തന്റെ സിസ്റ്റത്തില്‍ തൊട്ടാല്‍ കറന്റടിക്കും എന്നു പേടിച്ച് സിസ്റ്റത്തിനടുത്തു നിന്നു മാറിനിക്കുകയായിരുന്നു പയസ്സ്.
“പയസ്സേ ഇതു വരെ സിസ്റ്റം ശരിയായില്ലേ.. ഞാന്‍ ഒന്നു നോക്കട്ടെ. . ഓ.. ഇതാരുന്നോ.. ദാ ശരിയായി.. ഇനി ഒന്നു നോക്കിക്കേ..”
പയസ്സ് പേടിയോടെ കീബോര്‍‌ഡില്‍ തൊട്ടു. ഒന്നും സംഭവിച്ചില്ല..
“അപ്പോ എന്റെ സിസ്റ്റം ശരിയായി? ഇനി എനിക്കു വീഡിയോ.. അല്ല വര്‍‌ക്ക് ചെയ്തു തുടങ്ങാം? “
“പിന്നെന്താ.. ചെറിയ പ്രശ്നമേ ഉണ്ടായിരുന്നൊള്ളു സിസ്റ്റത്തിനു. സിസ്അഡ്മിന്‍സ് ഇതിനു loose contact എന്നു പറയും.”
പയസ്സ് എന്തോ മനസ്സിലായ പോലെ തല കുലുക്കി. ഒരു നിമിഷം എന്തോ ഓര്‍ത്ത ശേഷം  മറ്റുള്ളവരോടൊപ്പം ഫുഡ് കോര്‍‌ട്ടിലെക്കു പോകാന്‍ തുടങ്ങിയ ADR-നോട്  ചോദിച്ചു.
“അതേ.. നമ്മടെ റ്റിന്റൂന്റെ സിസ്റ്റത്തിനു എന്തോ പ്രശ്നമുണ്ടായിരുന്നല്ലോ.. അതു മാറ്റിയോ?”
അതിനു മറുപടി പറഞ്ഞതു നാന്‍സിയായിരുന്നു..
ഏയ്.. റ്റിന്റൂന്റെ സിസ്റ്റത്തിനായിരുന്നില്ല പ്രശ്നം. ഈ ADR-ന്റെ സിസ്റ്റത്തിനാരുന്നു കുഴപ്പം..”
ചിരിച്ചു കൊണ്ട്  എല്ലാവരും വര്‍ക്കിച്ചായനെ മുടിപ്പിക്കാന്‍ റെഡിയായി  ഫുഡ്കോര്‍ട്ടിലേക്ക് നടന്നു..
Jan 2, 2009 @ 18:16
പാചകരംഗം: പെര്‍ഫോമന്സ് ഇല തോരന്‍
ഇന്നത്തെ പുരാണപാചകത്തില്‍ നമ്മളോടൊപ്പം സ്റ്റുഡിയോയില്‍ ഉള്ളത് മി. ഷോജി അണ്ണന്‍ ആണു.
നമസ്കാരം ഷോജിസണ്ണാ, ഇന്നു താങ്കള്‍ എന്താണു ഒണ്ടാക്കാന്‍ പോകുന്നത്?
ഇന്നു നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നത് ഒരു പുതിയ തരം വിഭവമാണു.
ഇതു നിങ്ങള്‍ സ്ഥിരം പറയാറുള്ളതല്ലേ..?
ഇതങ്ങിനെയല്ല. ഇതൊരു  സീസണല്‍ ഫൂഡ് ആണു. മാത്രമല്ല ഇതു വാചകം അധികം ഉള്ള ഒരു പ്രത്യേക പാചകം ആണ്‌.
എന്താണീ സാധനത്തിന്റെ പേരു?
ഇതിന്റെ പേര്‌ പെര്‍ഫോമന്‍സ് ഇല തോരന്‍ എന്നാണ്‌.
പേരു കൊള്ളാം. പക്ഷേ ഇതു സം‌പ്രേക്ഷണം ചെയ്തു ഞങ്ങള്‍ക്കു കൊള്ളാതിരുന്നാല്‍ മതിയായിരുന്നു.അതിരിക്കട്ടെ എന്തൊക്കെയാണ്‌ ഇതുണ്ടാക്കാനായി വേണ്ടുന്ന സാധനങ്ങള്‍.
ആവശ്യമുള്ള സാധനങ്ങളുടെ പേരു ഓരോന്നായി ഞാന്‍ പറയാം.
അഡ്മിന്‍ – ഒന്നു
കിഡ്സ് – ആറു മാസമോ ഒരു വര്‍ഷമോ പാകമായത് ആവശ്യത്തിനു.
ജോബ്‌ ക്നോളേജ് – പേരിന്‌ ( പാചകം ചെയ്യുന്ന ആള്‍ ഇതല്പം പ്രത്യേകം കരുതുന്നത് നന്നായിരിക്കും. മാനഹാനി ഒഴിവാക്കാം. )
അച്ചീവ്‌മെന്റ്സ് – ഒന്നോ രണ്ടൊ
കസ്റ്റമര്‍ ഡിലൈറ്റ് – കിട്ടുന്നതനുസരിച്ച്.
സെമിനാര്‍ – 2
അസ്സൈങ്മെന്റ്സ്- 5
വര്‍ക്ക് ഷോപ്പ് – 1
എക്സ്പെക്റ്റേഷന്‍സ്- ആവശ്യത്തിലധികം
കയ്യില്‍ കിട്ടുന്നത് – എന്തും
ഇതിലെ രണ്ടു മുതലുള്ള ചേരുവകള്‍ ആദ്യ ചേരുവയായ കിഡിനെ കൊണ്ടു തന്നെ ഒരു തവണഎടുപ്പിക്കാവുന്നതാണ്. എന്നാല്‍ പാചകത്തില്‍ നമ്മള്‍ അവയൊന്നും ഉപയോഗിക്കുകയില്ല. പാചകത്തിനു ഉപയോഗിക്കുന്ന ചേരുവകള്‍ നമ്മള്‍ തന്നെ ആദ്യമേ എടുത്തു വെക്കുന്നവ ആയിരിക്കും. ഇതിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഇതുണ്ടാക്കാന്‍ പ്രത്യേകിച്ച് ഒരടുക്കള വേണമെന്നില്ല എന്നാണു. വല്ല ലൈബ്ററിയോ, ബസ് സ്റ്റാന്‍ഡൊ ഒക്കെ ധാരാളം. രണ്ടു കസേര അത്യാവശ്യമാണെന്നു മാത്രം.
ആദ്യമായി തോരന്‍ വെക്കാനുദേശിക്കുന്ന കിഡിനെ ആറുമാസം ഏതെങ്കിലും ഒരു ടീമിലിട്ടു നന്നായി വഴറ്റുക. കിഡ് കലിപ്പായി തുടങ്ങുമ്പോ തോരന്‍ വെക്കാന്‍ പാകമായി എന്നു മനസിലാക്കാം.ഇങ്ങനെ പാകമായ കിഡിനെ എടുത്ത് കസേരയില്‍ വെച്ച്, പി ഇ ഫോമില്‍ ഇട്ടു വെക്കുക. ഒരു അര മണിക്കൂറെങ്കിലും എങ്ങും തൊടാതെ വെറുതേ ഇളക്കിക്കൊണ്ടിരിക്കാവുന്നതാണ്‌. കിഡ് ഒരുമാതിരി വെള്ളം കുടിച്ച് തുടങ്ങുമ്പോ തൊലികളഞ്ഞ  അച്ചീവ്‌മെന്റ്സ് ചെറുതായി അരിഞ്ഞ്  ക്വാളിറ്റിയിലിട്ടു, NC-യും എറര്‍ റേറ്റും നന്നായി തെളിഞ്ഞു വരുന്നതു വരെ വേവിച്ചു വാങ്ങി വെക്കുക.
ഇനി ചീനച്ചട്ടില്‍ ജോബ് ക്നൊളേജ് ഒഴിച്ചു ചൂടാവുമ്പോള്‍ കമ്മ്യുണിക്കേഷന്‍ ഇട്ടു വറക്കണം. വറുത്ത ജോബ്‌  നോളെജിലേക്ക് കൊത്തിയരിഞ്ഞു വെച്ചിരിക്കുന്ന സെമിനാര്‍, കേ ബീ പോസ്റ്റ്, അസ്സൈന്മെന്റ്, വര്ക്‌ഷോപ്പുകള്‍ എന്നിവ ഓരോന്നായി ചേര്ത്തു ചെറുതീയില്‍ വഴറ്റണം. ഇതിനു മുകളിലേക്ക് ഒരല്പം ഇന്നൊവേഷനും ഒരു ടീസ്പൂണ്‍ ഡിപെന്റിബിലിറ്റിയും ചേര്‍ത്ത് ഒരുകപ്പ് പങ്ക്ച്വാലിറ്റിയില്‍ കലക്കി ഒഴിക്കുക. ഒരു ഒന്നൊന്നര മണിക്കൂര്‍ ഇതു തന്നെയിട്ട് ഇളക്കാവുന്നതാണ്‌.
അതിനു  ശേഷം നെടുകെ മുറിച്ച് ഞെട്ടു കളയാത്ത  ഒബ്ജെക്റ്റീവും കുറച്ചു എഫക്റ്റീവ്‌നെസ്സും ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയതിനു ശേഷം വേവിച്ച പോളിസിയും കലക്കി അണ്ടം കീറിനില്ക്കുന്ന കിഡിനേയും കൂടി ചേര്‍ത്തു ഒരു പത്തു മിനിറ്റു കൂടി ചെറു തീയില്‍ വെച്ചു വേവിക്കുക. പെര്‍ഫോമന്സ്‌ ഇലത്തോരന്‍ തയ്യാര്‍
ഇനി ഇതിനു മുകളില്‍ ആവശ്യത്തിലധികം എക്സ്പെക്റ്റേഷന്‍സ് വാരി വിതറിയശേഷം വിളമ്പാവുന്നതാണു.
ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഇതൊരു സീസണല്‍ ഫൂഡ് ആണു. ഏകദേശം നവമ്പര്‍ ഡിസമ്പര്‍ മാസത്തോടെയാണു ഇതുണ്ടാക്കുന്നത്. ഇതിന്റെ ഗുണം അറിയാന്‍ ഒരു ജനുവരി വരെ കാത്തിരിക്കണമെന്നു മാത്രം. (രുചി പക്ഷേ അ(എ)ച്ചാര്‍ ഇടുന്നപോലെ ഇരിക്കും)
പൊടിക്കൈ: ഇതില്‍ വാരി വലിച്ചിടാവുന്ന ഒരു ചേരുവ എക്സ്പെക്റ്റേഷന്‍സ് ആണ്‌. ഇതു എത്ര കൂടുന്നുവോ അത്ര അധികം നമ്മുടെ വിഭവം ആസ്വാദ്യകരമായി അനുഭവപ്പെടുന്നതാണ്‌. മാത്രമല്ല മറ്റു ചേരുവകള്‍ ചേക്കുന്നതിനു ഇടയ്‌ക്കു തന്നെ ഇതിട്ടി‍ളക്കുന്നതും രുചി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടു വരുന്നു.
പ്രത്യേക ശ്രദ്ധയ്‌ക്ക് : ഇതിന്റെ വേവ് എടുക്കുന്ന കിഡിന്റെ ഗുണവും തരവും പോലെ ഇരിക്കും. കൂടുതല്‍ മൂപ്പിച്ചാല്‍ കിഡ് ചട്ടിയില്‍  കിടന്നു പൊട്ടിത്തെറിക്കാനോ ചട്ടിയില്‍ നിന്നു തന്നെ പുറത്തേക്കു ചാടാനോ സാധ്യതയുണ്ട്.
ഇന്റേണല്‍ ഓഡിറ്റർ
Appru : I am having you more than I had you ever since we have started this project.
US client-നോട് ചാറ്റില്‍ ഇത്രെയും പറഞ്ഞിട്ട് അപ്രു ചുറ്റും നോക്കി. തന്റെ ഇംഗ്ലീഷ് പാടവം ആരെങ്കിലും കണ്ടോ എന്നറിയാന്‍.. എവിടെ. ആരും നോക്കുനില്ല. സ്ഥിരം തന്റെ ചാറ്റും നോക്കി  ഇരുന്നു വെറുതേ ചിരിക്കുന്ന അജയന്‍ വരെ ഇന്നു  ഗൗരവത്തില്‍ സ്വന്തം സിസ്റ്റവും നോക്കി ഇരുപ്പാണു. പ്രോഗ്രാം വല്ലതും ഓടാന്‍ തുടങ്ങിക്കാണും!!
ക്ലയെന്റ് എന്തു മറുപടി പറഞ്ഞു എന്നറിയാന്‍ അപ്രു തിരിച്ചു മോണിറ്ററില്‍ നോക്കി.
Michael Clarke stopped typing.
അപ്രുവിനു കാര്യം മനസിലായി. തന്റെ ഇംഗ്ലീഷ് മനസ്സിലായിട്ടുണ്ടാവില്ല. പാവം.
Appru: hey.. I know my english is  a bit complex for you to understand.
Michael Clarke : Yeah.. your english is always better than mine.
ഇതും പറഞ്ഞു ക്ലയന്റന്‍  പെട്ടെന്നു ഓഫ് ലൈന്‍ ആയി.
ഇപ്പോ ഇങ്ങനെയാണു. കുറെ നാള്‍ മുന്‍പ് ഹൗ ആര്‍ യൂ എന്നു ചോദിച്ചതിനു
ഐ ആം ദ ഫൈനല്‍ വേഡ് ഓഫ് ജാവാസ്ക്രിപ്റ്റ് ഇന്‍ ദിസ് കമ്പനി എന്നു മറുപടിി കിട്ടിയേ പിന്നെ ക്ലയന്റന്‍ അപ്രു പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കാറാണു പതിവ് . കടിച്ചതിലും പിടിച്ചതിലും വലുതു ഇനിയും മാളത്തില്‍ തന്നെ ഉണ്ടെന്നു മനസ്സിലാക്കനുള്ള ബുദ്ധി ഒക്കെ ഏതു അമേരിക്കക്കാരനും ഉണ്ട്.
ഇനി എന്തു എന്നു ചിന്തിച്ചിരുന്ന അപ്രുവിന്റെ ഇന്‍ബോക്സിലേക്ക് ഒരു മെയില്‍ പോപ്പ് ചെയ്തു വന്നു….
മെയില്‍ തുറന്നു വായിച്ച അപ്രു ആദ്യം ഒന്നു ഞെട്ടി. പിന്നെ കോരിത്തരിച്ചിരുന്നു. താന്‍ ഇന്റേണല്‍ ഓഡിറ്റേഴ്സ് എക്സാം മൂന്നാം റാങ്കില്‍ പാസ്സായിരിക്കുന്നു.  യീഹാ….
ചരിത്ര സംഭവം. ചരിത്രത്തിന്റെ താളുകളില്‍ ഇരട്ടവരയിട്ടു എഴുതേണ്ടുന്ന ദിവസം !! ഈ ദിവസം അഖിലലോക ആന്തര പരിശോധനാ ദിനം (World Internal Audit Day) എന്ന പേരില്‍ ആചരിക്കാന്‍ ആഹ്വാനം ചെയാവുന്നതേ ഒള്ളു. തന്റെ തൊപ്പിയില്‍ ഒരു പിടക്കോഴിത്തൂവല്‍ കൂടെ. അങ്ങനെ ഈ അപ്രു, ബൈക്കുള്ള അപ്രു, കാറുള്ള അപ്രു, ഐപോഡുള്ള അപ്രു, എന്‍ 73 ഉള്ള അപ്രു, ലാപ് ടോപ് ഉള്ള അപ്രു, ഇപ്പോള്‍ ഇതാ ഇന്റേണല്‍ ഓഡിറ്റര്‍ ആയ അപ്രു കൂടി ആയിരിക്കുന്നു.
