jump to navigation

രായപ്പന്‍ കെ ദമാമിന്റെ വിന്ഡോസ് പഠനം നവംബര്‍ 5, 2008

Posted by editorbp in വീഴ്ചപ്പാട്.
trackback

വര്‍ഷങ്ങളോളം ലിനക്സ് പഠിച്ച് മതിയായ രായപ്പനു അങ്ങിനെ ഒരുനാള്‍ ഒരു മോഹമുണ്ടായി, വിന്ഡോസ് പഠിക്കണം. വിന്ഡോസ് പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നു പെട്ടത് ഒരു വിന്ഡോസ് വര്‍ക്ക്ഷോപ്പില്‍. സംഭവബഹുലമായ രായപ്പന്റെ ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായം അന്നു തന്നെ സിലബസ്സില്‍ കുത്തിക്കേറി.

ട്രെയിനര്‍മാര്ക്ക് ഒട്ടും തലവേദന സൃഷ്ടിക്കാതേ രായപ്പന്റെ പഠനം പൂര്‍ത്തിയായി. കൂടെപ്പഠിച്ചിരുന്ന മെക്കാനിക്കുകളെല്ലാം തന്നെ ഗുരുവിന്റെ കണ്ണില്‍ ഒരുപിടി മണ്ണും വാരിയിട്ട് വീട്ടില്‍ പോയി. പക്ഷേ രായപ്പന്‍ മാത്രം അവിടെത്തന്നെ കുത്തിയിരുന്നു. ലോകം മുഴുവന്‍ വെള്ളമടിച്ചു പാമ്പായി ഉറങ്ങുമ്പോള്‍ രായപ്പന്‍ മാത്രം കണ്ണില്‍ കമ്മാന്റുമടിച്ച് വിന്‍ഡോസ് അസ്സൈന്‍മെറ്റുകളുമായി മല്‍പ്പിടുത്തം നടത്തുവായിരുന്നു.

വാളുവെക്കാതെ ഓരൊ പെഗ്ഗും ഗുമഗുമാന്നു വീശുന്ന യോദ്ധാവിനെ പോലേ ഓരൊ അസ്സൈന്‍മെന്റും രായപ്പന്‍ ചെയ്തു തീര്‍ത്തു. പെട്ടെന്നാണു ഇടിവെട്ടും പോലുള്ള ആ സത്യം രായപ്പനെന്ന യോദ്ധാവിനെ വട്ടം കറക്കിയതു. CDOSYS മെയില്‍ പോകുന്നില്ല. വര്ക്ക്ഷോപ്പില്‍ വെച്ചു പഠിച്ച സകലമാന സ്ക്രിപ്റ്റുകളൂം ഒറ്റയിരുപ്പില്‍ അടിച്ചു നോക്കി. രക്ഷയില്ല. ഇനി വിന്‍ഡോസ് അറിയാവുന്ന ആരുടെയെങ്കിലും കാലുപിടിക്കമെന്നു വിചാരിച്ചു രായപ്പന്‍ തന്റെ ബഡിലിസ്റ്റ് മുഴുവന്‍ പരതി. ദാണ്ടെ കിടക്കുന്നു നീണ്ടു തടിച്ചോരു വിന്‍ഡോസ് കാല്. സഖാവ്. ബി.സി. ബി.സി. യാണേല്‍ ടി.ടി ക്കും ടിക്കറ്റിനുമിടയില്‍ ഇരുന്നു പണ്ടാരടങ്ങിയിരിക്കുന്ന സമയം.

രായപ്പന്‍: സാര്‍…ബി.സി. സാര്‍…
ബി.സി. : എന്താ നിന്റെ പ്രശ്നം?
രായപ്പന്‍: ഈ CDOSYS സ്ക്രിപ്റ്റ് വര്ക്ക് ചെയ്യുന്നില്ലല്ലൊ?
ബി.സി. : ഇല്ല വര്ക്ക് ചെയ്യില്ല.
രായപ്പന്‍ : അതെന്താ?
ബി.സി. : ഈ സമയത്തു ആ സ്ക്രിപ്റ്റ് വര്ക്ക് ചെയ്യില്ല.
രായപ്പന്‍: ഓഹ്..
ബി.സി.: ഇപ്പൊ 3.30 അല്ലെ ആയിട്ടുള്ളൂ…ഒരു ആറര-ആറേമുക്കാലോടു കൂടി വര്ക്ക് ചെയ്യും.
രായപ്പന്‍: കൂള്‍ള്‍ള്‍ള്‍ള്‍ള്‍
ബി.സി.: ഇപ്പൊ മോന്‍ പോയിക്കിടന്നുറങ്ങ്. ഗുഡ്നൈറ്റ്.
രായപ്പന്‍: ഓകെടാ…താങ്ക്സ്…ഗുഡ്നൈറ്റ്.
ബി.സി: 🙂
രായപ്പന്‍: 😛

Rayappan has gone away
Rayappan is idle
സമയം 6.45
Rayappan is back
രായപ്പന്‍: ഡാ
ബി.സി.: യെസ് ഡാ
രായപ്പന്‍: നീ രാവിലെ ആറര എന്നാണോ വൈകീട്ട് ആറര എന്നാണോ ഉദ്ദേശിച്ചത്. മെയില്‍ ഇപ്പൊഴും പോകുന്നില്ലെടാ…

ബി.സി. തന്റെ മുന്പിലിരുന്ന സിസ്റ്റെത്തില്‍ സ്വന്തം തലയിടിച്ച് ആ നിമിഷം തന്നെ ബോധരഹിതനായി. രായപ്പന്റെ അപ്പൊഴത്തെ സംശയം ഇനി തന്റെ വാച്ചിലെ സമയം തെറ്റാണോ എന്നായിരുന്നു.

അഭിപ്രായങ്ങള്‍»

No comments yet — be the first.

ഒരു അഭിപ്രായം ഇടൂ