അപ്രു ന്യൂസ്  ഉടന്‍ തന്നെ അജയനോടു പറഞ്ഞു.
“പരീക്ഷ എഴുതിയ ബാക്കി രണ്ടു പേര്‍ ആരാടാ” എന്നു ചോദിച്ചു കൊണ്ടു അജയന്‍ എഴുന്നേറ്റു പോയി.
അസൂയ.. അല്ലതെന്താ.. മനുഷ്യനായാല്‍ സിക്സ് പാക്ക് ആബ്സ് ഉള്ള ബോഡി മാത്രം പോരാ.. കുറച്ചെങ്കിലും ബുദ്ധി കൂടി വേണം. അസൂയക്കും കഷണ്ടിക്കും മരുന്നില്ല അജയാ…
പത്തു ദിവസം പി.വി. എടുത്ത് ഉറക്കമിളച്ചിരുന്നാണു ഐ.എസ്.ഓ ക്ളോസുകള്‍ മൊത്തം അരച്ചു കലക്കി കുടിച്ചതു. ആ നിലയില്‍ അപ്രുവിനു ഐ.എസ്.ഓ ഉണ്ടാക്കിയവനെത്തന്നെ ഓഡിറ്റ് ചെയ്യാനുള്ള അവകാശം ഉണ്ട്. അയാള്‍ ഈ കമ്പനിയില്‍ ഈ ഷിഫ്റ്റില്‍  ഉണ്ടായിരുന്നേ അപ്രു അതും ചെയ്‌തേനെ.
തല്‍ക്കാലം ഇവിടെ ഉള്ള എതേലും കാപെറുക്കി ഡെവലപ്പറിനെ ഒന്നു മോക്ക്ഓഡിറ്റ് ചെയ്തു വിരട്ടി തന്നെ ആയിക്കോട്ടെ അരങ്ങേറ്റം. തന്നോടു കട്ടക്കുകട്ട നില്‍ക്കുന്ന ഒരു ഇരയെ തേടി ഒന്നു കറങ്ങി വരാന്‍ അപ്രു തീരുമാനിച്ചു. ആ കറക്കം ചെന്നവസാനിച്ചത്  ഒരു സിംഹത്തിന്റെ മടയില്‍  !!
ഉസ്താദ് ആന്റൊ ഖാന്‍.!!
തുടരും…
ISMS Disclaimer : അപ്രുവിന്റെ ക്ലയന്റിന്റെ പേരു ശരിക്കും Michael Clarke എന്നല്ല. Michael Clarke ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആണെന്നാണു തോന്നുന്നതു.  ഇനി ശരിക്കും അയാൾ അപ്രുവിന്റെ ക്ലയന്റായെങ്കില്‍ ക്രിക്കറ്റ് പന്തു വന്നു തലക്കു കൊണ്ടു വട്ടായിട്ടാവാനെ തരമൊള്ളു
മൈന്‍ഡ് സ്നെയര്‍ പാഴ്
NB: ഈ കഥയ്ക്ക് മണിചിത്രത്താഴ് എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ല. ഈ കഥവായിക്കുന്നവര്‍ ആറു മാസത്തിനുള്ളില്‍ മണിച്ചിത്രത്താഴ് കണ്ടിട്ടില്ലെങ്കില്‍ കണ്ടിട്ടു വന്ന ശേഷം വായിച്ചാല്‍ മതി.
സീന്‍ 1
“സസരീ രീ… രി രി ഗ ഗാ..  ഗംഗേ…..തുടിയില്‍ ഉണരും തൃ…തൃ…
പണ്ടാരം.. ഇവനൊക്കെ വായില്‍ക്കൊള്ളവുന്ന പാട്ടെഴുതാന്‍ പാടില്ലെ”?
തന്റെ ഇഷ്ടഗാനം മൂളി കൊണ്ടു ലാൽ മെല്ലെ Mindsnare section-ലെക്കു നടന്നു. Mindsnare പതിവു പോലേ ആളൊഴിഞ്ഞു കാണപ്പെട്ടു. ഒറ്റ ഒരെണ്ണം പോലും സിസ്റ്റത്തിനു അടുത്തെങ്ങും ഇല്ല. ലാൽ സ്വന്തം സിസ്റ്റത്തിൽ ലോഗിൻ ചെയ്തു. മെസൻഞ്ചർ എടുത്തു സിസ് അഡ്മിനു മെസേജ് അയച്ചു.
സിസ് അഡ്മിനേ..  സിസ് അഡ്മിനേ.. ഡോ സിസ് അഡ്മിനേ..അപ്പോ ഇന്നും എന്റെ സിസ്റ്റം ഫിക്സ് ചെയ്തിട്ടില്ല അല്ലെ? ഇതു എത്ര ദിവസം ആയെടോ ഞാൻ നിങ്ങടെ പുറകെ നടക്കാൻ തുടങ്ങിയിട്ടു.ഊരി കിടക്കുന്ന മെമ്മറി ഒന്നു നേരെ വെക്കുക. ഹാർഡ്ഡിസ്കിലെ ആവശ്യമില്ലാത്ത ഫയത്സ് ഒക്കെ ഡിലീറ്റ് ചെയ്തു എല്ലാം ഒന്നു വൃത്തിയാക്കിയെടുക്കുക. ഇത്രേയും ഒന്നു ചെയ്തു തരുന്നതിനു ഒരു ബഗ് ഇട്ടിട്ടിപ്പോ ദിവസം നാലായി. എനിക്കറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുവാ.. നിങ്ങൾക്കിവിടെ എന്താ പണി..
ആദ്യത്തേ മെസേജ് കണ്ടപ്പൊ തന്നെ സിസ് അഡ്മിൻ ലോഗ് ഔട്ട് ചെയ്തു രക്ഷപെട്ടിരുന്നു. അതറിയാതെ ലാൽ ചാറ്റ് തുടർന്നു. തന്റെ ചാറ്റിനു മറുപടി കിട്ടാതായപ്പോ ലാൽ കലിപ്പിച്ചു കൊണ്ടു മെല്ലെ തിരിഞ്ഞു. തന്റെ ധാർമിക രോഷം ആരോടേലും പറയാമെന്നു വെച്ചാ അടുത്തൊന്നും ആരേം കാണുന്നില്ല. കുറച്ചുമുന്പു ലാല്‍ തന്നെ കറക്കിവിട്ട ചെയര്‍ അവിടെക്കിടന്നു വട്ടം കറങ്ങുന്നു. ലാലിനു എന്തോ ചെറിയൊരു പേടി തോന്നി.
“സിസ് അഡ്മിനേ…സിസ്…”
അടുത്ത ടേബിളിലേ കീബോര്‍ഡ് “ചട പടൊ” എന്നും പറഞ്ഞ് താഴേ വീണു…”എന്റമ്മേ!!!!” നിലവിളിച്ചുകൊണ്ട് ലാല്‍ ഓടി.
കട്ട്
സീന്‍ 2
കാരംസ് ബോര്‍‌ഡിനടുത്ത് ജീയോയുടെ നേതൃത്വത്തില്‍ പൊരിഞ്ഞ ചർച്ച നടക്കുന്നു. തന്റെ കോഡിലെ ഒരു if condition-നു suitable ആയ else പാർട്ട് കിട്ടാതെ വിഷമിക്കുകയാണു ജീയൊ. ലാലിനു ജീയൊ കാര്യം വിശദീകരിച്ചു.
if(not loggedin){// go to login page.
}else
ഇനി എന്തു ചെയ്യെണമെന്നുള്ളതാണു  പ്രശ്നം. എത്ര ആലോചിച്ചിട്ടും else എങ്ങനെ എഴുതണമെന്നു ഒരു പിടിയുമില്ല. കോഡിങ്ങിന്റെ ABCD അറിയില്ലെലും ലാൽ അതിന്റെ അഹങ്കാരം കാണിക്കാതെ പറഞ്ഞു
“ഇത്രേ ഒള്ളോ.. ഇതിനാണൊ.. ഇന്നാ പിടി..  if(not locked)”
“locked അല്ലടാ logged”
“അതന്നേ.. if(not locked)”
“ദേ പിന്നേം.. ഇവനെ കൊണ്ടു തോറ്റല്ലോ.. എടാ locked അല്ല logged..”
“അല്ല ജീയോ.. ശരിക്കും ലോക്ക് ചെയ്തിട്ടില്ല.. സിസ്റ്റമേയ്…സിസ്റ്റെം ലോക്ക് ചെയ്യാതാ ഞാൻ വന്നേ…”
ലാൽ തിരിച്ചോടി. എതിരേ അജയൻ വരുന്നു.
“ഡാ നീയും കൂടി വാടാ..”
“ഞാൻ അങ്ങോട്ടു വരുവല്ലെ .. നിന്നെ നോക്കി നടക്കുവാരുന്നു.”
“ങേ നിനക്ക് പേടിയില്ലേ”
“പേടിയോ എന്തോന്നു പേടി, നീയിങ്ങോട്ടു വന്നെ”
ലാലിനു ആശ്വാസമായി. ഒറ്റക്കു അങ്ങോട്ടു പോകെണ്ടല്ലോ..
“ഒരു കോയിൻ കൂടെ ഉണ്ടാരുന്നേ…”
“കോയിനോ.. അതെന്തിനാ കോയിൻ. സിസ്റ്റം ലോക്ക് ചെയ്യാൻ നിനക്കെന്തിനാ കോയിൻ.”
“സിസ്റ്റം ലോക്ക് ചെയ്യാനോ.. നീയെന്താ ഈ പറയുന്നെ.. ഞാൻ ഫുഡ് കോർട്ടിൽ പോയി ചായ കുടിക്കുന്ന കാര്യമാ പറഞ്ഞെ..”
“ചായകുടിക്കാനാ…മൈന്‍ഡ് സ്നെയറിലെ സിസ്റ്റം ലോക്ക് ചെയ്യുന്ന കാര്യമാ ഞാന്‍ പറഞ്ഞേ.”
“മൈന്ഡ് സ്നെയറിലേക്കാ…ഒന്നു പോടാപ്പാ”
പ്രയോരിറ്റി കൂടിയ ടാസ്ക് ചെയ്യാൻ വേണ്ടി, ലാലിനെ അവന്റെ പാട്ടിനു വിട്ടിട്ടു, അജയൻ ഫുഡ് കോർട്ടിലേക്കു പോയി. ലാൽ വീണ്ടും ഒറ്റക്കായി.
വിജനമായ മൈന്ഡ്സ്നെയര്‍ സെക്ഷനിലേക്ക് ഒറ്റക്കു പോകാന്‍ ലാലിനു ധൈര്യം വന്നില്ല. സിസ്റ്റം ലോക്ക് ചെയ്യാതിരിക്കാനും പറ്റില്ല. തന്ത്രപ്രധാനമായ തന്റെ build script-കള്‍ ആരെങ്കിലും കോപ്പി അടിച്ചാലുള്ള സ്ഥിതി ആലോചിക്കാന്‍ കൂടി വയ്യ. രാത്രി ഒരു പത്തു പന്ത്രണ്ടു മണിയായിക്കാണും വേറെ വഴിയൊന്നുമില്ലാത്തതിനാല്‍ ലാല്‍ തനിയെ മൈന്ഡ് സ്നെയ്യറിലേക്ക് രണ്ടും കല്പിച്ച് നടന്നു.
വിറയ്ക്കുന്ന വിരലുകളോടെ ലാൽ കീബോർഡിലേക്കു കൈകൾ നീട്ടി. പെട്ടെന്നു കറന്റു പോയി. ലൈറ്റെല്ലാം അണഞ്ഞു. ഒരു മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്ന നേര്‍ത്ത ഇരമ്പല്‍  അവന്‍ കേട്ടു. ലാലിന്റെ ഉള്ളൊന്നു കിടുങ്ങി. അപ്പോഴും ഓഫ് ആകാതെ കിടന്ന മോണിറ്ററിന്റെ അരണ്ട വെളിച്ചത്തിൽ ലാൽ ആ കാഴ്ച കണ്ടു. ഇരുട്ടില്‍  ഒരു സ്ത്രീ രൂപം  തന്റെ നേരെ നടന്നടുക്കുന്നു. ഒരു നിലവിളിയോടെ ലാൽ ഓഫ് ആയി സൈഡിലേക്കു മറിഞ്ഞു.
സീന്‍ 3
തലയില്‍ ഡിഎസ്പി യുടെ കുപ്പി വെച്ചു ആടിക്കൊണ്ടിരുന്ന പയസ് . മുന്പില്‍ ലാല്‍ സ്രാഷ്ടാംഗം പ്രണമിച്ചു കിടന്നു. കോഡ്‌വല്ലിയുടെ രൂപം നേരില്‍ കണ്ടഷോക്കില്‍ നിന്നും ലാലിനെ രക്ഷിക്കാന്‍ പയസ്സ് ഒരു ഡാറ്റാ കേബിള്‍ ജപിച്ചു കയ്യില്‍ കെട്ടി കൊടുത്തു.
“ഹും ഹ്രീം പഡഹ പഡഹ ദ്രുപഡ ദ്രുപഡ ജാവയായ സ്വാഹാ..”
എന്നിട്ടു നാലു പെഗ്ഗൊഴിച്ചു ലാലിനു കൊടുത്തു.
“മിണ്ടാതെ.. ഉരിയാടാതെ.. ഈ നാലു പെഗ്ഗും മുറിയുടെ നാലുമൂലക്കും പോയി നിന്നു വീശിക്കോളൂ.”
നാലാമത്തെ പെഗ്ഗടിച്ചതും ലാല്‍ വാളുവെക്കനോങ്ങി.
“ഹേ.. ഹേ.. അരുത്, ഇവിടെങ്ങും വാളു വെക്കരുത്. വേണേ നിന്റെ റൂമില്‍ പോയി വാളു വെച്ചോ. മ്മ്.മ്മ്..”
ലാല്‍ വായും പൊത്തി പിടിച്ചു സ്വന്തം റൂമിലേക്കോടി.
വഴിയില്‍ വെച്ച് അജയന്‍ വട്ടം ചാടി. അജയന്‍ വഴി വര്ക്കിച്ചായനോട് പറഞ്ഞു ഒരു ML എടുത്തേക്കാം എന്നു കരുതി വാ പൊളിക്കാന്‍ പോയപ്പൊഴാണു വാളു വന്നു മുട്ടി നില്‍ക്കുവാണെന്നു ലാലിനു മനസ്സിലായതു. വാ തുറന്നാൽ വാളാകുമെന്നു തോന്നിയതിനാൽ ലാല്‍ എന്നു മൂക്കു കൊണ്ടു വായുവില്‍ ML എന്നു വരച്ചു കാണിച്ചു.
അജയന്‍: എന്തോന്നാടാ?
ലാല്‍ വീണ്ടും ആക്ഷന്‍ കാണിച്ചു. ഇന്നലെ മൈന്ഡ്‌ സ്നെയറില്‍ ഒറ്റക്കു പോയശേഷം ലാലിനു വട്ടായിക്കാണും എന്നു അജയന്‍ ഊഹിച്ചു.
അജയന്‍: ലാലെ നിനക്കെന്താടാ പറ്റിയതു?
അന്തം വിട്ട കുന്തം പോലെ നിന്ന അജയനു മുന്നില്‍ ലാല്‍ നിലത്തു വരച്ചു കാണിച്ചു.
“Medical Leave വേണമെടാ”
“ഒഹോ ഇത്രെ ഒള്ളോ” അജയന്‍ തന്റെ ലൊഡാക്ക് ബുള്ളറ്റും തള്ളിക്കൊണ്ട് പൂര്‍ണ്ണത്തിലേക്കോടി.
സീന്‍ 4
“വർക്കിച്ചായാ.. വർക്കിച്ചായാ.. നമ്മടെ ലാൽ  ഇന്നു വല്ലതും പറഞ്ഞോ..  വല്ലതും പറഞ്ഞോ??”
“ഇല്ല. എന്താ?”
“ഞാൻ അപ്പോഴേ പറഞ്ഞതാ ഒരുപാടു ലേറ്റായി ഇരുന്നൊന്നും വർക്ക് ചെയ്യെണ്ടെന്നു. ഇപ്പൊ എന്തായി?  ഇന്നു മെഡിക്കൽ ലീവ് വേണെമെന്നും പറഞ്ഞവിടെ കിടപ്പോണ്ട്”
“മെഡിക്കൽ ലീവോ? അവനെന്തോ പറ്റി?”
“ഏയ് കാര്യമായി ഒന്നുമില്ല. അവൻ എന്നോടു ഒന്നും പറഞ്ഞില്ല.”
“ഒന്നും പറഞ്ഞില്ലേ?? എന്നിട്ടിപ്പോ  അവൻ എവിടൊണ്ട്?”
“കക്കൂസിൽ”
“കക്കൂസിലോ”?
“അതെ, കക്കൂസിൽ.. വാളുവെച്ചോണ്ടിരിക്കുവാ.. വാളു വെക്കുന്നതല്ലാതേ ഒന്നും പറയുന്നില്ല. വർക്കിച്ചായൻ അവനൊരു മെഡിക്കൽ ലീവ് അപ്രൂവ് ചെയ്തേരേ..”
“പിന്നേ മെഡിക്കൽ ലീവ്.. പണിയൊന്നുമെടുക്കാതെ വായിനോക്കിക്കൊണ്ടു തെക്കുവടക്കു നടക്കുന്നവനൊക്കേ എന്തിനാ മെഡിക്കൽ ലീവ്. ബിൽഡ് എഞ്ചിനീയർ എന്നു പറഞ്ഞോണ്ടു നടക്കാൻ വല്യ ഉത്സാഹമാരുന്നല്ലോ. എന്നിട്ടിപ്പോ എന്തായി.. ?”
“ഞാൻ അവനോടന്നേ പറഞ്ഞതാ അറിയാവുന്ന പണി വല്ലതും ചെയ്താ മതിയെന്നു. കേൾക്കെണ്ടെ?”
“മ്മ്… മെഡിക്കൽ ലീവ് അപ്രൂവ് ചെയ്തേക്കാം.   ഞാൻ അപ്രൂവ് ചെയ്താ അദ്ദേഹത്തിനു പിടിക്കുമോ ആവോ? കോറു തന്നെ അപ്രൂവ് ചെയ്താലെ ബോധിക്കു എന്നു വല്ലതും കാണുമാരിക്കും”
പിറുപിറുത്തു കൊണ്ടു വർക്കിച്ചായൻ ലീവ് അപ്രൂവ്  ചെയ്തു.
പൂർണ്ണത്തിനു പുറത്തു കാർ നിർത്തി സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി.  രണ്ടു പ്രാവിശ്യം കണ്ണാടിയിൽ നോക്കി മുടി ചീകി. മൂന്നു വട്ടം മൈനയേ നോക്കി. അതിനു ശേഷം ഓഫീസിലേക്കു കയറി.
സീന്‍ 5
ആന്റൊയും നാന്‍സിയും ഒരുമിചു Mindsnare-ലെക്കു നടന്നു.
വര്‍ക്കിച്ചായന്‍ : “ആഹ. PV കഴിഞ്ഞു രണ്ടും ഇങ്ങെത്തിയോ.. എത്ര നാളു കഴിഞ്ഞാ ഇങ്ങോട്ടൊക്കെ വരുന്നേ.. “
ആന്റൊ (നാന്‍സിയോടു സ്വകാര്യമായി): “അതങ്ങേരു നമ്മളെ ഒന്നു ആക്കിയതാണല്ലോ..”
നാന്‍സി : “ഞാന്‍ ഇന്നലേ എത്തി. രാത്രി ഇവിടെ വന്നു മെയില്‍ ചെക്ക് ചെയ്‌തിട്ടാ ഞാന്‍ പോയേ..”
അതു കേട്ടു വര്‍ക്കിച്ചായന്‍ നെറ്റിചുളിച്ചു.. “ഇന്നലെ രാത്രിയൊ.. ഇവിടെ Mindsnare-ലൊ..”
നാന്‍സി: “അതേ .. ഇവിടാരേം കാണാത്ത കൊണ്ടു ഞാന്‍ പിന്നേ റൂമില്‍ പോയി കിടന്നുറങ്ങി.”
വര്‍ക്കിച്ചായന്‍ : “എന്തായാലും അസമയത്തു Mindsnare-ല്‍ വന്നു കേറിയതു അത്ര നന്നായില്ല.. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാഞ്ഞേ എതായലും ഭാഗ്യമായി..”
ഇയാളിതെന്തു പുല്ലാ പറയുന്നേ എന്ന ഭാവത്തോടെ ആന്റോ വര്‍ക്കിച്ചായനെ നോക്കി. ഇവിടെ എന്തൂട്ട് അനിഷ്ട സംഭവം ഉണ്ടാകാന്‍ ?. നോട്ടത്തിലെ അര്‍ത്ഥം മനസിലായ വര്‍ക്കിച്ചായന്‍  ഒരു serious ഭാവം മുഖത്തു വരുത്താന്‍ ശ്രമിച്ചു കൊണ്ടു പറഞ്ഞു..
“നിങ്ങള്‍ക്കിതിലൊക്കെ വിശ്വാസം ഉണ്ടാവണമെന്നില്ലാ.. ആ തെക്കു ഭാഗത്തു മാറ്റിവെച്ചിരിക്കുന്ന സിസ്‌റ്റെം ഒരുപാടു ദോഷങ്ങളുള്ളതാ.. പണ്ടു ഉണ്ടായിരുന്ന പല user-ന്റെയും accounts.. ആ സിസ്റ്റെത്തില്‍ ലോഗിന്‍ ചെയ് തപ്പൊ അടിച്ചു പോയിട്ടുണ്ടു.. മാത്രമല്ലാ പല തവണ crash ആയിട്ടുള്ള സിസ്റ്റെമാ. ചിലതൊക്കേ താനും കേട്ടു കാണുമല്ലോ. അന്നുണ്ടായ സുമവല്ലിയുടെ issue. സിസ്‌അഡ്മിന്സ് രാവും പകലും പണിയെടുത്താ  അന്നാ സിസ്‌റ്റെം ഒന്നു അപ്പ് ആക്കിയേ. അതു കൊണ്ടാ പറഞ്ഞേ രാത്രി ഒറ്റക്കൊന്നും വന്ന് ആ സിസ്‌റ്റെത്തില്‍ ഇരിക്കെണ്ടാന്നു.. പറഞ്ഞന്നേ ഒള്ളു .. ഇനി എല്ലാം നിങ്ങടെ ഇഷ്ടം .”
വര്‍ക്കിച്ചായന്‍ ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. കുറെക്കാലം പണിയൊന്നും ഇല്ലാതേ വെറുതേ ഇരുന്നാല്‍ ആര്‍ക്കും ഇങ്ങനൊക്കെ തോന്നും എന്നറിയാവുന്നതു കൊണ്ടു ആന്റൊ മറുത്തൊന്നും പറയാന്‍ നിന്നില്ല.
സീന്‍ 6
പിറ്റേ ദിവസം .. ഒരു ചമ്മിയ ചിരിയോടെ ലാല്‍ Mindsnare-ഇല്‍ വന്നു കേറി. അജയന്‍ വായിനോക്കാന്‍ നേരത്തേ ഹാജരായിട്ടുണ്ടു.. താന്‍ ഇന്നലെ വെള്ളമടിച്ചു വാളു വെച്ചു വീലായി കിടന്ന കാര്യം കംപനി മൊത്തം ഫ്ളാഷ് ആക്കിയതറിഞ്ഞ ലാല്‍ അജയന്റെ കഴുത്തിനുകേറിപിടിച്ചു .. പെട്ടെന്നു ഒരു മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്ന നേര്‍ത്ത ഇരമ്പല്‍ അവര്‍ കേട്ടു.. ഇന്നലെ ലാല്‍ കേട്ട അതേ ശബ്ദം .. ലാല്‍ വിറയ്‌ ക്കാന്‍ തുടങ്ങി.. രണ്ടു പേരും കൂടി ഇല്ലാത്ത ധൈര്യം സംഭരിചു sound വരുന്നതെവിടെ നിന്നാണെന്നറിയാന്‍ വേണ്ടി തിരച്ചില്‍ തുടങ്ങി.
അജയന്‍ മേശക്കടിയിലേക്കു കുനിഞ്ഞു.. അവിടെ ഒരു രൂപം കണ്ടു അവന്‍ ഞെട്ടി.. രണ്ടു കണ്ണുകള്‍ ആ ഇരുട്ടില്‍ അവനെ തുറിച്ചു നോക്കി…
“ഹര്‍ആആആ…”. ഒരു വൃത്തികെട്ട ശബ്ധമുണ്ടാക്കികൊണ്ടു അജയന്‍ പുറകിലേക്കു മറിഞ്ഞു…
നാന്‍സി മേശക്കടിയില്‍ വീണു പോയ തന്റെ മൊബൈല്‍ എടുത്തുകൊണ്ടു എണീറ്റു.. ആരൊ നിലവിളിച്ചതു കേട്ടു എല്ലാവരും അവിടേക്കു ഓടിയെത്തി… അപ്പോഴും അജയന്‍ നാന്‍സിയേ നോക്കി എന്തോ പുലമ്പുന്നുണ്ടാരുന്നു.
സീന്‍ 7
ആൻസി അഫ്റ്റെർ‌നൂൺ ഷിഫ്റ്റിൽ വന്നപ്പോ  നാൻ‌സി തന്റെ സിസ്റ്റത്തിലെ ഫയലുകൾ എല്ലാം ഒന്നു ഓർ‌ഗനൈസ് ചെയ്യുന്ന തിരക്കിലാരുന്നു.
“എന്റെ ആൻസീ.. ഈ ഫയൽ ഒക്കെ എങ്ങോട്ടേലും ഒന്നു ബാക്കപ്പ് എടുക്കണമല്ലോ. എന്റെ സിസ്റ്റത്തിൽ ഇനി 1 MB പോലും സ്ഥലം ബാക്കിയില്ല. ഞാനിതെല്ലാം ഇപ്പൊ എങ്ങോട്ടാ ഒന്നു മാറ്റുന്നേ?”
“ഓ.. അതിനാന്നോ പാട്.. ഇവിടുള്ള എതേലും ഒരു സിസ്റ്റത്തിലോട്ടങ്ങു കോപി ചെയ്തിടന്നേ..”
“എനിക്കങ്ങനെ എതേലും സിസ്റ്റത്തിലോട്ടു കോപ്പി ചെയ്യാൻ പറ്റത്തില്ല. ചിലതൊക്കെ ആവശ്യമുള്ള ഫയൽ‌സാ.. ആരെങ്കിലും ഡിലീറ്റ് ചെയ്താ പണിയാകും”
“എന്നാ ലോ.. ലാ സിസ്റ്റത്തിൽ കോപ്പി ചെയ്തിട്. അതിൽ ഇപ്പൊ ആരും ഇരിക്കാറില്ലല്ലോ..” ഒരു മൂലക്കും മാറ്റി വെച്ചിരിക്കുന്ന പഴയ സിസ്റ്റത്തിലേക്കു ചൂണ്ടി ആൻസി പറഞ്ഞു.
“അതു കൊള്ളാം..” നാൻസിയും ആൻസിയും ആ സിസ്റ്റത്തിനടുത്തേക്കു നടന്നു.
“ഇതിൽ ലോഗിൻ ചെയ്യാൻ പറ്റുന്നില്ലല്ലോ ആൻസി.. ഇതിൽ NFS mount ചെയ്തിട്ടില്ലെന്നാ തോന്നുന്നേ.”
“അതു സാരമില്ല. നമ്മക്കു വർക്കിച്ചായനോടു ഇതിന്റെ റൂട്ട് പാസ്വേഡ് ചോദിച്ചു നോക്കാം. ”
“നാൻസി.. നാൻസീ..”  വർക്കിച്ചായൻ വിളിക്കുന്നെ കേട്ടു രണ്ടു പേരും തിരിഞ്ഞു നോക്കി. “നിങ്ങളിവിടെ എന്തെടുക്കുവാ?”
“ഞങ്ങൾ‌.. ഈ സിസ്റ്റത്തിൽ… “ നാൻസി വിക്കി..
“മ്മ്.. അതൊന്നു പറയാനാ ഞാൻ വന്നെ.  “ വർക്കിച്ചായൻ സീരിയസ് ആയി.
“Mindsnare ഒരു പഴയ റ്റീം ആയതു കൊണ്ട് ഇവിടെ ചില പഴയ സിസ്റ്റംസ് ഒക്കെ ഉണ്ടു. ആ മാറ്റി വെച്ചിരിക്കുന്ന പഴയ സിസ്റ്റത്തിൽ ഒന്നും ആരും അങ്ങനെ ഇങ്ങനെ ലോഗിൻ ചെയ്യാറു തന്നെയില്ല.  പണ്ട് റ്റീമിൽ വർക്ക് ചെയ്തവരു ചെയ്തിട്ട പല ഫയത്സും കോപ്പി ചെയ്തിട്ടിരിക്കുന്ന സിസ്റ്റമാ അത്. പുതിയതായി റ്റീമിൽ വന്നവർക്ക് അതത്ര മനസ്സിലാകണമെന്നില്ലാ‍.. നാൻസി അതിലൊന്നും ഒന്നും ചെയ്യാൻ നിക്കെണ്ടാ.. ഇതു പറയാനാ ഞാൻ വിളിചേ. നമ്മളെന്തിനാ റ്റീമിൽ നിന്നു പിരിഞ്ഞു പോയവരൊക്കെ ചെയ്തിട്ടതിൽ കേറി അറിയാത്ത പണി ചെയ്യാൻ പോകുന്നെ..” ഒരു കാര്യവുമില്ലാതെ കലിപ്പിച്ചു കൊണ്ട് വർക്കിചായൻ ഇറങ്ങി പോയി.
കട്ട്
സീന്‍ 8
“ആരൊക്കെയാ ഈ പിരിഞ്ഞു പോയവര്?“
വർ‌ക്കിച്ചായൻ പരസ്പരബന്ധമില്ലാതെ പറഞ്ഞിട്ടു പോയതിന്റെ സത്യാവസ്ഥ അറിയാൻ നാൻ‌സി സ്വപ്നയോടു കാര്യം ചോദിച്ചു.
“10-20 മാസങ്ങൾക്കു മുൻപാ. അന്നിവിടെ അഡ്മിനായിരുന്ന ടോബി എന്നൊരു ഭയങ്കരൻ പ്രോഗ്രാമർ ഉണ്ടായിരുന്നു. അയാളു എങ്ങാണ്ടൂന്ന് സുമവല്ലി എന്നൊരു കൂതറ ടെസ്റ്ററെ ടീമിലെടുത്തു. ഈ ടെസ്റ്റർ ഒരിക്കൽ ചോദിക്കാതെം പറയതേം സാറാ ടി എച്ച് എന്നൊരു പ്രോഗ്രാമെറുടെ കോഡു എടുത്തു ടെസ്റ്റ് ചെയ്തു കുളമാക്കി. അതറിഞ്ഞ ടോബിഅഡ്മിൻ ആ ടെസ്റ്ററെ റ്റീമിൽ നിന്നു പറഞ്ഞു വിടുവാരുന്നു. മുപ്പതാം ദിവസം.. നോട്ടീസ് പിരീഡ് കഴിഞ്ഞു പോകാൻ നേരം ഈ റ്റെസ്റ്ററു അഡ്മിന്റെ മുന്നിൽ ചെന്നു അങ്ങേരുടെ കൊരവള്ളിക്കു കുത്തി പിടിച്ചു,  പച്ചത്തെറി പറഞ്ഞെന്നാ പറയുന്നേ. അന്നൊരു വിധത്തിലാ ആ അഡ്മിൻ രക്ഷപെട്ടേ. അന്നുണ്ടാരുന്ന സിസ് അഡ്മിന്സ് 2 ദിവസം അവർക്കറിയാവുന്ന കമാൻണ്ട് ഒക്കെ അടിച്ചിട്ടാ, സുമവല്ലിയുടെ അക്കൌണ്ട് ഡിലീറ്റ് ചെയ്തേ. അതിൽ പിന്നെം ഈ റ്റെസ്റ്ററു പൂർണ്ണത്തിനു ചുറ്റും കറങ്ങി നടക്കുന്നേ കണ്ടവരുണ്ടത്രെ. ആ പഴയ അഡ്മിൻ പിന്നെ റ്റീമിൽ നിന്നു മാറി കോര്‍ ആയെന്നാ പണ്ടുള്ളവരു പറയുന്നെ. “
സ്വപ്ന ഒന്നു നിര്‍ത്തി.. എന്നിട്ടു തുടര്‍ന്നു
“പിന്നേ, പണ്ടു സാറാ ടി എച്ച് ഇരുന്ന സിസ്റ്റത്തിൽ ഇപ്പൊ ആരാ ഇരിക്കുന്നേ എന്നറിയുമോ.. നമ്മുടെ അവിനാശാ..    ”
നാൻസി അവിശ്വസനീയതയോടെ കഥ കേട്ടിരുന്നു. താന്‍ ആരാധനപൂര്‍വ്വം വായിച്ചിരുന്ന പലകോഡുകളും എഴുതിയിരുന്ന ആള്‍ അവിനാശാണെന്ന കാര്യവും അപ്പൊഴാണു നാന്‍സി അറിയുന്നത്.
കട്ട്
സീന്‍ 9
വെള്ളിയാഴ്ച..
അന്നു വര്‍ക്കിച്ചായനൊഴിച്ചെല്ലാവരും  morning shift ആയിരുന്നു. ഇതു തന്നെ തക്കമെന്നു കരുതി നാന്‍സി  മെല്ലെ അടുത്തു കൂടി ആന്റോയോട് ചോദിച്ചു.
“ആന്റണീ.. ഇവിടുത്തേ പല പ്രോജെക്റ്റിലും യൂസ്ഫുൾ ആയ പല സ്ക്രിപ്റ്റുകളും ഉണ്ടെന്ന ഞാൻ കേട്ടെ. ഞാൻ ഇവിടെ മൊത്തം അരിച്ചു പെറുക്കി നോക്കിയിട്ടും കൊള്ളാവുന്ന ഒരു പ്രോഗ്രാമെങ്കിലും ആരെങ്കിലും എഴുതിയിട്ടതായി കണ്ടില്ല. എല്ലാം ആ പഴയ സിസ്റ്റത്തിൽ ആരിക്കും. ഞാൻ സിസ് അഡ്മിനോട് റൂട്ട് പാസ്വേഡ് മേടിച്ചു അതിൽ ലോഗിൻ ചെയ്തു നോക്കിക്കോട്ടെ ആന്റണീ??”
പണി പലതും വേറെ ഉണ്ടായിരുന്ന കൊണ്ടു ആന്റണി നാൻസി എന്താ ചോദിചേ എന്നു പോലും കേൾക്കാതേ സമ്മതിച്ചു. അല്ലെങ്കില്‍ തന്നെ നാന്‍സി ഏതു സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്താലും ആന്റോക്കെന്താണ്.
ആന്റോയുടെ സമ്മതം കിട്ടിയതോടെ, സിസ്‌അഡ്മിന്റെ കയ്യില്‍ നിന്നും പാസ്‌വേഡ് ഒപ്പിച്ചെടുക്കാന്‍ നാന്‍സി നീധീഷിനെ ചാക്കിട്ടു. വൈകുന്നേരത്തിനു മുന്പു തന്നെ നിധീഷ് പാസ്‌വേഡ് പൊക്കി നാന്‍സിയേ ഏല്‍പ്പിച്ചു.
ഷിഫ്റ്റില്‍ ആളൊഴിഞ്ഞപ്പൊ, നാന്‍സി മെല്ലെ ആ സിസ്റ്റത്തിൽ ലോഗിൻ ചെയ്തു ഫയലുകള്‍ അരിച്ചു പെറുക്കാന്‍  തുടങ്ങി. ആരോ വരുന്നതു കണ്ട നാന്‍സി പെട്ടെന്നു ലോഗ് ഓഫ് ചെയ്തു ഒന്നുമറിയാത്ത പോലെ തിരിഞ്ഞു. റ്റിന്റു നാന്‍സിയുടെ അടുത്തെത്തി
“എന്തു പറ്റി ടിന്റു?”
“നിങ്ങളു സിസ്‌അഡ്മിനോടു ചോദിച്ചു ഈ സിസ്റ്റത്തിന്റെ പാസ്‌വേഡ് മേടിച്ചു എന്നു കേട്ടു ഓടി വന്നതാ ഞാൻ. അതിൽ ലോഗിൻ ചെയ്യരുതേ എന്നു പറയാൻ. അപ്പോഴേക്കും… വർക്കിച്ചായനു മറ്റും ഇത്രെം പറഞ്ഞ സ്ഥിതിക്ക് നാൻസി അതിൽ ലോഗിൻ ചെയ്യാൻ പാടില്ലായിരുന്നു.”
ഒരു സിസ്റ്റത്തിൽ ഒന്നു ലോഗിൻ ചെയ്യുന്നതിനു ഇവരിത്രെം പ്രശ്നമുണ്ടാക്കുന്നതെന്തിനാണെന്നു നാൻസിക്കു മനസ്സിലായില്ല. റ്റിന്റു തുടര്‍ന്നു.
“അറിഞ്ഞോ.. നിധീഷിനു ചിക്കെന്‍പോക്സ് പിടിച്ചെന്നു. പിന്നെ നിങ്ങള്‍ക്ക് പാസ് വേര്‍ഡ് തന്ന സിസ് അഡ്മിനില്ലേ.. അവനും പനിച്ചു തുടങ്ങിയെന്നു..ഇനി ഇപ്പൊ വരുന്ന പോലെ വരട്ടെ. “ തന്റെ അനിഷ്ടം റ്റിന്റു മറച്ചു വെച്ചില്ല.
കട്ട്
സീന്‍ 10
താന്‍ കേറരുതു എന്നു പറഞ്ഞ സിസ്റ്റതില്‍ തന്നെ നാന്‍സി ലോഗിന്‍ ചെയ്തു എന്നു കേട്ടപ്പൊ വര്‍ക്കിച്ചായന്‍ കലിപ്പായി. ആ സിസ്റ്റത്തിലെക്കുള്ള ആക്സെസ്സ് ബ്ലോക്ക് ചെയ്യാനും, അഥവാ ആരെങ്കിലും ലോഗിന്‍ ചെയ്താല്‍ അതു മോണിറ്റര്‍ ചെയ്യാനും ഒരു സ്ക്രിപ്റ്റ് എഴുതാന്‍ വര്‍ക്കിചായന്‍ തീരുമാനിച്ചു.
“ഈ സ്ക്രിപ്റ്റ് എഴുതിത്തീര്‍ത്ത്, അതു കൊണ്ടുപോയി ആ സിസ്റ്റത്തില്‍ റണ്‍ ചെയ്ത്, അതിലേ ആക്സെസ്സ് ബ്ലോക്ക് ചെയ്യുന്നെടം വരെ.. എനിക്കു മനസ്സമാധാനമില്ലാ “ എന്നു പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനൊക്കെ പുല്ലു വില കൊടുത്തു കൊണ്ടു നാന്‍സി ആ സിസ്റ്റത്തില്‍ റിമോട്ട് ലോഗിന്‍ ചെയ്യുന്നുണ്ടായിരുന്നു എന്നതു ആരുമറിഞ്ഞില്ല. വര്‍ക്കിച്ചായന്‍ സ്ക്രിപ്റ്റ് എഴുതിത്തീര്‍ക്കും മുന്‍പേ തനിക്കു വേണ്ടതെല്ലാം എടുത്തിരിക്കും എന്ന വാശിയോടെ നാന്‍സി അതിലേ ഫോള്‍ഡറുകളിലൂടെയും ഫയലുകളിലൂടെയും അലഞ്ഞുതിരിഞ്ഞു. റ്റയിം കിട്ടുന്നതനുസരിച്ചു, അവിനാശ് എഴുതിയിട്ട പഴയ പ്രോഗ്രമുകള്‍ എടുത്തു നോക്കി, ചിലതൊക്കെ റണ്‍ ചെയ്തു നോക്കാനും നാന്‍സി മറന്നില്ല.
അങ്ങനെ ദിവസങ്ങളോളമുള്ള വര്‍ക്കിച്ചായന്റെ പ്രയത്നം ഫലം കണ്ടു. കഷ്ടപ്പെട്ടാണെങ്കിലും എങ്ങനെ ഒക്കെയൊ താനുദ്ദേശിച്ചരീതിയില്‍ തന്നെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കി വര്‍ക്കിച്ചായന്‍ ദീര്‍ഘനിശ്വാസം വിട്ടു. തന്റെ സ്ക്രിപ്റ്റ് നാലാളെ കാണിച്ചു ആളാവാമെന്നു വെച്ചു തിരിഞ്ഞു നോക്കിയപ്പോ.. പതിവുപോലെ തന്നേ.. മൈന്‍ഡ് സ്നെയറിലൊന്നും ഒരു പട്ടി പോലും ഇല്ല. ആകെക്കൂടെ പയസ്സ് ഉറക്കം തൂങ്ങി ഇരിപ്പുണ്ട്. പയസ്സെങ്കില്‍ പയസ്സ്. വര്‍ക്കിച്ചായന്‍ സ്ക്രിപ്റ്റിനെ പറ്റി എന്തൊക്കെയൊ പയസ്സിനോടു പറയാന്‍ ശ്രമിച്ചു.. പയസ്സു അന്തം വിട്ടു കണ്ണുരുട്ടി വര്‍ക്കിചായനേ മിഴിച്ചു നോക്കി.
പയസ്സിനോടു ഇതൊക്കേ പറഞ്ഞിട്ടു ഒരു കാര്യവുമില്ലെന്നു മനസ്സിലായിട്ടും വര്‍ക്കിചായന്‍ വിട്ടില്ല. കുത്തിയിരുന്നു സ്ക്രിപ്റ്റ് എഴുതിയേ ചുമ്മതല്ലല്ലോ .. ഇതു റണ്‍ ചെയ്തു കാണിച്ചിട്ടു തന്നെ ബാക്കി കാര്യം. വര്‍ക്കിചായന്‍ ആ പഴയ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്തു, തന്റെ സ്ക്രിപ്റ്റ് കോപ്പി ചെയ്തു. വീണ്ടും ഉറക്കം തൂങ്ങാന്‍ തുടങ്ങിയ പയസ്സിനെ വിളിച്ചു സ്ക്രിപ്റ്റ് റണ്ണുന്നതു കാണാന്‍ റെഡി ആയിരിക്കാന്‍ പറഞ്ഞു. പയസ്സ് അവിടുന്നു തന്നെ ഓടി രക്ഷപെടാന്‍ റെഡി ആയിരുന്നു.
സ്ക്രിപ്റ്റ് റണ്‍ ചെയ്യാന്‍ തുടങ്ങിയപ്പോ തന്നെ എന്തോ പ്രശ്നമുണ്ടെന്നു രണ്ടു പേര്‍ക്കും മനസ്സിലായി. സ്ക്രീനില്‍ എന്തെക്കെയോ അക്ഷരങ്ങള്‍  മാറി മറിഞ്ഞു വന്നുകൊണ്ടിരുന്നു. എന്തൊക്കെയോ ഡിലീറ്റ് ആയി പോകുന്നുണ്ട്. പരിചയമില്ലാത്ത അക്ഷരങ്ങള്‍  .. അക്കങ്ങള്‍ ..ചിഹ്നങ്ങള്‍ .. അതിവേഗം സ്ക്രീനില്‍ വന്നു നിറയുന്നു..
വര്‍ക്കിച്ചായന്‍ Ctrl-C അടിച്ചു. ഒന്നും സംഭവിച്ചില്ല. പ്രോഗ്രാം എക്സിറ്റ് ചെയ്യാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. നോ രക്ഷ.
ഇനി ഒറ്റ വഴിയേ ഒള്ളു. വര്‍ക്കിച്ചായന്‍ പയസ്സിനെ നോക്കി തലയാട്ടി. പയസ്സിനു കാര്യം മനസ്സിലായി. പ്ലഗ് ഊരുക. പവര്‍ കട്ട് ചെയ്യുക. അതല്ലതേ മറ്റു മാര്‍ഗമില്ല. പയസ്സ് പ്ലഗ് വലിച്ചൂരാന്‍ ശ്രമിച്ചു.
ഒരു മിന്നല്‍ !! കറന്റടിച്ചു പയസ് ഒരു നിലവിളിയോടെ തെറിച്ചു വീണു.
പെട്ടെന്നു മൈന്‍ഡ് സ്നെയറിലെ എല്ലാ മെഷീനുകളിലും ഒരേ പോലെ ഡൌണ്‍ ആയി.
ഒരു നിമിഷം .. ലൈറ്റുകള്‍ എല്ലാം അണഞ്ഞു. മൈന്‍ഡ്‌ സ്നെയര്‍ ഇരുളിലാണ്ടു.
കട്ട്
സീന്‍ 11
അവിനാശ് കോണ്‍സെന്‍ ട്രേറ്റു ചെയ്തു കോഡ് എഴുതിക്കൊണ്ടിരിക്കുമ്പൊഴാണു അപ്പുറത്തു നിന്നും അയ്യോ എന്ന വിളി കേട്ടതു. ഇന്നു റിലീസ് ഉള്ള ദിവസമാണു. ആന്റോ, നാന്‍സിക്കൊപ്പമിരുന്നു അവസാനവട്ട ചെക്കിങ്ങിലാണു. വല്ല ബഗ്ഗും ഉണ്ടേല്‍ എല്ലാര്‍ക്കും പണിയാകും . അവിനാശ് സിസ്റ്റം ലോക്ക് ചെയ്തു ഫോണുമെടുത്തു മെല്ലെ പുറത്തെക്കിറങ്ങി.
“ആന്റോ.. ആന്റോ..” റ്റിന്റു ഓടി വന്നു.
“ആന്റോ.. ഒന്നു വന്നെ.. ദേ.. ഇന്നു റിലീസ് ചെയ്യെണ്ട ആപ്ലിക്കേഷനില്‍ എന്തെക്കെയോ വര്‍ക് ചെയ്യുന്നില്ലാന്നു പറഞു സൌമ്യ അവിടെക്കിടന്നു ബഹളം വെക്കുന്നു.. ആന്റോ ഒന്നു ചെന്നു നോക്കിയേ..”
എല്ലാവരും ആധിയോടെ അങ്ങോട്ടോടിയെത്തി.
എന്തു പറ്റി സൌമ്യാ?
“ഞാന്‍ ഇതു ടെസ്റ്റ് ചെയ്തൊണ്ടിരിക്കുവാരുന്നു. പെട്ടെന്നു error അടിചു. ഒന്നും വര്‍ക്ക് ചെയ്യാതായി.” സൌമ്യ പറഞ്ഞൊപ്പിച്ചു.
ആന്റോ ആപ്ലിക്കേഷന്‍ റണ്‍ ചെയ്തു.
“എല്ലാം ശരിക്കു വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ സൌമ്യ. സൌമ്യക്കു വെറുതേ തോന്നിയതാണോ?”
ആന്റോ തിരിഞ്ഞതും സൌമ്യ വീണ്ടും വിളിച്ചു.
“ദേ. ഇതു പിന്നേം വര്‍ക്ക് ചെയ്യാതായി.”
“ചുമ്മാ മനുഷ്യനു ബുദ്ധിമുട്ടുണ്ടാക്കരുത് .. ഇതില്‍ ഇപ്പൊ എന്താ ബഗ് ഉണ്ടാകാനും വര്‍ക്ക് ചെയ്യതിരിക്കാനുമൊക്കെ. വെറുതേ ഒരോന്നാലോചിച്ചോണ്ടിരുന്നു പണിയെടുത്തിട്ടാ  ഇങ്ങനൊക്കെ തോന്നുന്നേ”
“ഇതൊക്കെ നോക്കിയിട്ടല്ലേ നിധീഷെ ഇതു QAക്കു കൊടുത്തേ..”
“ഞാനിതൊക്കെ നോക്കിയതാ ആന്റോ.. ലാലിന്റെ ബില്ഡിലും എറര്‍ ഒന്നും അടിച്ചില്ല. അതു കഴിഞ്ഞാ ഞാനിതു ടെസ്റ്റ് ചെയ്യാന്‍  റ്റിന്റുവിനു കൊടുത്തേ.”
“എന്നിട്ടാണൊ പ്രോഗ്രമില്‍ ബഗ് ഉണ്ട്, വര്‍ക്ക് ചെയ്യുന്നില്ലാന്നൊക്കെ പറഞ്ഞിവ..”
പെട്ടെന്നു ആന്റോയുടെ മുന്പില്‍ വെച്ചു തന്നേ പ്രോഗ്രാം എറര്‍ അടിചു നിന്നു. ആന്റോ അവിശ്വസനീയതയോടെ അതു കണ്ടു. നാന്‍സി ഭീതിയോടെ ആന്റോയെ നോക്കി.  ആന്റോ ചോദ്യഭാവത്തില്‍ റ്റിന്റുവിനേ നോക്കി. റ്റിന്റു നിര്‍വികാരതയോടെ നിന്നതല്ലാതേ ഒന്നും പറഞ്ഞില്ല…
“ഇന്നിനി റിലീസ് നടക്കുമെന്നു തോന്നുന്നില്ല. നമുക്കു നാളെ നോക്കാം .”
അതും പറഞ്ഞു ആന്റോ തന്റെ സീറ്റിലേക്കു മടങ്ങി.
കട്ട്
സീന്‍ 12
രണ്ടു ദിവസം ആ ഏരിയയില്‍ ഒന്നും ഇല്ലാതിരുന്ന് വര്‍ക്കിചായന്‍ അന്നു വന്നപ്പോള്‍ കേള്‍ക്കുന്നതു റിലീസ് മാറ്റിവെച്ച കാര്യമാണു. ഉടന്‍ തന്നെ വര്‍ക്കിച്ചായന്‍, ആന്റൊ, സ്വപ്ന, ലാല്‍ എന്നിവരെ വിളിച്ചു ഒരു മീറ്റിങ് കൂടി.
ലാല്‍ : ദേ ആന്റൊ ഞാന്‍ ഒരു കാര്യം പറയാം. ഇന്നു തന്നെ ആ കോഡ് മൊത്തം റോള്‍ ബാക്ക് ചെയ്യണം .
ആന്റൊ:എന്തിനു?
സ്വപ്ന : എന്തെക്കെയൊ ബഗ് ഉള്ള കോഡാ ആന്റൊ അത് . ഇനി ഇപ്പോ അത് റിലീസ് ചെയ്യാനൊന്നും നിക്കെണ്ടാ.. അതിന്റെ ബഗ് ഫിക്സ് എല്ലാം കഴിഞ്ഞിട്ടു മതി ഇനി റിലീസ്.
ആന്റൊ: നിങ്ങളോടെല്ലാം വേറൊരു കാര്യം പറയണമെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു
വര്‍ക്കിചായന്‍ : താനൊന്നും പറയെണ്ടാ,. ഞങ്ങളു പറയുന്നതങ്ങോട്ടു കേട്ടേച്ചാ മതി. തര്‍ക്കിച്ചു നില്‍ക്കാനുള്ള സമയമല്ലാ ഇതു.
ആന്റൊ : നിങ്ങളൊക്കെ ഇത്രേം പറഞ്ഞ സ്ഥിതിക്കു ഞാനൊന്ന്..
“അയ്യോ.. ആന്റൊ..”  ഒരു നിലവിളി കേട്ട് എല്ലാവരും ഞെട്ടിത്തിരിഞ്ഞു.
സ്വപ്ന : നാന്‍സിയല്ലെ അത് ?
അവിടെ ഉണ്ടായിരുന്നവരെല്ലാം നാന്‍സിക്കു ചുറ്റും ഓടികൂടി. റ്റിന്റുവും നാന്‍സിയും കൂടി മോണിട്ടറില്‍ നോക്കി അന്തംവിട്ടിരിക്കുന്നു.
ആന്റൊ : നാന്‍സി.. എന്താ പറ്റിയേ..
നാന്‍സി: ആന്റൊ, എന്താ പറ്റിയേ എന്നെനിക്കറിയില്ല. കോഡ് കുറേ ഡിലീറ്റ് ആയിക്കഴിഞ്ഞാ ഞാനറിയുന്നത്. ഞാന്‍ കീബോര്‍ഡില്‍ തൊട്ടിട്ടേ ഇല്ല.  കമ്മിറ്റ്  ചെയ്യാത്ത കുറെ changes ഉണ്ടാരുന്നു.
നാന്‍സി കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
ആന്റൊ : കൂടെ വേറെ ആരെങ്കിലും ഉണ്ടാരുന്നോ.
നാന്‍സി : ഇല്ല. ഞാനും റ്റിന്റുവും മാത്രം.
ആന്റൊ : മ്മ്മ്.. സാരമില്ല നാന്‍സി. നമ്മക്കൊന്നൂടെ നോക്കാം.
നാന്‍സിയേ ആശ്വസിപ്പിച്ച ശേഷം ആന്റൊ വര്‍ക്കിച്ചായനെ നോക്കി.
“വര്‍ക്കിച്ചായാ.. ഒന്നിങ്ങു വന്നേ..”
“ഞാന്‍ ചോദിക്കുന്നതു കൊണ്ടു വര്‍ക്കിച്ചായനു ഒന്നും തോന്നരുത്. എനിക്കു ചില സംശയങ്ങള്‍ ഒക്കെ തോന്നി. അതിവിടെ വര്‍ക്കിച്ചായനോടല്ലാതേ വേറാരോടാണു ഞാന്‍ പറയെണ്ടത്..”
“എന്താ ആന്റോ. താന്‍ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല. കാര്യം തുറന്നു പറയെടോ”
“ഞാന്‍ ചോദിക്കാന്‍ വന്നത് , റ്റിന്റു ഇതിനു മുന്പ് ഇങ്ങനെ വല്ലതും പെരുമാറിയിട്ടുണ്ടൊ എന്നറിയാനാ.”
“താനെന്തവാടോ ഈ പറയുന്നേ.. ആ നാന്‍സി അവിടിരിന്നു കാണിക്കുന്ന വിവരക്കേടുകള്‍ക്ക് റ്റിന്റു എന്തു പിഴചു. കഴിഞ്ഞ ദിവസം രാത്രി ഇവിടെ ചില സംഭവങ്ങള്‍ ഒക്കെ നടന്നു. അതു വല്ലതും താന്‍ അറിഞ്ഞോ, പറഞ്ഞാ താന്‍ വിശ്വസിക്കുമോ. ഞാനെഴുതിയ സ്ക്രിപ്റ്റില്‍ എറര്‍ അടിച്ചെടോ..”
“ഹൊ.. ഇത്  കേട്ടാല്‍ തോന്നും ഇതിനു മുന്‍പെല്ലാ സ്ക്രിപ്റ്റും എറര്‍ ഇല്ലാതാ എഴുതിയെക്കുന്നേന്നു, എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുതു്‌”.
“താനെന്തുവാടൊ  തലയും വാലുമില്ലാതെ പിന്നേം ഓരോന്നൊക്കെ പറയുന്നേ.. റ്റിന്റൂനു എന്തോ പറ്റിയെന്നാ.. ഈ റ്റീമിന്റെ അഡ്മിന്‍ എന്ന നിലക്ക്  എനിക്കിവിടെ ചില കാര്യങ്ങള്‍ ഒക്കെ ചെയ്യാനൊണ്ട്. താന്‍ ഞാന്‍ പറയുന്ന പോലെ അങ്ങോട്ടു കേട്ടേച്ചാ മതി”
“വര്‍ക്കിച്ചായന്‍ എന്തൊക്കെ പറഞ്ഞാലും ശരി, റ്റിന്റുവിന്റെ കാര്യത്തില്‍ ഞാന്‍ ചിലതു തീരുമാനിചിട്ടുണ്ടു.”
ആന്റൊ എന്തോ നിശ്ചയിച്ചുറച്ച പോലെ പുറത്തേക്കിറങ്ങി.
കട്ട്
സീന്‍ 13
ആന്റൊ ഇറങ്ങി പോകുന്നതു കണ്ട ലാല്‍ വര്‍ക്കിച്ചായന്റെ അടുത്തെത്തി കാര്യം അന്വേഷിച്ചു.
“ആ…, കോഡില്‍ പ്രശ്നമുണ്ടെന്നു പറഞ്ഞിട്ടു ആന്റോ സമ്മതിക്കുന്നില്ല. ബഗ് ഉള്ള കോഡ് റിലീസ് ചെയ്യാന്‍ കൊടുത്തതൊന്നും അയാള്‍ക്കൊരു പ്രശ്നമെ അല്ല. അയാളുടെ നോട്ടത്തില്‍ റ്റെസ്റ്റ് ചെയ്ത റ്റിന്റുനാണു പോലും കുഴപ്പം .”
“റ്റിന്റുനോ? റ്റിന്റുനു എന്തു കുഴപ്പം?”
“ആ, അയാളോടു തന്നെ ചെന്നു ചോദിക്ക് “
” റ്റിന്റൂനു ഇപ്പൊ പെട്ടെന്നങ്ങനെ കുഴപ്പം വരെണ്ട കാര്യം ഒന്നും ഇല്ലല്ലൊ. എന്ന അതൊന്നറിഞ്ഞിട്ടു തന്നേ കാര്യം.”
ലാല്‍ മെല്ലെ തൂണിനു പിന്നില്‍ നിന്നു റ്റിന്റുനെ നോക്കി. സൌമ്യയോടു എന്തോ കലിപ്പിച്ചു പറയുകയായിരുന്നു റ്റിന്റു അപ്പൊ.
“ഇപ്പൊ ഇത്രെ ഒക്കെ അല്ലാ പറ്റിയൊള്ളു. ഞാനിപ്പൊ കണ്ടില്ലാരുന്നേ ഇവിടെ എന്താ നടക്കുക? ചോദിച്ചതു കേട്ടില്ലേ?”
“ഞാന്‍ അതിനു ഒന്നും ചെയ്തില്ല റ്റിന്റു..”
“ങേ ങേ.. ഒന്നും ചെയ്തില്ല പോലും , മതി. ഇനി ഇപ്പൊ ആരും ആ പ്രൊജെക്റ്റില്‍ റ്റെസ്റ്റ് ചെയ്യാന്‍ നിക്കെണ്ടാ. തീര്‍ന്നല്ലോ”
അപ്പോഴാണു റ്റിന്റു ലാലിനേ കാണുന്നത്.
“എന്താ ലാലേ?”
“ഏയ് ഒന്നുമില്ല. “ ലാല്‍ നൈസായി സ്കൂട്ടവാന്‍ ശ്രമിച്ചു.
“ലാലേ .. നിന്നേ…”
ലാല്‍ ഒറ്റഓട്ടത്തിനു വര്‍ക്കിച്ചായന്റെ അടുത്തെത്തി.
“വര്‍ക്കിച്ചായാ, ആന്റൊ ആ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്നാ എനിക്കു തോന്നുന്നേ.”
ലാല്‍ വര്‍ക്കിച്ചായന്റെ ചെവിയില്‍ രഹസ്യമായി പറഞ്ഞു.
“ങ്ഹേ..” വര്‍ക്കിച്ചായന്‍ ഒന്നു ഞെട്ടി.
“അതേ, കാര്യമുണ്ട്, ആകേ പാടെ ഒരു ലക്കു കെട്ട മട്ടാ. വര്‍ക്കിച്ചായന്‍ വന്നൊന്നു നോക്കിയേ..”
സൌമ്യയോടുള്ള കലിപ്പു തീരാതേ എന്തോ പിറുപിറുത്തു കൊണ്ടിരിക്കുന്ന റ്റിന്റുവിനേ വര്‍ക്കിച്ചായന്‍ സംശയത്തോടെ നോക്കി. എല്ലാരും നോക്കുന്നതു കണ്ട റ്റിന്റു തിരിഞ്ഞു വര്‍ക്കിച്ചായനോടു കാര്യം തിരക്കി.
“എന്താ വര്‍ക്കിച്ചായാ..?”
വര്‍ക്കിച്ചായനു ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
“എന്താ.. എന്താ കാര്യം എന്നു ആരേലും ഒന്നു പറ.”
ലാല്‍ റ്റിന്റുവിനേ അനുനയിപ്പിക്കാന്‍ ശ്രമിചു.
“ഒന്നുമില്ല റ്റിന്റൂ..  റ്റിന്റൂനു ഒന്നുമില്ല.. റ്റിന്റു റ്റെസ്റ്റ് ചെയ്തൊളൂ.  വെളുക്കുന്നിടം വരെ ഇരുന്നു റ്റെസ്റ്റ് ചെയ്തോളൂ..”
റ്റിന്റുവിനു ഒന്നും മനസ്സിലായില്ല. റ്റിന്റു ചോദ്യ ഭാവത്തില്‍ വീണ്ടും വര്‍ക്കിച്ചായനേ നോക്കി. പക്ഷേ വര്‍ക്കിച്ചായന്‍ ഒന്നും മിണ്ടാതേ, റ്റിന്റുവിനു നേരെ ഒന്നു നോക്കുക പോലും ചെയ്യാതേ, ഇറങ്ങി പോയി.
കട്ട്
സീന്‍ 14
ആന്റൊ ആകെ റ്റെന്‍ഷനില്‍ ആരുന്നു അന്ന്. കുറച്ചു നേരം സിസ്റ്റത്തില്‍ എന്തെക്കെയോ കാട്ടിക്കൂട്ടിയിട്ടും റ്റെന്‍ഷന്‍ മാറാതേ ആന്റൊ ഫോണ്‍ എടുത്തു കുത്തി.
“ഹലോ. താനവിടെ എന്തോ എടുക്കുവാ. പെട്ടെന്നൊന്നു വന്നേ.. ഡേ ബൈ ഡേ പ്രോജെക്റ്റിന്റെ സ്ഥിതി വഷളായി കൊണ്ടിരിക്കുവാ അപ്പോഴാണു ഒരു.. ഈ സമയത്തു വന്നു പണിയെടുക്കാന്‍ വയ്യേ പിന്നേ എന്തിനാ താന്‍ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്നു പറഞ്ഞു നടക്കുന്നേ. ഒന്നു പെട്ടെന്നു വന്നെ…”
ആന്റോ ഫോണ്‍ വെച്ചു വീണ്ടും സിസ്റ്റത്തിലേക്കു തിരിഞ്ഞു.
ഒരു അര മണിക്കൂര്‍ കൂടി ആയിക്കാണും.  ഒന്നൂടെ ഫോണ്‍ ചെയ്യണോ എന്നു ആന്റൊ   ആലോചിച്ചു. പെട്ടെന്നു തൊട്ടടുത്തു ഒരു ബഹളം .
“ഞാനല്ലാ.. ഞാനല്ലാ.. ആന്റോ, നിധീ ഓടിവാ.. എന്നേ കൊല്ലാന്‍ പോകുന്നേ..”
(കടുത്ത സ്ലോ മോഷന്‍, ബിജിഎം , സ്പെഷ്യല്‍ എഫെക്റ്റ്സ്.. ഇന്‍ട്രോ ആഫ് ADR)
പ്രദീപിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു നിക്കുന്ന ADR-നെ കണ്ട ആന്റൊ അങ്ങോട്ടു കുതിച്ചു.
കട്ട്
സീന്‍ 15
ആന്റൊ : “എന്താ.. എന്താ”
ADR: “ഇവനല്ലേ പ്രൊജെക്റ്റ് കുളംതോണ്ടിയേ. ഈ തെണ്ടിയേ എന്തിനാ വെച്ചോണ്ടിരിക്കുന്നത്. ഇവനെ ഞാനിന്നു കൊല്ലും”
ആന്റൊ : “ADR.. വിട്.. വിട്.. പ്രദീപല്ല.. പറയുന്ന് കേക്ക്”
ADR: “അയ്യേ അപ്പോ പ്രദീപ് അല്ലാ..? ഞാന്‍ കരുതി.. സോറീ. റ്റെസ്റ്റ് ചെയ്ത് ചെയ്ത് ആരോ നമ്മടെ പ്രൊജെക്റ്റ് മൊത്തം കുളമാക്കി എന്നു കേട്ടപ്പോ ഞാന്‍ കരുതി അതു പ്രദീപിന്റെ പണിയാണെന്ന്. പ്രദീപല്ലേ ഇവിടെ ഓട്ടോമേഷന്‍ എന്നു പറഞ്ഞു അറിയാത്ത പണി ചെയ്യുന്നേ. അങ്ങനെ വല്ലതും പറ്റിയതാണന്നല്ലേ ഞാന്‍ വിചാരിച്ചേ. സോറി പ്രദീപ്. ഐ ആം സോറി.”
ആന്റൊ : “ADR ഇതു എവിടാരുന്നു. ADR-നെ ഒന്നു കിട്ടാന്‍ വേണ്ടി ഞാന്‍ എത്ര നേരമായി ഫോണ്‍ ചെയ്യുന്നെന്നറിയുമോ?”
ADR: “കിട്ടണമെന്നില്ല.. ഞാന്‍ ഇപ്പൊ TT-ഇല്‍ സ്പെഷിലൈസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആന്റോ വിളിക്കുമ്പോള്‍ ഞാന്‍ TT കോര്‍ട്ടില്‍ ആരുന്നു.
ഞാന്‍ TT കളിച്ചു കൊണ്ടിരിക്കുന്നു.. ആന്റോയുടെ കോള്‍ വരുന്നത് ഞാന്‍ അഞ്ചാമത്തേ കളി പൊട്ടികൊണ്ടിരിക്കുമ്പോ. ഞാന്‍ കളി നിര്‍ത്തി ഫോണ്‍ എടുക്കുന്നു.. എന്നിട്ടു നേരേ..”
അപ്പുറത്തു നിന്നു സ്വപ്ന ഒളികണ്ണിട്ടു നോക്കുന്ന കണ്ട ADR ഒന്നു നിര്‍ത്തി . സംശയത്തോടെ സ്വപ്നയേ നോക്കിയിട്ടു ADR‍ ആന്റോയോടു ചൊദിച്ചു.
ADR : “ഓഹൊ .. അപ്പോ ഈ സ്വപ്നയാണല്ലേ ഇതിന്റെ ഒക്കെ പിന്നില്‍?”
ആന്റൊ : “ശേ സ്വപ്നയൊന്നുമല്ല. ഞാന്‍ ഒന്നു പറയട്ടെ”
ADR : “ന്ഹാ.. അപ്പൊ ഞാന്‍ TT കോര്‍ട്ടില്‍ നിന്നു നേരെ കാരംസ് കളിക്കുന്നിടത്തു ചെല്ലുന്നു.. അവിടെ വീണ്ടും ഒരു  3-4 കളി  ഉജ്ജ്വല ഫോമില്‍ പൊട്ടുന്നു. അപ്പോഴാണു വീണ്ടും ആന്റൊ  വിളിക്കുന്നത്‌. അപ്പൊ ഞാന്‍ വീണ്ടും ..”
വര്‍ക്കിച്ചായന്‍ സീറ്റില്‍ നിന്നു എഴുന്നേറ്റു വന്നു
വര്‍ക്കി : “ഇവിടെ കിടന്നു ബഹളമുണ്ടാക്കാതെ ADR-ന് വല്ലപ്പോഴുമെങ്കിലും അവിടെ പോയിരുന്നു വല്ല പണിയും എടുത്തൂടെ?”
ADR (ആന്റൊയോടു രഹസ്യമായി):
“ഓഹോ.. ആന്റോ, എനിക്കു തോന്നുന്നേ ഈ വര്‍ക്കിച്ചായന്‍ തന്നെയാ ഇതിനു പിന്നില്‍ എന്നാണു. ആന്റോക്കു എന്തു തോന്നുന്നു? അല്ലേ പിന്നെ.. “
ആന്റോ : “അതു വിട്ടു കള, ADR ഒരു കാര്യം ചെയ്യു. ഒരു പുതിയ ടാസ്ക് വന്നിട്ടുണ്ടു. ആന്‍സിക്കും ADR-നും ആണു അസൈന്‍ ചെയ്തിരിക്കുന്നെ.  അതൊന്നു നോക്കുമൊ?  “
ADR: ” നോക്കാം .”
ആന്റൊ: “ഇന്നു തന്നെ തീര്‍ക്കാനുള്ളതാ”
ADR: ” തീര്‍ക്കാം.  അതിനു മുന്‍പ് ഞാന്‍  ആന്‍സിയുമായി ഇതൊന്നു ഡിസ്കസ് ചെയ്യട്ടെ. എവിടെ ആന്‍സി… ആന്‍സീ  “
കട്ട്
സീന്‍ 16
നാന്‍സിയെ തിരക്കി മൈന്‍ഡ് സ്നെയറിലെക്കു വരുകയായിരുന്ന ആന്‍സി ആ കാഴ്ച കണ്ടു ഞെട്ടി. താന്‍ ലോക്ക് ചെയ്തു പോയ സിസ്റ്റം ആരൊ അണ്‍ലോക്ക് ചെയ്തിരിക്കുന്നു. എതോ പ്രോഗ്രാം റണ്‍ ആയിക്കൊണ്ടിരിക്കുന്നു. അടുത്തു ചെന്നു നോക്കിയ ആന്‍സി കണ്‍സോളിലെ ലാസ്റ്റ് കമാന്‍ഡ് കണ്ടു പിന്നേം ഞെട്ടി.
ancy:/ # rm -rf *
“വര്‍ക്കിച്ചായാ.. ആന്റോ..  അയ്യോ..”
എല്ലാരും ആന്‍സിയുടെ അടുത്തേക്കു ഓടി. ആദ്യമെത്തിയ ADR പെട്ടെന്നു Ctrl-C അടിച്ചു കമാന്‍ഡ് എക്സിറ്റ് ചെയ്തു. കുറെ ഏറെ ഫയല്സ് ഡിലീറ്റ് ആയി പോയെങ്കിലും സിസ്റ്റത്തിനു കാര്യമായി ഒന്നും പറ്റിയിരുന്നില്ല. പക്ഷേ അതു എല്ലാവര്‍ക്കും ഒരു ഷോക്ക് ആയിരുന്നു. കുറച്ചു നേരത്തേക്കു ആരും ഒന്നും മിണ്ടിയില്ല.
“എന്താ ആന്‍സി പറ്റിയേ..”
“നാന്‍സിയെ അന്വേഷിച്ചു ഫുഡ് കോര്‍ട്ടില്‍ പോയതാ ഞാന്‍. തിരിച്ചു വന്നപ്പോ..”
“ഞാന്‍ ഫുഡ് കോര്‍ട്ടില്‍ പോയെന്നാരാ ആന്‍സിയോട് പറഞ്ഞേ..?”
“റ്റിന്റുവാ..”
“റ്റിന്റുവോ.. ഞാന്‍ അവിടിരുന്നു കാരംസ് കളിക്കുന്നതു റ്റിന്റു കണ്ടതാണല്ലോ..”
പരസ്പരം നോക്കിയതല്ലാതേ ആരും ഒന്നും മിണ്ടിയില്ല.
ആന്റൊ (ADR-നോട് ):  “കണ്ടില്ലേ. ഇതൊക്കെയാ ഇവിടുത്തേ പ്രശ്നങ്ങള്‍. ആരാ ഇതൊക്കെ ചെയ്യുന്നേ. എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നേ”.
ADR ഒന്നും മിണ്ടാതേ സ്വന്തം സിസ്റ്റത്തിനടുത്തേക്കു നടന്നു.
“ആന്റോ ഞാന്‍ ഒരു പ്രോ..”
ആ കാഴ്ച കണ്ട ആന്റൊയും ADR-ഉം ഒരു നിമിഷം തരിച്ചു നിന്നു. ADR-ന്റെ സിസ്റ്റം  ഷട്ട്ഡൌണ്‍ ആയികൊണ്ടിരിക്കുന്നു..!!
ആദ്യം ഒന്നു ഞെട്ടിയെങ്കിലും ADR ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ സിസ്റ്റത്തിനടുത്തു ചെന്നു. എന്നിട്ടു നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു.
“എന്റെ ഒരു ജിബി റാമാണെ, 120 ജിബി ഹാര്‍ഡിസ്കാണെ സത്യം, ഇതു ചെയ്തവനെ ഞാന്‍ കുരുക്കും.. ഈ ‘മൈന്‍ഡ് സ്നെയര്‍’-ല്‍ ഇട്ടു കുരുക്കും.”
INTERVAL
ഇടവേളക്കു ശേഷം ഇവിടെ..
View This Poll
ഞാന്‍ തോറ്റതല്ല…എല്ലാരും കൂടിയെന്നെ തോല്പിച്ചതാ…- അപ്പിഹിപ്പി
“കണ്ട അണ്ടനും അഴകോടനും കേറി നെരങ്ങാനുള്ള സ്ഥലമല്ല കളിക്കളം. കളിയറിയാവുന്നവര്‍ കളിക്കും ജയിക്കും”.പൂര്‍ണ്ണത്തില്‍   നടന്നു കൊണ്ടിരിക്കുന്ന കളിക്കളം രണ്ട് കുത്ത് പൂജ്യത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളുമായി പുരാണം  മീഡിയ നിങ്ങളുടെ മുന്നിലെക്കത്തുന്നു.
പൂര്‍ണ്ണത്തിലെ  അറിയപ്പെടുന്ന പഞ്ചാരക്കുട്ടനായ അപ്പിഹിപ്പി കളിക്കളത്തിലെ തന്റെ ആദ്യമത്സരത്തില്‍ത്തന്നെ എട്ടു നിലയില്‍ പൊട്ടി ഡെസ്പായി, ഫുഡ്കോര്ട്ടില്‍ ഇരുന്നു പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുമ്പോഴാണു, പുരാണം മീഡിയ ലേഖകര്‍ സോപ്സും വെള്‍സും അദ്ദേഹത്തെ സമീപിച്ചതു. എന്തരാണു അവനു പറയാനുള്ളതു എന്നു നമുക്ക് നോക്കാം.
സോപ്സ്: ഡെയ് അപ്പി, കളികളൊക്കെ പൊളപ്പനാരുന്നു കേട്ടാ. അപ്പി തോറ്റല്ലി. ഇമ്മാതിരി തോല്‍വികള്‍ അടുത്തൊന്നും ആരും തോറ്റട്ടില്ല കെട്ടാ.
അപ്പി: പോടാ പട്ടി. മനുഷ്യന്‍ ഇവിടെ അണ്ടം കീറിയിരിക്കുമ്പൊഴാ ചൊറിയാന്‍ വരുന്നത്. ആ പന്ന ഡെഫറിയെന്നെ തോല്‍പ്പിച്ചതാ. ഞാന്‍ ജയിക്കണ്ട കളിയാരുന്നു. ടോസ് കിട്ടിയപ്പത്തന്നെ അവന്‍ എന്നെ നോക്കി ഇളിച്ചതു കണ്ടപ്പഴേ തോന്നി അവനെനിക്കിട്ട് പണിയുമെന്നു.
വെള്‍സ്: ടോസ് കിട്ടിയിട്ടും വലിയകാര്യമൊന്നുമില്ലാന്ന് അറിയാവുന്ന കൊണ്ട് ചിരിച്ചതാരിക്കും. ആരാരുന്നു ഡെഫറി?
അപ്പി: യെവന്റെ പേരൊക്കെ ആര്‍ക്കറിയാം?   പിയൂഷ് എന്നൊ മറ്റോ ആണു പുല്ലന്റെ പേര്…
സോപ്സ്: തോല്‍ക്കുന്നതിനു തൊട്ടു മുന്പു വരെ നല്ല ആത്മ വിശ്വാസമായിരുന്നല്ലേ?
അപ്പി: തന്നെ!!അജയനോ, കൊച്ചനോ ആയിരുന്നു ഡെഫറിയെങ്കില്‍ അവര്ക്കൊരു ഫുള്ളു വാങ്ങി കൊടുത്തിട്ടാണേലും കളി ഞാന്‍ ജയിച്ചേനേ. ഉണ്ണിക്കുട്ടന്‍ ലെവനു പട്ട മേടിച്ചു കൊടുത്തു കാണും. എന്തായാലും, എന്തൊക്കെയൊ എവിടൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.
വെള്‍സ്: അതു നീ കുളിക്കാത്തേന്റെയാരിക്കും. ഇത്രേം കലിപ്പാവാന്‍ എന്താ കാര്യം.
അപ്പി: എങ്ങനെ കലിപ്പിക്കാതിരിക്കും. സ്കോര്‍ 19-2 നു ഞാന്‍ പൊട്ടാറായി നിക്കുമ്പ്പൊഴാണു താഴേ വീണ ബോളെടുത്ത് അവന്‍ എന്റെ കയ്യില്‍ തന്നത്. എന്തേലും കൂടോത്രം ചെയ്തു കാണും. അതു കഴിഞ്ഞു എന്റെ രണ്ട് സെര്‍വും വലയില്‍ കുടുങ്ങി.
സോപ്സ്: തോല്‍ക്കാന്‍ വേറെ പറയാന്‍ കൊള്ളാവുന്ന കാരണം വല്ലതും ഒണ്ടോ?
അപ്പി: ഒണ്ട്. എന്റെ കോച്ച് ഷാജി. വെള്ളമടിച്ചു പാമ്പായി കെടന്ന പുള്ളിയുടെ കെട്ടു വിടുന്നത് വരെ വെയ്‌റ്റ് ചെയ്യാന്‍ ആ കാലന്റെ കാലുപിടിച്ചു ഞാന്‍ പറഞ്ഞതാ. അവന്‍ കേട്ടില്ല. കുപ്പിമേടിച്ചു കൊടുത്തപ്പോ പലതന്ത്രങ്ങളും എനിക്ക്  പറഞ്ഞു തരാമെന്നു പുള്ളിയേറ്റതാ. പക്ഷേ അങ്ങേര്ക്ക് ബോധം വന്നപ്പൊഴേക്കും ഞാന്‍ തോറ്റു. ഏതായലും കാണികളു കല്ലെറിയുന്നതിനു മുമ്പ് തോറ്റതെന്റെ ഭാഗ്യം.
വെള്സ്: തോല്‍വിയാണല്ലോ വിജയത്തിന്റെ ചവിട്ടുപടി.
അപ്പി: ചവിട്ടും ഞാന്‍. ഞാന്‍ തോറ്റതല്ല. എന്നെ തോല്പ്പിച്ചതാ. ഡെഫറിയുടെ കറുത്ത കൈകളാണിതിനു പിന്നില്‍. അവനിട്ട് കൊട്ടേഷന്‍ കൊടുക്കാന്‍ വകുപ്പൊന്നുമില്ലെഡേയ്.
സോപ്സ്: ബാക്കിയുള്ള കളിക്കാര്ക്ക് വല്ല ഉപദേശവും?
അപ്പി: കളിയറിയാവുന്നവരു ഡെഫറിയായി നിക്കുമ്പോ, കളിക്കാന്‍ പോകരുത്. അത്രെം ഇപ്പൊ ഞാന്‍ പറയുന്നുള്ളൂ…
വെള്സ്: ശെരി അപ്പി, പൂര്‍ണ്ണത്തിലെ  കൂതറകളിക്കാരില്‍ ഒരാളാണു താങ്കള്‍ എന്നു ഞങ്ങള്ക്ക് ഉറപ്പുണ്ട്. അക്കാര്യത്തില്‍ താങ്കള്‍ക്കും അഭിമാനിക്കാം. അടുത്ത കളിയെങ്കിലും ജയിക്കണം. അതുകൂടി തോറ്റാല്‍ ഡെഫറിയെ കുറ്റം പറയണമെങ്കില്‍ പിന്നെ അടുത്ത വര്‍ഷത്തേ  ടൂര്‍ണ്ണമെന്റു  വരെ കാത്തിരിക്കേണ്ടി വരും. ആള്‍ ദ ബെസ്റ്റ്.
അപ്പി: ങേ പോകുവാണോ? നിക്കെന്നെയ്.. നമുക്കൊന്നു കൂടിയിട്ടു പോകാം.
സോപ്സ് & വെള്സ്: ഒന്നു പോടപ്പാ…
പുരാണം മീഡിയയ്ക്ക് വേണ്ടി ബെഞ്ചിന്റെ മോളീന്നു സോപ്പും (സോപ്സ്) വെള്ളവും(വെള്സ്)
ജീവിക്കാന്‍ കൊള്ളാവുന്ന സ്ഥലം അഥവാ Safest Place to ‘Leave’
ആസാമില്‍ ബോംബ് പൊട്ടിയ സമയം. എല്ലാവരും കിടുങ്ങിയ കൂട്ടത്തില്‍ അമ്മേരിക്കയിലിരുന്നു അജയന്റെ ക്ലയന്റ് ജോണച്ചായനും കിടുങ്ങി. തന്റെ സ്വന്തം ഡവലപ്പര്‍ അജയന്‍ ആ പ്രദേശത്തെങ്ങാനുമാണോ എന്നോര്‍ത്ത് കൊടും തണുപ്പിലും ജോണച്ചായന്‍ അടിമുടി വിയര്‍ത്തു. അജയന്റെ ചാറ്റിലാണേല്‍ TTഎന്നു മാത്രമേ കാണുന്നുള്ളൂ. TTഎന്നു വെച്ചാല്‍ Terrorist Territory എന്നൊ മറ്റോ ആണൊ. ‘അജയനെ ഏന്തെങ്കിലും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയൊ’ (എങ്കില്‍ എത്ര നന്നായിരുന്നു.) എന്നലോചിച്ചു തലയില്‍ പുകയിട്ടിരിക്കുമ്പോ ദാണ്ടെ ‘അജയന്‍ ഈസ് ബാക്ക് ഓണ്‍ലൈന്‍’.
ജോ: ആസാമില്‍ ബോംബ് പൊട്ടിയെന്നു കേട്ടല്ലോ അജയാ?
അ: ഉവ്വൊ?
Ajayan is away
Ajayan is idle
(ഈ സമയം കൊണ്ടു അടുത്തിരുന്നവന്മാരോടു ചോദിച്ചും  ഗൂഗിളില്‍ തപ്പിയും  അജയന്‍. ഒരു കണക്കിനു വാര്‍ത്ത   തപ്പിപിടിച്ചു.)
Ajayan is back.
അ: യെസ് യെസ് ഞാനറിഞ്ഞു.
ജോ: കേരളത്തില്‍ സ്ഥിതി എങ്ങനാ?
അ: കേരളത്തില്‍ കുഴപ്പമൊന്നുമില്ല. Kerala is the safest place to leave.
ജോണച്ചായന്‍ വണ്ടറടിച്ചിരുന്നു. പാവം അജയന്‍ ഇനി കേരളം വിട്ടാല്‍ എവിടെ പോകും എന്നോര്‍ത്ത്. അജയനുദേശിച്ചത് ജീവിക്കാന്‍(to live) കൊള്ളവുന്ന സ്ഥലമാണെന്ന് അജയനോളം ബുദ്ധിയില്ലാത്ത ക്ളൈന്റിനു മനസിലായില്ല. എന്തായാലും കുറച്ചു നേരത്തേക്ക് ജോണച്ചായന്‍ ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞ്…
ജോ: വേറീസ് കേരള. ഈസിറ്റ് നിയര്‍ റ്റു ആസാം?
അടുത്തെങ്ങാനുമായിരുന്നേല്‍ അജയന്റെ തലയില്‍ മുഴുത്തൊരു ബോംബ് ആരെങ്കിലും കൊണ്ടിട്ടേനെ എന്നു ജോണച്ചായന്‍ മനസ്സില്‍ ആലോചിച്ചു കാണും.
അ: നോ. ആസാം നോര്‍ത്ത്, കേരള സൌത്ത്.
ജോ: :-/
അ: ഐ മീന്‍. കേരള ഇസ് ഇന്‍ സൌത്ത് ഓഫ് ഇന്‍ഡ്യ.
അജയനോടു ചോദിച്ചിട്ട് ഒരുകാര്യവുമില്ല എന്നു മനസ്സിലായ  ജോണച്ചായന്‍ ഗൂഗിള്‍ മാപ്പെടുത്തു നോക്കി. കേരളം ഇന്ത്യാമഹാരാജ്യത്തിന്റെ ഇങ്ങു താഴെ കടലിനോട് ചേര്ന്ന് ഉപ്പിലിട്ട ഫുള്‍ പാവക്ക പോലെ കിടക്കുന്നു.
ജോ: ഓ ഐ സീ…കേരള ഈസ് റൈറ്റ് നെക്സ്റ്റ് റ്റു ദ കോസ്റ്റ്.
അജയനും മാപ് എടുത്തു നോക്കി.  ങേ! അങ്ങേരു പറഞ്ഞ പോലേ അല്ലല്ലൊ.. ക്ളൈന്റന്‍ ഇതെവിടാ നോക്കിയേ. മണ്ടന്, എന്തായാലും തിരുത്തി കൊടുത്തേക്കാം..
അ:  നോ ജോണ്‍,  ഇറ്റ്സ് ഓണ്‍ ദ ലെഫ്റ്റ് കോസ്റ്റ്.
John is Idle
John has Blocked Ajayan
അ: ഹെയ്..പോയൊ..
അ: പൂയ്‌യ്‌യ്
John logged out
അടിക്കുറിപ്പ്: അജയന്റെ ക്ളൈന്റിനെ കുറെ നാളായി കാണാനില്ല. അരിസോണയില്‍ തന്നെ ഉള്ള ഏതോ ഒരു മലയാളിയേ തപ്പിപ്പിടിച്ചു പുള്ളി ഇപ്പോ മലയാളം പഠിച്ചു കൊണ്ടിരിക്കുവാണത്രെ.. എങ്ങനേലും  പ്രോജെക്റ്റ് തീര്‍ക്കണമല്ലോ !!
രായപ്പന്‍ കെ ദമാമിന്റെ വിന്ഡോസ് പഠനം
വര്‍ഷങ്ങളോളം  ലിനക്സ് പഠിച്ച് മതിയായ രായപ്പനു അങ്ങിനെ ഒരുനാള്‍ ഒരു മോഹമുണ്ടായി, വിന്ഡോസ് പഠിക്കണം. വിന്ഡോസ് പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നു പെട്ടത് ഒരു വിന്ഡോസ് വര്‍ക്ക്ഷോപ്പില്‍. സംഭവബഹുലമായ രായപ്പന്റെ ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായം അന്നു തന്നെ സിലബസ്സില്‍ കുത്തിക്കേറി.
ട്രെയിനര്‍മാര്ക്ക് ഒട്ടും തലവേദന സൃഷ്ടിക്കാതേ രായപ്പന്റെ പഠനം പൂര്‍ത്തിയായി. കൂടെപ്പഠിച്ചിരുന്ന മെക്കാനിക്കുകളെല്ലാം തന്നെ ഗുരുവിന്റെ കണ്ണില്‍ ഒരുപിടി മണ്ണും വാരിയിട്ട് വീട്ടില്‍ പോയി. പക്ഷേ രായപ്പന്‍ മാത്രം അവിടെത്തന്നെ കുത്തിയിരുന്നു. ലോകം മുഴുവന്‍ വെള്ളമടിച്ചു പാമ്പായി ഉറങ്ങുമ്പോള്‍ രായപ്പന്‍ മാത്രം കണ്ണില്‍ കമ്മാന്റുമടിച്ച് വിന്‍ഡോസ് അസ്സൈന്‍മെറ്റുകളുമായി മല്‍പ്പിടുത്തം നടത്തുവായിരുന്നു.
വാളുവെക്കാതെ ഓരൊ പെഗ്ഗും ഗുമഗുമാന്നു വീശുന്ന യോദ്ധാവിനെ പോലേ ഓരൊ അസ്സൈന്‍മെന്റും രായപ്പന്‍ ചെയ്തു തീര്‍ത്തു. പെട്ടെന്നാണു ഇടിവെട്ടും പോലുള്ള ആ സത്യം രായപ്പനെന്ന യോദ്ധാവിനെ വട്ടം കറക്കിയതു. CDOSYS മെയില്‍ പോകുന്നില്ല. വര്ക്ക്ഷോപ്പില്‍ വെച്ചു പഠിച്ച സകലമാന സ്ക്രിപ്റ്റുകളൂം ഒറ്റയിരുപ്പില്‍ അടിച്ചു നോക്കി. രക്ഷയില്ല. ഇനി വിന്‍ഡോസ് അറിയാവുന്ന ആരുടെയെങ്കിലും കാലുപിടിക്കമെന്നു വിചാരിച്ചു രായപ്പന്‍ തന്റെ ബഡിലിസ്റ്റ് മുഴുവന്‍ പരതി. ദാണ്ടെ കിടക്കുന്നു നീണ്ടു തടിച്ചോരു വിന്‍ഡോസ് കാല്. സഖാവ്. ബി.സി. ബി.സി. യാണേല്‍ ടി.ടി ക്കും ടിക്കറ്റിനുമിടയില്‍ ഇരുന്നു പണ്ടാരടങ്ങിയിരിക്കുന്ന സമയം.
രായപ്പന്‍: സാര്‍…ബി.സി. സാര്‍…
ബി.സി. : എന്താ നിന്റെ പ്രശ്നം?
രായപ്പന്‍: ഈ CDOSYS സ്ക്രിപ്റ്റ് വര്ക്ക് ചെയ്യുന്നില്ലല്ലൊ?
ബി.സി. : ഇല്ല വര്ക്ക് ചെയ്യില്ല.
രായപ്പന്‍ : അതെന്താ?
ബി.സി. : ഈ സമയത്തു ആ സ്ക്രിപ്റ്റ് വര്ക്ക് ചെയ്യില്ല.
രായപ്പന്‍: ഓഹ്..
ബി.സി.: ഇപ്പൊ 3.30 അല്ലെ ആയിട്ടുള്ളൂ…ഒരു ആറര-ആറേമുക്കാലോടു കൂടി വര്ക്ക് ചെയ്യും.
രായപ്പന്‍: കൂള്‍ള്‍ള്‍ള്‍ള്‍ള്‍
ബി.സി.: ഇപ്പൊ മോന്‍ പോയിക്കിടന്നുറങ്ങ്. ഗുഡ്നൈറ്റ്.
രായപ്പന്‍: ഓകെടാ…താങ്ക്സ്…ഗുഡ്നൈറ്റ്.
ബി.സി:
രായപ്പന്‍:
Rayappan has gone away
Rayappan is idle
സമയം 6.45
Rayappan is back
രായപ്പന്‍: ഡാ
ബി.സി.: യെസ് ഡാ
രായപ്പന്‍: നീ രാവിലെ ആറര എന്നാണോ വൈകീട്ട് ആറര എന്നാണോ ഉദ്ദേശിച്ചത്. മെയില്‍ ഇപ്പൊഴും പോകുന്നില്ലെടാ…
ബി.സി. തന്റെ മുന്പിലിരുന്ന സിസ്റ്റെത്തില്‍ സ്വന്തം തലയിടിച്ച് ആ നിമിഷം തന്നെ ബോധരഹിതനായി. രായപ്പന്റെ അപ്പൊഴത്തെ സംശയം ഇനി തന്റെ വാച്ചിലെ സമയം തെറ്റാണോ എന്നായിരുന്നു.
ഓപ്പറേഷൻ Mortein
ആൻസികുട്ടിക്കു പാമ്പുകളെ വലിയ പേടി ആണത്രേ. ചുമ്മാ കൈ കൊണ്ടു പാമ്പിന്റെ രൂപം കാണിച്ചാൽ തന്നെ കുട്ടി തലയിൽ കൂടി മുണ്ടു ശേ.. ഷാൾ വലിച്ചിട്ടു കുനിഞ്ഞിരുന്നുകളയും.  ഇന്നലെ കൈ കൊണ്ടു  പാമ്പിനെ കാണിച്ചു മടുത്തപ്പോ ഞാൻ കുട്ടിയേ കുറച്ചു ഉപദേശിച്ചു ( ഇതു പാമ്പിനെ അനാവശ്യമായി ഭയപ്പെടുന്ന ആർക്കും ഞാൻ ഫ്രീ ആയി തരാൻ തയ്യാറാണു ). പാമ്പു വളരെ വൃത്തിയുള്ള ജീവിയാണെന്നും, അങ്ങോട്ടു ചെന്നു കേറിയാലല്ലാതെ പാമ്പിങ്ങോട്ടു വന്നു കടിക്കില്ലെന്നും, ഞങ്ങടെ ചൈനയിൽ പാവം പാമ്പിനേ ആൾക്കാർ ഫ്രൈ ആക്കി തട്ടാറുണ്ടന്നും, അവിടെ ചെന്നാൽ നമ്മൾക്കു പാമ്പിന്റെ മിഡിൽ പീസ് മാത്രമെ കിട്ടുകയൊള്ളു എന്നും വിശദീകരിച്ചു കൊടുത്തു. ചുമ്മാ  ജീവനുള്ള ഒരു പാമ്പിനേ ഒരാൾ വിഴുങ്ങുന്ന ഒരു പടവും ഗൂഗിളിൽ നിന്നു എടുത്തു കൊടുത്തു.
( ഗോപുമോള്‍ക്കും പാമ്പിനെ പേടിയാണ്.  പക്ഷെ  അതും പറഞ്ഞു അങ്ങോട്ട് ചെന്നാ ചിലപ്പോ മറുപടി പറയുന്നതു കേരളാ പോലീസ് ആരിക്കും.
പര്‍പ്പസ്ഫുള്‍ പ്രൊവോക്കേഷന്‍ എഗനിസ്റ്റ് മൈ ഡോട്ടര്‍ , ക്രമസമാധാനം തകര്‍ന്നു,ചാര്‍ജ് ” എന്നൊക്കെ പൂര്‍ണ്ണത്തിനു മുന്‍പില്‍ വെച്ചു ഒരു Rt.SP യെ കൊണ്ടുപറയിക്കുന്നതെന്തിനു ? ഒരു ഉത്തമ പൌരന്‍ ഒരിക്കലും ഒരു പോലീസ്കാരന്റെ കൈക്ക് പണിയുണ്ടാക്കാന്‍ പാടില്ല.)
രാത്രി പാമ്പുകളെയും സ്വപ്നം കണ്ടു ആൻസി സുഖമായി ഉറങ്ങി. രാജവെമ്പാലാ, അനക്കോണ്ടാ മുതല്‍ ഡിസ്കവറിയും അനീമല്‍ പ്ളാനെറ്റും ഇനിയും കണ്ടെത്താത്ത ഇനങ്ങളെ വരെ ആന്സിമോള്‍ സ്വപ്നത്തില്‍ കണ്ടു. അതിരാവിലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞെത്തിയ റൂമ്മേറ്റ് കൈതട്ടി വിളിച്ചപ്പോ പാമ്പാണെന്നു കരുതി “അയ്യോ എന്നെ ഒന്നും ചെയ്യല്ലെ” എന്നു വിളിച്ചു കൂവിയതു ഞാൻ പറഞ്ഞു പേടിപ്പിച്ചതു കൊണ്ടാണെന്നു..!!
റൂമ്മേറ്റ് കൂടുതൽ exciting ആയ ന്യൂസും കൊണ്ടാണു വന്നതു.
വന്നു കേറിയപ്പൊ റൂമിൽ നല്ല cigarette-ന്റെ മണം. വിത്ത് നോ ഡൌട്ട്. നമ്മുടെ റൂമിൽ ഒരു കള്ളൻ അതിക്രമിച്ചു കയറിയിരിക്കുന്നു. സിഗരെറ്റ് വലിക്കുന്ന ഒരു ബൂർഷ്വാ കള്ളൻ. നീ ഇങ്ങനെ ഉറക്കത്തിൽ നിന്നും ഞെട്ടി ഇത്രെം ഉറക്കെ നിലവിളിച്ചാൽ Mr. കള്ളൻ അയാളുടെ പാട്ടിനു പോകും. ബി സൈലെന്റ് ആൻഡ് ലീഡ് അസ് ഫ്രം ഫ്രണ്ട്.( നിലവിളിച്ചു ശബ്ദമുണ്ടാക്കി കള്ളനെ പേടിപ്പിക്കാതേ നീ മുന്നിൽ നടക്ക് കൂട്ടുകാരീ, ഞങ്ങളു ഇവിടെ പുറകിൽ നിൽക്കാം)
ഉറങ്ങുമ്പോ പേടി ഉണ്ടേലും ഉണർന്നാൽ ആൻസി പുലികുട്ടിയാണു.
കർട്ടെനു പുറകിൽ, കട്ടിലിനടിയിൽ, കതകിനു പിന്നിൽ… പോസ്സിബിലിറ്റീസ് ആർ ഇൻഫിനിറ്റ് ഫോർ എ തീഫ്. കള്ളൻ ഒളിച്ചിരിക്കാൻ ചാൻസ് ഉള്ള ഓരോ ഇഞ്ചും ,ഇഞ്ച് ബൈ ഇഞ്ച്, ഇഞ്ചിഞ്ചായി പരിശോധിച്ചു കീഴടക്കി സംഘം മുന്നേറി. ഇനി ഒരു മുറി കൂടിയേ ബാക്കി ഒള്ളു. സിഗരെറ്റ് മണം ഇപ്പൊ കൂടുതൽ ശക്തമായി കിട്ടിത്തുടങ്ങിയിരിക്കുന്നു. ആ റൂമിലാണെ പുതുതായി ജോയിൻ ചെയ്ത കുട്ടി ഒന്നുമറിയാതെ സുഖമായി കിടന്നുറങ്ങുന്നു.
അവളെ ഉണർത്താതെ, കള്ളനെ അലെർട്ട് ചെയ്യാതെ വേണം ഇനിയത്തേ ഓപ്പറേഷൻ..!!! കുറുവടി, വെട്ടുകത്തി, പീസായ ഹാര്‍ഡ് ഡിസ്ക് എന്നിങ്ങനെ കയ്യില്‍ കിട്ടിയതൊക്കെ വാരിക്കൂട്ടി സംഘം മുറി വളഞ്ഞു. അപ്പൊഴാണു കൂടെയുള്ള ഒരുത്തിയുടെ കയ്യിലെന്തൊ ചുരുട്ടി പിടിച്ചിരിക്കുന്നത് ആന്സിമോള്‍ കണ്ടത്.
വാട്ടീസ് ദിസ്?
ദിസീസെ കാര്‍…
വാട്ട് ഡു യു മീന്‍?
അങ്ങിനെയൊന്നുമില്ല, ദിസിസ് ദ ക്ളീന്‍ കെയിസ് ഓഫ് ചില്ലി പൌഡര്‍. മുളകുപൊടി. കള്ളന്റെ കണ്ണിലിട്ടാല്‍ പിന്നെ അവനെ ഈസിയായി കൈകാര്യം ചെയ്യാം.
കൂള്‍ള്‍ള്‍…
തന്നേക്കാള്‍ ബുദ്ധിയുള്ളവര്‍ സംഘത്തിലുണ്ട് അത് ആന്‍സിമോള്‍ക്കിഷ്ടപ്പെട്ടില്ല. മുളകുപൊടിയുമായി മുന്നില്‍ നടന്ന കിഡിനെ പിന്നിലാക്കി ആന്‍സിമോള്‍ തന്നെ വാതിലിനടുത്തെത്തി. മറ്റുള്ളവരോട് പതുങ്ങി നില്‍ക്കാന്‍ സിഗ്നല്‍ കൊടുത്ത് ആന്‍സിമോള്‍ വാതിലിനിടയിലൂടെ ഒളിഞ്ഞു നോക്കി.
ഭീകരം…അതിഭീകരം…ആൻസി ചെറുതായി ചമ്മി തിരിച്ചു പോന്നു.
“ഇവിടെ കള്ളനൊന്നും ഇല്ല.”
ആന്സിയുടെ ബുദ്ധിയില്‍ വിശ്വാസം വരാഞ്ഞ് സംഘാംഗങ്ങള്‍ ഉദ്യോഗഭരിതരായി ചോദിച്ചു.
“നിനക്കെങ്ങനെ അറിയാം.. നീ നോക്കിയില്ലല്ലൊ..”
“എലെമെന്ററി മിസ്റ്റെർ വാട്സൺ, എലെമെന്ററി. വാതിൽക്കൽ നിന്നു നോക്കിയാ മതി. അവിടെ കൊതുകുതിരി കത്തിച്ചു വെച്ചിരിക്കുന്നെ കാണാം.”
വാട്ട് !!!!!
“വാട്ട്..കോപ്പ്…മനുഷ്യന്റെ ഒള്ള ഒറക്കോം പോയി.” ചമ്മലും കലിപ്പും സഹിക്കവയ്യാതെ ആന്‍സിമോള്‍ പാമ്പുകളെ സ്വപ്നം കണ്ടു വീണ്ടും ഉറങ്ങാന്‍ കിടന്നു.
പ്രതീക്ഷയോടെ പരമന്‍
രാവിലെ ആകട്ടെ ഉച്ചക്കാകട്ടെ രാത്രി ആകട്ടെ പരമന്‍ സന്തോഷവനാണു ഷിഫ്റ്റില്. പരമന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട്,  സ്ത്രീ ജനങ്ങളെ ഒന്നും അഡ്മിന്‍ ഷിഫ്റ്റില്‍ കൊടുത്തില്ലേലും അടുത്തുള്ള ടീമിലെ തരുണീമണീകളെ വെച്ചു അഡ്ജസ്റ്റ് ചെയ്തു ഷിഫ്റ്റ് ഓടുന്നുണ്ടു. പിന്നെ അത്യാവശ്യം ഷിഫ്റ്റ് മാറി കേറിയാല്‍ സഹോദരനു സന്തോഷം തന്നെ. അസൂയക്കാര്‍ പരമനെ താഴ്തിക്കെട്ടാനായി  പരദൂഷണം ബ്രദെര്‍ (P.D. Brother) എന്നൊക്കെ വിളിക്കും അതു പക്ഷെ നമ്മുടെ സഹോദരനു തൃണതുല്യം. ജീവിക്കണേല്‍ അല്പം പരദൂഷണം ഒക്കെ വേണം. പുള്ളിക്കാരന്റെ പോളിസി അതാണു.
പരമന്‍ മൃദുലപാളീ ടീമിലെ ഷിഫ്റ്റ് അഡ്മിന്‍ ആണു. കിഡ്സിനെ കണ്ണുരുട്ടിക്കാണിച്ച്,  ബഗ്സ് ഒക്കെ അങ്ങു ചെയ്യിപ്പിക്കും. ഇങ്ങനെ ആണേലും പരമനു ഷിഫ്റ്റില്‍ കേറിയല്‍ പിന്നെ നിന്നു തിരിയാന്‍ സമയമില്ല. ആ ഷിഫ്റ്റിലെ സകലമാന പെണ്‍കൊടികളോടും കുശലപ്രശ്നം നടത്തി വരുമ്പൊഴേക്കും ബ്രേക്കിനുള്ള സമയമാകും.  അതിനിടക്കു വെരിഫികേഷന്‍, ട്രെയിനിങ് മുതലായവയും.  അതൊന്നും ഒഴിവക്കാനും പറ്റില്ലല്ലൊ, കാരണം PE വരുവല്ലേ. ഏതു വഴിയാണു ഭാഗ്യം കടാക്ഷിക്കുന്നതെന്നു പറയാന്‍ പറ്റില്ല. ഇതിനിടയിലും പരമന്‍ മിനിമം 20 ബഗ് വെച്ചെങ്കിലും ചെയ്തു തീര്‍ക്കും. ഒത്താലൊരു ബെസ്റ്റ് ബോബിങ്ങു പോരും. ഞാനാരാ മോന്‍?
എന്തായാലും ഇന്സ്റ്റലേഷനില്‍ നിന്നും തല ഊരി അല്ലേല്‍ ആകെ പ്രശ്നമായേനെ. ഇന്സ്റ്റലേഷന്‍ ടീമിനും ഇപ്പൊ സ്ട്രിക്റ്റ് വെരിഫികേഷന്‍ ഉണ്ട്. അതു പരമനു ഇഷ്ടപെട്ടില്ല മാത്രമല്ല, പണ്ടത്തെ പോലെ തള്ളല്‍ ഒന്നും നടക്കില്ല. അപ്പോഴാണു ഷിഫ്റ്റ് അഡ്മിന്‍ പോസ്റ്റ് അങ്ങു വീണു കിട്ടിയതു. വല്ലഭനു പുല്ലും ആയുധം,  വീണിടം വിഷ്ണുലോകം എന്നൊക്കെ എന്നു കരുതി അങ്ങനെ പതുക്കെ ഇന്സ്റ്റലേനില്‍ നിന്നും വലിഞ്ഞു.
ഷിഫ്റ്റില്‍ സമയമുണ്ടാക്കി, പരമന്‍ ചെയ്യുന്ന ഒരേ ഒരു ക്കാര്യം തന്റെ വാരിയെല്ലു തേടിനടക്കലാ. കണ്ണുവെച്ചവളുമാരു മരുന്നിനു പോലും മൈന്റ് ചെയ്യാത്തതില്‍ വിഷണ്ണനായി ഇരിക്കുമ്പോഴാണു പൊടുന്നനെ സാറയെ പരിചയപെട്ടതു. ‘സാറാമ്മേ, നീ അതി സുന്ദരിയായിരിക്കുന്നു’, ‘നിന്റെ സാരി അതിമനോഹരമാണു’ എന്നി നമ്പറുകള്‍ ഒക്കെ ഇട്ടു നോക്കി. എവടെ,  വീട്ടുകാരുകണ്ടുപിടിച്ച കൊള്ളാവുന്ന ഒരുത്തന്റെ കൂടെ അവളും പോയി.
അങ്ങനെ സാറമ്മയേ മറന്നു പിന്നെ മറിയാമ്മയുടെ പുറകെ ആയി കക്ഷി. ‍പതിവുപോലെ  തന്റെ സ്ഥിരം നമ്പറുകളില്‍  ചിലതെടുതു വീശി.. പകരം മറിയാമ്മയും എടുത്തു വീശി.. അവളുടെ കൈ!!
ഇനി പരമനു ജീവിതത്തില്‍ പരമമായ ഒരു ലക്ഷ്യം മത്രമെ ബാക്കി ഉള്ളു. എങ്ങനേയും ഈ വര്‍ഷത്തെ ഉത്തമ ബോബ് ആവുക. ചുമ്മാതല്ല.. ഒത്താല്‍ ഒരു ടെലിവിഷന്‍ ആണു കിട്ടാന്‍ പോകുന്നതു.
ബാക്കിയുള്ള ജീവിതം ടെലിവിഷന്‍ പ്രതീക്ഷയും ആയി കാത്തിരിക്കുകയാണു പരമന്‍.
നമ്മുക്കും കാത്തിരിക്കാം .. ടിവി പരമനു തന്നെ കിട്ടുമൊ എന്നറിയാന്. പരമാ.. എല്ലാ ഭാവുകങ്ങളും നേരുന്നു.